Saturday, September 15, 2012

ഈശ്വരസങ്കല്പം

കടപ്പട്: പാഞ്ചജന്യം 

         എന്താണ്‌ ഈശ്വരാരാധന? എന്താണ്‌ ഈശ്വര സങ്കല്‍പം? ഒരിക്കല്‍ ഒരു ഭക്തന്‍ എന്നോടു പറഞ്ഞു. “സ്വാമി ദയവായി ‘ഗോഡ്‌’ എന്ന വാക്ക്‌ ഒരിക്കലും ഉപയോഗിക്കാതിരുന്നാലും. മേഘങ്ങള്‍ക്കുപരി സ്വര്‍ഗ്ഗത്തില്‍, തന്റെ നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കാന്‍ സദാ ഒരുങ്ങിയിരിക്കുന്ന ഒരാള്‍ എന്ന ഞങ്ങളുടെ ബാല്യകാലസങ്കല്‍പം അത്‌ വിളിച്ചുണര്‍ത്തുന്നു. എനിക്കതാലോചിക്കാന്‍ വയ്യ.” ഞാന്‍ പറഞ്ഞു:”ശരി, ഈശ്വരന്‍ എന്ന സംസ്കൃതപദമുപയോഗിക്കുക. ഞാന്‍ ബ്രഹ്മം എന്ന വാക്കാണുപയോഗിക്കുന്നത്‌.”

നാം ഈശ്വരനെ ആരാധിക്കുന്നതിനു നമുക്ക്‌ അവിടുന്നുമായി അടുത്ത ഒരു ബന്ധം സ്ഥാപിക്കണം. നാം സാധാരണ അവിടുത്തെപ്പറ്റി സൃഷ്ടി-സ്ഥിതി-സംഹാരകര്‍ത്താവെന്നു ചിന്തിക്കുന്നു. അദ്ദേഹം വസ്തുക്കളെ തന്നിലേയ്ക്കു ലയിപ്പിക്കുന്നതിനെ നാം നശിപ്പിക്കല്ലെന്നു പറയുന്നു. പക്ഷേ അവിടുന്ന്‌ ഇതിനെയെല്ലാം അതിവര്‍ത്തിക്കുന്ന ഒരു ബ്രഹത്‌ സത്തയാണെന്ന്‌ നാം മനസ്സിലാക്കണം; അവിടുന്ന്‌ നമുക്ക്‌ ഏറ്റവുമടുത്തതിനേക്കാള്‍ അടുത്തതും പ്രിയമായതിനേക്കാളെല്ലാം പ്രിയപ്പെട്ടതുമായ ആത്മാവിന്റെ ആത്മായാണെന്ന്‌ നാം മനസ്സിലാക്കണം. പക്ഷേ ഈ സത്യം മനസ്സിലാക്കാന്‍ ആദ്യം നാം ആത്മാവാണെന്ന്‌ അറിയണം. മനസ്സ്‌, അഹങ്കാരം, ഇന്ദ്രിയങ്ങള്‍, ശരീരം ഇവയില്‍നിന്നെല്ലാം വ്യതിരിക്തമായ, ആത്മാവാണ്‌ നാമെന്നറിയണം. 

അനന്തചൈതന്യത്തിന്റെ അംശമായ ജീവാത്മാവാണ്‌ നാമെന്നറിയാതെ എല്ലാം ജീവാത്മാക്കളുടെയും ആത്മാവായ പരമാത്മാവായ ഈശ്വരനെ നമുക്കറിയാന്‍ സാധിക്കില്ല.
അവിടുന്ന്‌ മാതാപിതാക്കളായി നമുക്കു പ്രതൃക്ഷപ്പെടുന്നു. അവിടുന്നു നമ്മുടെ ഗുരുവും ഇഷ്ടദേവതയുമായി പ്രതൃക്ഷപ്പെടുന്നു. നമ്മില്‍ മിക്കവരും ദ്വൈതവിശ്വാസികളായി വേണം തുടങ്ങാന്‍. ദ്വൈതവേദാന്തപ്രകാരം ആത്മാവും പരമാത്മാവും നിത്യഭിന്നരാണ്‌, എന്നാല്‍ എന്നും പരസ്പരബദ്ധരുമാണ്‌. ജീവാത്മാവും നിത്യനായ ഈശ്വരനും തമ്മിലുള്ള ശാശ്വതബന്ധം അറിഞ്ഞുകൊണ്ടുവെണം നാം സാധന തുടങ്ങാന്‍. അവരെന്നും ഒന്നാണ്‌. എന്നാല്‍ നമ്മുടെ മനസ്സിലെ മാലിന്യംകാരണം നാം ഈശ്വരനെ വിട്ട്‌ അവിടുത്തെ സൃഷ്ടിയില്‍ ആസക്തരാവുന്നു. സാധാരണ മതവിശ്വാസികളുടെ രീതികള്‍ കണ്ട്‌ ഒരു വലിയ പാശ്ചാത്യമനഃശാസ്ത്രജ്ഞന്‍ ഒരിക്കല്‍ പറഞ്ഞു:”ആളുകള്‍ക്ക്‌ ഈശ്വരനെ ആവശ്യമില്ല, അവര്‍ക്ക്‌ ഈശ്വരനെ ഉപയോഗിക്കുകയേ വേണ്ടു” അവര്‍ ഈശ്വരനോട്‌ പ്രാര്‍ത്ഥിക്കുന്നത്‌ ഈശ്വരന്‍ അവരുടെ ആഗ്രഹങ്ങളെല്ലാം നിവേറ്റുന്നതിന്നുവേണ്ടിയാണ്‌, അവിടുന്ന്‌ ഈ ആഗ്രഹങ്ങളനുവദിച്ചില്ലെങ്കില്‍ അവര്‍ സംശയാലുക്കളായി പറയുന്നു: ” ഓ ഈശ്വരനില്ല; ഉണ്ടെങ്കില്‍ത്തന്നെ അവിടുന്ന്‌ അന്ധനും ബധിരനുമാണ്‌; പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല.” അത്തരം ബാലിശ സങ്കല്‍പം നല്ലതല്ല. നിങ്ങള്‍ ചോദിക്കുന്നതെല്ലാം തരുന്ന “നല്ല” ഈശ്വരനെ മാത്രമേ നിങ്ങള്‍ക്കു വേണ്ടൂ – നിങ്ങള്‍ക്കു വരം നല്‍കുന്നതൊഴികെ അവിടേയ്ക്ക്‌ വേറെ ജോലിയില്ലെന്നു തോന്നും.

Friday, September 14, 2012

സ്കൂള്‍ എംബ്ലത്തിലെ വിളക്കും വീണയും നീക്കുന്നു - പ്രതിക്ഷേധിക്കുക


[ പത്രവാര്‍ത്ത ]

സ്കൂള്‍ എംബ്ലത്തിലെ വിളക്കും വീണയും നീക്കുന്നു പ്രതിഷേധം ശക്തമാകുന്നു

ശാസ്താംകോട്ട: സര്‍ക്കാര്‍ സ്കൂള്‍ എംബ്ലത്തിലെ വിളക്കും വീണയും നീക്കം ചെയ്യാനുള്ള വിദ്യാഭ്യാസ വകുപ്പ്‌ ഡയറക്ടറുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. എംബ്ലത്തില്‍ നിന്നും വീണയും വിളക്കും ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ മുസ്ലീ തീവ്രവാദ സംഘടനകള്‍ പ്രിന്‍സിപ്പലിനെ സ്കൂളിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന്‌ മുസ്ലീംലീഗ്‌ ജില്ലാ നേതൃത്വം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട്‌ ഇക്കാര്യം രേഖാമൂലം ആവശ്യപ്പെടുകയുമായിരുന്നു.

മൈനാഗപ്പള്ളി എല്‍വിഎച്ച്‌എസിലാണ്‌ സംഭവം. 1998ലാണ്‌ സ്കൂള്‍ എംബ്ലം അധ്യാപകരും പിടിഎ കമ്മറ്റിയും ചേര്‍ന്ന്‌ രൂപകല്‍പ്പന ചെയ്ത്‌ പുറത്തിറക്കിയത്‌. 99ല്‍ സ്കൂള്‍ കര്‍ട്ടനിലാണ്‌ ഇത്‌ ആദ്യമായി പ്രിന്റ്‌ ചെയ്തത്‌. 2004 മുതല്‍ സ്കൂള്‍ യുവജനോത്സവ സര്‍ട്ടിഫിക്കറ്റുകളില്‍ ഈ എംബ്ലമായിരുന്നു. പിന്നീട്‌ 2011-12 മുതലുള്ള സ്കൂള്‍ ഐഡന്റിറ്റി കാര്‍ഡിലും പിന്നീട്‌ സ്കൂള്‍ ടീഷര്‍ട്ടിലും യൂണിഫോമിലും ബല്‍റ്റിലും എംബ്ലം പ്രിന്റ്‌ ചെയ്യാന്‍ തുടങ്ങി.
എന്നാല്‍ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ മൈനാഗപ്പള്ളി മുസ്ലീം പള്ളിയിലേക്ക്‌ സ്ഥലംമാറി വന്ന മുഹമ്മദ്‌ നൗഫല്‍ എന്ന എന്‍ഡിഎഫുകാരനായ മുസലിയാര്‍ ഈ എംബ്ലത്തിനെതിരെ രംഗത്തു വരികയായിരുന്നു. സ്കൂള്‍ യൂണിഫോമിലെ എംബ്ലമുള്ള ടീ ഷര്‍ട്ടിട്ട്‌ മതപഠനത്തിന്‌ വന്ന കുട്ടികളെ മുസലിയാര്‍ പള്ളിയില്‍ നിന്നും ഇറക്കിവിട്ടു. തുടര്‍ന്ന്‌ പ്രദേശത്തുള്ള മുസ്ലീം തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള യുവാക്കളെ സംഘടിപ്പിച്ച്‌ സ്കൂളിലെത്തി അധ്യാപകരെയും പ്രധാന അധ്യാപകനെയും ഭീഷണിപ്പെടുത്തി. എംബ്ലം പിന്‍വലിച്ചില്ലെങ്കില്‍ മുഴുവന്‍ മുസ്ലീം കുട്ടികളെയും സ്കൂളില്‍ നിന്നു മാറ്റുമെന്നും മുസലിയാര്‍ പരസ്യമായി അറിയിച്ചുവത്രെ. ഇതേതുടര്‍ന്ന്‌ മുസ്ലീം സമുദായക്കാരിയായ സ്കൂള്‍ ഹെഡ്മിസ്ട്രസും മുസ്ലീം അധ്യാപകരും അടക്കമുള്ളവര്‍ മുസലിയാരുടെ വര്‍ഗീയ നിലപാടിനെതിരെ രംഗത്തുവന്നതോടെ സംഘര്‍ഷാവസ്ഥയായി. ഇതിനിടെ മുസലിയാര്‍ക്ക്‌ പിന്തുണയുമായി പ്രദേശത്തെ മുസ്ലീംലീഗ്‌ നേതൃത്വം രംഗത്തുവന്നു.

പ്രദേശത്തെ മുസ്ലീംലീഗ്‌ നേതാവായ കാരാളി വൈ.എ. സമദ്‌ എംബ്ലം മാറ്റണമെന്നാവശ്യപ്പെട്ട്‌ കൊല്ലം ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക്‌ പരാതി നല്‍കി. തുടര്‍ന്ന്‌ കഴിഞ്ഞദിവസം സ്കൂള്‍ എച്ച്‌ എമ്മിനെ ഡിഡി ഓഫീസില്‍ വിളിപ്പിച്ച്‌ വിവരങ്ങള്‍ ആരാഞ്ഞു. വ്യാപകമായ പ്രതിഷേധമുണ്ടെങ്കില്‍ എംബ്ലം പിന്‍വലിക്കണമെന്ന്‌ ഡിഡി സ്കൂള്‍ എച്ച്‌എമ്മിനോട്‌ ആവശ്യപ്പെട്ടുവത്രെ. കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തിന്റെ ശക്തികേന്ദ്രമെന്ന്‌ അറിയപ്പെടുന്ന മൈനാഗപ്പള്ളിയില്‍ വര്‍ഗീയവിഷം തുപ്പുന്ന ഈ നടപടി വ്യാപകമായ പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. ഇസ്ലാമിക തീവ്രവാദത്തിന്‌ മുന്നില്‍ വിദ്യാഭ്യാസ വകുപ്പ്‌ മുട്ടുകുത്തുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന്‌ സ്കൂള്‍ അധ്യാപകര്‍ ഒന്നടങ്കം മുന്നറിയിപ്പ്‌ നല്‍കി.

Tuesday, September 11, 2012

സ്വാമി വിവേകാനന്ദന്റെ ചിക്കാഗോയിലെ പ്രസംഗം


അമേരിക്കയിലെ എന്‍റെ പ്രിയ സഹോദരീ സഹോദരന്മാരെ

നിങ്ങള്‍ ഞങ്ങള്‍ക്ക്  നല്‍കിയ ആവേശപൂര്‍വവും ഹൃദയന്ഗവുംആയ സ്വാഗതത്തിനു മറുപടി പറയാന്‍ ഏഴുന്നെല്ക്കവേ എന്‍റെ ഹൃദയം അവാച്യമായ ആനന്ദം കൊണ്ട് നിറയുന്നു.

ലോകത്തിന്‍റെ അതി പ്രാചീന സന്യാസിപരമ്പരയുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു.

മതങ്ങളുടെ മാതാവിന്‍റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക്  നന്ദി പറയുന്നു.

സര്‍വവര്‍ഗ വിഭാഗങ്ങളിലും  പെട്ട കോടി കോടി ഹിന്ദുക്കളുടെ പേരിലും ഞാന്‍  നിങ്ങള്‍ക്ക്  നന്ദിപറയുന്നു.

സഹിഷ്നുത എന്ന ആശയം വിവിധ ദേശങ്ങളിലേക്ക് വഹിക്കുന്നതിനുള്ള   ബഹുമതി വിദൂര ജനതകളില്‍ നിന്ന് വന്ന ഈ ആളുകള്‍ക്ക് തികച്ചും അവകാശപ്പെടാമെന്നു  പൌരസ്യത്യ പ്രതിനിധികളെ പരാമര്‍ശിച്ചു നിങ്ങളോട് ചിലര്‍ പറഞ്ഞുവല്ലോ. ഈ മണ്ടപത്തിലുള്ള അവര്‍ക്കും എന്‍റെ നന്ദി. സഹിഷ്ണ്തയും സര്‍വ ലൌകിക സ്വീകാര്യവും രണ്ടും ലോകത്തിനു ഉപദേശിച്ച മതത്തിന്‍റെ  അനുയായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.  ഞങ്ങള്‍     സാര്‍വലൌകികസഹിഷ്ണുതയില് ‍വിശ്വസിക്കുക  മാത്രമല്ല സര്‍വമതങ്ങളും  സത്യമെന്നു  സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്തിലുള്ള സര്‍വമതങ്ങളിലെയും സര്‍വ രാജ്യങ്ങളിലെയും പീഡിതര്‍ക്കും ശരണാര്‍ത്തികള്‍ക്കും അഭയമരുളിയതാണ് എന്‍റെ  ജനത എന്നതില്‍ ഞാന്‍അഭിമാനിക്കുന്നു

റോമന്‍ മര്‍ദനം മൂലം യഹൂദരുടെ പുണ്യക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കപെട്ട ആ കൊല്ലം തന്നെ  ദക്ഷിണ ഭാരതത്തില്‍ വന്നു അഭയം പ്രാപിച്ച ആ ഇസ്രയേല്‍ വര്‍ഗ്ഗത്തിന്റെ അതിപവിത്രാവശിഷ്ടം ഞങ്ങളുടെ അംഗ തലത്തില്‍ സംഭൃതമയിട്ടുന്ടെന്നു നിങ്ങളോട് പറയാന്‍ എനിക്ക് അഭിമാനമുണ്ട്. മഹിമയുറ്റ ജരദുഷ്ട്ര  ജനതയ്ക്ക് അഭയം നല്കിയതും അവരുടെ അവശിഷ്ട്ടത്തേ ഇന്നും പോറ്റി പോരുന്നതുമായ മതത്തില്‍ ഉള്‍പെട്ടവന്‍ എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അല്ലയോ സോദരരെ, എത്രയും ശൈശവം മുതല്‍ ജപിച്ചിട്ടുള്ളതായി എനിക്കോര്‍മയുള്ളതും ലക്ഷ കണക്കിനാളുകള്‍ എന്നും ജപിക്കുന്നതും ആയ ഒരു സ്തോത്രത്തില്‍ നിന്ന് ചില വരികള്‍ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം. "പലേടങ്ങളിലായി ഉറവയെടുത്ത പല പുഴകളിലെയെല്ലാം വെള്ളം കടലില്‍ കൂടികലരുന്നുവല്ലോ. അതുപോലെ അല്ലെയോ  പരമേശ്വര, രുചി വൈചിത്രം കൊണ്ട് മനുഷ്യര്‍ കൈകൊള്ളുന്ന വഴികള്‍, വളഞ്ഞോ നേരെയോ പലമട്ടായി കാണ പെട്ടാലും എല്ലാം അങ്ങയിലേക്കത്രേ എത്തുന്നത്‌".

ഇതുവരെ നടന്നിട്ടുള്ള സഭകളില്‍ എല്ലാം വെച്ച് അതിഗംഭീരമായ ഇന്നത്തെ സമ്മേളനം, സ്വയം ഗീതോപദിഷ്ട്ടമായ ഒരത്ഭുത തത്വത്തിന്‍റെ നീതീകരണവും പ്രഖ്യപനവുമാണ്, ആരു ഏതു രൂപത്തില്‍ എന്നെ  ഭജിക്കുന്നുവോ അവനെ ഞാന്‍ അപ്രകാരം അനുഗ്രഹിക്കുന്നു. എല്ലാവരും ശ്രമിക്കുന്നത്  ഒടുവില്‍   എന്നിലേക്കെത്തുന്ന വഴികളിലൂടെയത്രെ. വിഭാഗീയതയും മൂഡമായ കടുംപിടുത്തവും അതിന്‍റെ ഭീകര സന്തതിയായ മത ഭ്രാന്തും കൂടി ഈ സുന്ദര ഭൂമിയെ ദീര്‍ഘമായി കയ്യടക്കിയിരിക്കുകയാണ്. അവ ഭൂമിയെ അക്രമംകൊണ്ട് നിറച്ചിരിക്കുന്നു. മനുഷ്യ രക്തത്തില്‍ പലവുരു കുതിര്‍ത്തിരിക്കുന്നു. സംസ്കാരത്തെ സംഹരിച്ചിരിക്കുന്നു. ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ കൊടുംപിശാചുക്കള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യ സമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു. എന്നാല്‍ അവരുടെ കാലം ആയിക്കഴിഞ്ഞു.

ഈ  സമ്മേളനത്തിന്റെ   ബഹുമാനാര്‍ത്ഥം ഇന്നു   പുലര്‍കാലത്ത്   മുഴങ്ങിയ  മണി  എല്ലാ  മത ഭ്രാന്തിന്‍റെയും, വാള് കൊണ്ടോ  പേന  കൊണ്ടോ  ഉള്ള  എല്ലാ  പീഡനങ്ങളുടെയും   ഒരേ   ലക്ഷ്യത്തിലേക്ക്  പ്രയാണം  ചെയ്യുന്ന  മനുഷ്യരുടെ  ഇടയിലേ  എല്ലാ ദുര്‍മാന്സ്യങ്ങലുടെയും   മരണമണിയായ് ഇരിക്കട്ടേ എന്നു ഞാന്‍  അകമഴിഞ്ഞ്  ആശിക്കുന്നു.
---
(1893 സെപ്റ്റംബര്‍  11  -  സ്വാമി വിവേകാനന്ദന്‍ ചിക്കാഗോ പ്രസംഗം  )

Monday, September 10, 2012

ശബരിമലയും വില്പനയക്ക്‌!!!


"അപ്പവും അരവണയും കൂടാതെ ശബരിമലയും വില്പനയക്ക്‌"
കടപ്പാട്: പാഞ്ചജന്യം 

ഗുരുവായൂര്‍ ക്ഷേത്രം

കടപ്പാട്: പാഞ്ചജന്യം

        ശ്രീമഹാവിഷ്ണു ഗുരുവായൂരപ്പനായി വാണരുളുന്ന പുണ്യസങ്കേതമാണ്‌ ശ്രീഗുരുവായൂര്‍. കാലഗണനയ്ക്ക്‌ അതീതമായ ചരിത്രസത്യങ്ങളും അത്ഭുതസാക്ഷ്യങ്ങളും പരസ്പരം കൂടിച്ചേര്‍ന്ന ഒരു സ്ഥിതിവിശേഷമാണ്‌ ഗുരുവായൂരില്‍ കാണുവാന്‍ സാധിക്കുക. ഗുരുവായൂര്‍ക്ഷേത്രത്തിലെ വിഗ്രഹം ശ്രീമഹാവിഷ്ണു വൈകുണ്ഠത്തില്‍വച്ച്‌ പൂജിച്ചിരുന്നതാണ്‌. ഇക്കാരണത്താലാണ്‌ ഗുരുവായൂര്‍ ഭൂലോകവൈകുണ്ഠം എന്നപേരിലറിയപ്പെടുന്നത്‌. വളരെ അപൂര്‍വവും ദിവ്യവുമായ പാതാള അഞ്ജനം എന്ന കല്ലുകൊണ്ടുള്ള ഈ വിഗ്രഹം പിന്നീട്‌ ബ്രഹ്മാവിന്റെ പക്കല്‍ എത്തിച്ചേര്‍ന്നു. ബ്രഹ്മാവ്‌ അത്‌ സുതപസ്സിന്‌ നല്‍കി. സുതപസ്സില്‍നിന്ന്‌ കശ്യപപ്രജാപതിയിലേയ്ക്ക്‌ വന്ന വിഗ്രഹം വസുദേവരുടെ പക്കല്‍ എത്തിച്ചേരുകയും ചെയ്തു. വസുദേവരുടെ കയ്യിലുള്ള ഈ വിഗ്രഹം ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദ്വാരകയില്‍വച്ച്‌ പൂജിച്ചിരുന്നു.

ദ്വാപരയുഗത്തില്‍ പ്രളയംമൂലം ദ്വാരകമുങ്ങുമ്പോള്‍ ജലോപരിതലത്തില്‍ ഒരു വിഗ്രഹം കാണുമെന്നും ഇതിനെ കലിയുഗത്തില്‍ ഉചിതമായ സ്ഥലത്ത്‌ പ്രതിഷ്ഠിക്കുവാന്‍ ദേവഗുരുവായ ബൃഹസ്പതിയോട്‌ പറയണമെന്ന്‌ സ്വര്‍ഗാരോഹണത്തിന്‌ മുമ്പ്‌ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഉദ്ധവരോട്‌ പറഞ്ഞിരുന്നു..

വര്‍ഷങ്ങള്‍ക്കുശേഷം വിഗ്രഹപ്രതിഷ്ഠയ്ക്കുള്ള ഉചിതമായൊരു സ്ഥലംതേടി ബൃഹസ്പതിയും വായുദേവനുംകൂടി ലോകം മുഴുവന്‍ ചുറ്റിസഞ്ചരിച്ചു. യാത്രാവസാനം പരശുരാമന്റെ ക്ഷണം അനുസരിച്ച്‌ അവര്‍ പരമശിവന്‍ തപസ്സുചെയ്തിരുന്ന രുദ്രതീര്‍ത്ഥക്കരയിലെത്തി. രുദ്രതീര്‍ത്ഥക്കരയ്ക്കുമുണ്ട്‌ പുണ്യമായ ഒരു ഐതിഹ്യം. ഈ തീര്‍ത്ഥത്തില്‍മുങ്ങി പരമശിവന്‍ മഹാവിഷ്ണുവിനെ തപസ്സുചെയ്യുന്ന സമയം പ്രചേതസ്സുകള്‍ പ്രജാസൃഷ്ട്യര്‍ത്ഥം മഹാവിഷ്ണുവിനെ തപസ്സ്‌ ചെയ്ത്‌ പ്രസാദിപ്പിക്കുവാന്‍ ഈ തീര്‍ത്ഥക്കരയിലെത്തി. പ്രചേതസ്സുകളുടെ ഉദ്ദേശ്യം ദിവ്യദൃഷ്ടിയില്‍ കണ്ടറിഞ്ഞ പരമശിവന്‍ തീര്‍ത്ഥത്തിന്റെ മുകളില്‍വന്ന്‌ അവര്‍ക്ക്‌ രുദ്രഗീതം ഉപദേശിച്ചു. രുദ്രഗീതം ജപിച്ചുകൊണ്ട്‌ ഏതാണ്ട്‌ പതിനായിരത്തോളം വര്‍ഷം തപസ്സുചെയ്ത പ്രചേതസ്സുകള്‍ക്കുമുന്നില്‍ പ്രത്യക്ഷനായി മഹാവിഷ്ണു അവര്‍ക്ക്‌ വരവുംകൊടുത്തു. ഇതിന്റെ ഫലമായി ദക്ഷപ്രജാപതിയെ അവര്‍ക്ക്‌ പുത്രനായി ലഭിക്കുകയുംചെയ്തു. രുദ്രനും പ്രചേതസ്സുകളും വളരെക്കാലം ഇവിടെ തപസ്സ്‌ ചെയ്തതിനാല്‍ ഇവിടം ഒരു പുണ്യഭൂമിയായിത്തീര്‍ന്നിരുന്നു

. ശ്രീനാരായണതീര്‍ത്ഥമെന്നുംകൂടി പേരുള്ള ഈ തീര്‍ത്ഥത്തിലാണ്‌ ശ്രീഗുരുവായൂരപ്പന്റെ ആറാട്ട്‌ നടക്കുന്നത്‌..

രുദ്രതീര്‍ത്ഥക്കരയിലെത്തിയ ബൃഹസ്പതിയുടെയും വായുദേവന്റെയും ഉദ്ദേശം മനസ്സിലാക്കിയ പരമശിവന്‍ തീര്‍ത്ഥത്തിന്റെ മുകളിലെത്തി അതിന്റെ മാഹാത്മ്യത്തെക്കുറിച്ച്‌ വര്‍ണിച്ചു. താനും പ്രചേതസ്സുകളും തപസ്സുചെയ്തിരുന്ന ഈ സ്ഥലമാണ്‌ വിഗ്രഹപ്രതിഷ്ഠയ്ക്ക്‌ ഉത്തമമെന്നും തീര്‍ത്ഥത്തിന്റെ മറുകരയിലുള്ള മമ്മിയൂരില്‍ഇനി വാണുകൊള്ളാമെന്നും പരമശിവന്‍ പറഞ്ഞു. പരമശിവന്റെ നിര്‍ദ്ദേശാനുസരണം പരശുരാമന്റെ സാന്നിദ്ധ്യത്തില്‍ ബൃഹസ്പത�യും വായുദേവനുംകൂടി പ്രതിഷ്ഠനടത്തി. പരമശിവന്‍ പൂജാകാര്യങ്ങളെല്ലാം നിര്‍വഹിക്കുകയും ഈ പുണ്യസ്ഥലം ഇനി ഗുരുവിന്റെയും വായുവിന്റെയും പേരില്‍ അറിയപ്പെടുമെന്ന്‌ അവരെ അനുഗ്രഹിച്ചശേഷം മമ്മിയൂരിലേയ്ക്ക്‌ പോകുകയും ചെയ്തു. അങ്ങനെയാണ്‌ ഈ പുണ്യസങ്കേതത്തിന്‌ ഗുരുവായൂര്‍ എന്നപേര്‌ ലഭിച്ചത്‌. ഗുരുവായൂരില്‍ ദര്‍ശനം നടത്തിയാല്‍ മമ്മിയൂരിലുംകൂടി തൊഴണമെന്ന്‌ പറയുന്നത്‌ ഇതിനാലാണ്‌. കുംഭമാസത്തിലായിരുന്നു പ്രതിഷ്ഠാകര്‍മം നടന്നത്‌. പൂയംനാളില്‍ ക്രിയകള്‍ തുടങ്ങി അനിഴം നാളില്‍ അവസാനിക്കുകയും ചെയ്തു. എന്തെങ്കിലും കാരണവശാല്‍ മമ്മിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഭക്തര്‍ക്ക്‌ സാധിച്ചില്ലെങ്കില്‍ ഇടത്തരികത്തുകാവില്‍ ഭഗവതിക്ഷേത്രത്തിന്റെ വടക്കുകിഴക്കേ മൂലയില്‍നിന്ന്‌ മമ്മിയൂര്‍ ക്ഷേത്രഭാഗത്തേയ്ക്ക്‌ നോക്കിപ്രാര്‍ത്ഥിച്ചാലും മതിയെന്നാണ്‌ വിശ്വാസം..
പ്രതിഷ്ഠാനന്തരം ബൃഹസ്പതിയും വായുവുംകൂടി ദേവശില്‍പിയായ വിശ്വകര്‍മാവിനെ വിളിച്ച്‌ ക്ഷേത്രം നിര്‍മിക്കുവാനുള്ള നിര്‍ദ്ദേശം നല്‍കി. മലയാളമാസം മേടം ഒന്നിനുള്ള വിഷുദിനത്തില്‍ സൂര്യരശ്മികള്‍ ക്ഷേത്രത്തിനുള്ളില്‍ ലഭിക്കത്തക്കവിധത്തില്‍ വിശ്വകര്‍മാവ്‌ ക്ഷേത്രം പണിയുകയുംചെയ്തു..

Sunday, September 9, 2012

കാട്ടാളനില്‍ നിന്നും മാമുനിപദത്തിലേക്ക്


കടപ്പാട്: പാഞ്ചജന്യം

- ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍

രത്‌നാകരന്‍ വാല്മീകിയായിത്തീര്‍ന്ന കഥ പണ്ടെങ്ങോ സംഭവിച്ച ഒരു വ്യക്തിചരിത്രം മാത്രമല്ല. എന്നും എവിടെയും ആരിലും നടക്കാവുന്ന സംഭവമാണ്. അതാണ് ഇക്കഥയെ ആദരണീയവും പ്രതിപാദനയോഗ്യവുമാക്കിമാറ്റുന്നത്. വാല്മീകിമഹര്‍ഷി രാമകഥ ആഖ്യാനം ചെയ്തിരിക്കുന്നതും അതുകൊണ്ടാണെന്നറിഞ്ഞുകൊള്‍ക. വെറുതേ ഏതെങ്കിലും വ്യക്തികളുടെ ജീവചരിത്രം എഴുതിവയ്ക്കുന്നതിലോ സമൂഹങ്ങളുടെയും രാഷ്ട്രങ്ങളുടെയും ചരിത്രം എഴുതിവയ്ക്കുന്നതിലോ പ്രാചീനഭാരതത്തിലെ ഋഷിമാര്‍ക്കു താല്പര്യമുണ്ടായിരുന്നില്ല. പകരം ആര്‍ക്കും മാതൃകയായി സ്വീകരിക്കാവുന്ന ആരിലും എവിടെയും ഏതുകാലത്തും സംഭവിക്കാവുന്ന ലോകകല്യാണപ്രദമായ ഉത്തമ ചരിതങ്ങള്‍മാത്രം തെരഞ്ഞെടുത്തു പറഞ്ഞുകേള്‍പ്പിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. അവ ലോകത്തിനു വ്യക്തമായ ദിശകാണിക്കും. അങ്ങനെ രൂപം കൊണ്ടവയാണു ഇതിഹാസപുരാണങ്ങള്‍. അതുകൊണ്ട് അവ പ്രപഞ്ചത്തിന്റെ ശാശ്വതസത്യങ്ങളുടെ അഥവാ വേദാര്‍ത്ഥങ്ങളുടെ വിശദീകരണങ്ങളുമായിത്തീര്‍ന്നു. ഇതിഹാസപുരാണങ്ങളുണ്ടായിരിക്കുന്നത് വേദതത്ത്വങ്ങളുടെ പ്രകാശനത്തിനുവേണ്ടിയാണല്ലോ. അദ്ധ്യാത്മരാമായണകാരന്‍ വാല്മീകിയുടെ കഥ പറഞ്ഞുവച്ചതിനു ഹേതുവും വേറൊന്നല്ല. ഹൃദയവിമലീകരണത്തിന്റെ തത്ത്വശാസ്ത്രവും പ്രായോഗികതയും ഇതില്‍കാണാം.

തന്റെ പഴയപേര് രത്‌നാകരന്‍ എന്നായിരുന്നു എന്നു വാല്മീകി പറഞ്ഞിട്ടില്ല. വ്യാസഭഗവാനാണ് അക്കാര്യം പറഞ്ഞുതന്നത്. അതിന്റെ സാംഗത്യമന്വേഷിച്ചുപോയാല്‍ നാം എത്തിച്ചേരുന്നത് വേദാന്തവിദ്യയിലായിരിക്കും. സൂക്ഷ്മാമായാലോചിച്ചാല്‍ ഭൗതിക സുഖാന്വേഷികളായ ജീവജാലങ്ങളെല്ലാം രത്‌നാകരന്മാരാകുന്നു. നാമെല്ലാം രത്‌നാകരന്മാരാകുന്നു. രത്‌നാകരത്വത്തിന്റെ പല പല തട്ടുകളില്‍ നില്ക്കുന്നു എന്നേ ഭേദം കാണൂ. ആകരശബ്ദത്തിനു ഖനി എന്നാണര്‍ത്ഥം.

രത്‌നാകരനെന്നാല്‍ രത്‌നത്തിനു ഖനിയായിട്ടുള്ളവന്‍ എന്നു സാരം. എന്താണു രത്‌നം? വിലപ്പെട്ടകല്ല്. അത്യന്തസൗന്ദര്യവും പ്രകാശവും ആകര്‍ഷണീയതയുമെല്ലാമുള്ള കല്ല്. അതുലഭിക്കുന്നതു ഖനിയില്‍ നിന്നാണെന്നു നമുക്കു നന്നായറിയാം. ഈ പ്രപഞ്ചത്തിലുള്ള ഏറ്റവും വിലപ്പെട്ട രത്‌നമേതാണ്? അതുലഭിക്കുന്ന ഖനിയേതാണ്? എണ്ണമില്ലാത്ത രത്‌നഖനികളും വിലപിടിപ്പുള്ള പദാര്‍ത്ഥങ്ങളുമടങ്ങിയ ഈ ലോകം മുഴുവന്‍ ഏതു രത്‌നത്തില്‍ നിന്നാണോ ഉണ്ടാകുന്നത് അതാണു ഏറ്റവും വിലയേറിയ രത്‌നം. അതാണു പരബ്രഹ്മം. അതിലും വിലപിടിപ്പുള്ള രത്‌നം വേറെയില്ല. അതിന്റെ കുഞ്ഞ്കുഞ്ഞ് അംശങ്ങള്‍ മാത്രമാണല്ലോ ഇക്കാണായ രത്‌നാദി അമൂല്യവസ്തുക്കളെല്ലാം. ഇതിഹാസപുരാണങ്ങള്‍ നീല രത്‌നമായി അതിനെ നമ്മുടെ മുന്നില്‍ അവതരിപ്പിക്കാറുണ്ട്. ശ്രീരാമനെന്നും ശ്രീകൃഷ്ണനെന്നുമെല്ലാം വിവിധ നാമങ്ങള്‍ പ്രസ്തുതരത്‌നത്തിനു നല്‍കാറുമുണ്ട്. അനന്തത എക്കാലവും നമ്മുടെ കണ്ണുകള്‍ക്കു നീലാഭമായേ അനുഭവപ്പെടൂ. അതാണു പരബ്രഹ്മമെന്ന വിലപ്പെട്ട രത്‌നത്തെ നീലരത്‌നമായി പരിചയപ്പെടുത്തിയത്. പരമാത്മാവിലാണ് ഈ ലോകമുണ്ടായി നിലനില്ക്കുന്നത്. നാം ഓരോരുത്തരും ഉണ്ടായി നിലനില്ക്കുന്നതും പരബ്രഹ്മസ്വരൂപമായ ഈ രത്‌നത്തിലാകുന്നു. നമ്മുടെ ഉള്ളിന്റെ ഉള്ളിലിരിക്കുന്ന അനാദ്യനന്തവും അനശ്വരവുമായ രത്‌നമാണ് ബ്രഹ്മം. അതിനാല്‍ നാം പ്രസ്തുത രത്‌നത്തിന്റെ ആകരം അഥവാ ഖനിയുമായിരിക്കുന്നു. ജീവജാലങ്ങളെല്ലാം രത്‌നാകരന്മാരാണെന്നു പറഞ്ഞുവച്ചത് അതുകൊണ്ടാകുന്നു.

Saturday, September 8, 2012

അഷ്ടമിരോഹിണി

കടപ്പാട്: Panchajanyam
            
         ചിങ്ങമാസത്തിലെ കൃഷ്ണപക്ഷാഷ്ടമിയും രോഹിണിയും ചേര്‍ന്നുവരുന്ന ദിവസമാണിത് ഗോകുലാഷ്ടമി ,ജന്മാഷ്ടമി ,എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു...ശ്രീ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ പൂര്‍ണ്ണാവതാരമെന്നു വിശേഷിപ്പിക്കുന്നത് ശ്രീകൃഷ്ണാവതാരത്തെയാണ്. അങ്ങനെയുള്ള ശ്രീകൃഷ്ണന്‍ വസുദേവരുടെയും ദേവകിയുടെയും എട്ടാമത്തെ പുത്രനായി അവതരിച്ചത് ഈ ദിവസം ആയിരുന്നു....

ശ്രീകൃഷ്ണന്റെ അവതാരസമയത്ത് അര്‍ദ്ധരാത്രി വരെ ആഹാരനീഹാരാദികള്‍ ഉപേക്ഷിച്ചും ശ്രീകൃഷ്ണ കീര്‍ത്തനങ്ങള്‍ ആലപിച്ചും സ്ത്രീ-പുരുഷ ഭേദമെന്യേ വൃതമനുഷ്ടിക്കണം ..പുലര്‍ച്ചെ ശ്രീകൃഷ്ണക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പാരണ വീടുക..ഇത്രയുമാണ് അന്നത്തെ അനുഷ്ടാനങ്ങള്‍ ..
ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകള്‍ ,ശ്രീമദ് ഭാഗവത പാരായണം ,ഉറിയടി മഹോത്സവം ,ശോഭായാത്രകള്‍ തുടങ്ങിയവ നടത്താറുണ്ട്...ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ അന്ന് നിവേദ്യങ്ങളായി പാല്‍പ്പായസം ,നെയ്യപ്പം,ഇളനീര്‍ എന്നിവയും നടത്താറുണ്ട്...ക്ഷേത്രങ്ങളില്‍ എത്തുന്ന ഭക്തര്‍ അന്നേദിവസം അര്‍പ്പിക്കുന്ന തുളസീമാലക്ക് ഭഗവല്‍പ്രസാദം ഏറിയിരിക്കും...

ആപത്ബാന്ധവനും ഭക്തവത്സലനുമാണ് ഗോലോകനാഥന്‍ ...തന്റെ ഭക്തരെ ഭഗവാന്‍ ഒരിക്കലും കൈവെടിയാറില്ല ...ശ്രീകൃഷ്ണനെ ഭക്തിപൂര്‍വ്വം മനസ്സില്‍ കുടിയിരുത്തി ശ്രീകൃഷ്ണനാമത്താല്‍ അര്‍ച്ചന ചെയ്യുന്നവര്‍ക്ക് സര്‍വ്വാഭീഷ്ടങ്ങളും ആ പരമകാരുണികന്‍ പ്രദാനം ചെയ്യുന്നതാണ്..കൃഷ്ണാഷ്ടമിനാളില്‍ ദാനം,ഉപവാസം,പൂജ എന്നിവ ചെയ്യുന്ന ഭക്തര്‍ക്ക് ഗോലോകം സുനിശ്ചിതം..

ഏത് പ്രവര്‍ത്തി ചെയ്യുമ്പോഴും "കൃഷ്ണ" എന്ന് ഉച്ചരിച്ചുകൊണ്ട് ചെയ്യുക...എല്ലാം ഭഗവാനില്‍ അര്‍പ്പിച് ചെയ്യുന്നവര്‍ക്ക് ശ്രീകൃഷ്ണന്റെ അനുഗ്രഹം തീര്‍ച്ചയായും ലഭിക്കും...

"കിമലഭ്യം ഭവതി പ്രസന്നേശ്രീനികേതനെ"
എവിടെ ശ്രീകൃഷ്ണഭഗവാനുണ്ടോ അവിടെ എന്താണ് സഫലമാകാത്തത് ..
യദുകുലശ്രേഷ്ടനും ,അനന്തഗുണവാനുമായ അവിടുത്തേക്ക് പ്രണാമം...അനന്തകോടി പ്രണാമം..

ശ്രീകൃഷ്ണജയന്തി ആശംസകള്‍





Friday, September 7, 2012

എന്‍.എസ്.എസ് - എസ്.എന്‍.ഡി.പി ഐക്യം

കടപ്പാട്: Panchajanyam

       വളരെ വൈകിയെങ്കിലും ഭൂരിപക്ഷ സമൂഹം ഒരുമ്മിക്കേണ്ടത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ്‌ കേരളത്തിലെ രണ്ട്‌ പ്രബല ഹിന്ദുസമുദായ സംഘടനകള്‍ ഐക്യത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നു. മറ്റ്‌ സംഘടനകളും ഇവര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ മുന്നോട്ട്‌ വരുക തന്നെ ചെയ്യും.

കേരളത്തിലെ ഹിന്ദുസമൂഹം ആഗ്രഹിക്കുന്നത്‌ ഈ ഐക്യമാണ്‌. സമസ്ത ഹിന്ദുക്കളും ഒരു കുടക്കീഴില്‍ അണി നിരന്ന്‌ വര്‍ഷങ്ങളായി അഭിമുഖീകരിക്കുന്ന ചൂഷണത്തിനും ന്യൂനപക്ഷ പ്രീണന നയങ്ങള്‍ക്കുമെതിരെ പ്രതികരിക്കുമെന്ന്‌ നമ്മുക്ക്‌ പ്രത്യാശിക്കാം... ജാതി ചിന്തകള്‍ക്കതീതമായി ദാരിദ്ര്യം അനുഭവിക്കുന്ന എല്ലാ ഹിന്ദുക്കളുടെയും നന്‍മക്കായി നമ്മുക്ക്‌ കൈകോര്‍ക്കാം... 

രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കും ന്യൂനപക്ഷ നേതാക്കള്‍ക്കും മുന്നില്‍ തലകുനിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ഇനി നമ്മുക്ക്‌ വേണ്ട... പ്രത്യാശയുടെ പൊന്‍ കിരണങ്ങള്‍ മതാന്ധകാരതയെ നീക്കിതുടങ്ങിയിരിക്കുന്നു... സംഘടിച്ചു ശക്തരാകുന്ന ഹിന്ദുസമൂഹത്തിന്‌ മുന്നില്‍ രാഷ്ട്രവിരുദ്ധ ശക്തികള്‍ തോല്‍ക്കുക തന്നെ ചെയ്യും...