Part-6
കാഴ്ചക്കുറവിനുള്ള കാരണങ്ങള്‍ പലതാണ്. കൃത്രിമവും അനാരോഗ്യകരവുമായ വെളിച്ച സംവിധാനവും നിത്യേന കൂടുതല്‍ സമയം ടെലിവിഷന്‍ നോക്കിയിരിക്കലും കണ്ണിന്റെ കാഴ്ചയെ ബാധിക്കും. പോഷകാഹാരങ്ങള്‍ കുറഞ്ഞ ആഹാരം, കണ്‍ മാംസപേശികളുടെ ബലക്ഷയം, പ്രായം എന്നിവയും കാഴ്ചക്കുറവിനുള്ള കാരണങ്ങളാണ്. ഇവയെ ശരിപ്പെടുത്താനുള്ള ചില നിര്‍ദ്ദേശങ്ങളാണ് ഇനി പറയുന്നത്.
ഗുരുത്വമേറിയ, ദഹനത്തിന് പ്രയാസകരമായ, കൂടുതല്‍ കൊഴുപ്പും മസാലകളുമടങ്ങിയ ആഹാരം എന്നിവ ഒഴിവാക്കുക. ജങ്ക്ഫുഡ്, ടിന്‍ഫുഡ് എന്നിവ നിശ്ശേഷം ഉപേക്ഷിക്കുക. സസ്യഭക്ഷണം ശീലമാക്കുക. മനോ വിശ്രമം, ടെന്‍ഷനുള്ളപ്പോള്‍ അല്‍പ്പസമയത്തെ വായന പോലും കണ്ണിന് കേടാണ്. നല്ല ആസനത്തിലുരുന്നേ വായിക്കാനും എഴുതാനും പാടുള്ളൂ. മനസിനും മാംസപേശികള്‍ക്കും വിശ്രമം നല്‍കാന്‍ അല്പനേരം ശവാസനം അഭ്യസിക്കുന്നത് നല്ലതാണ്. ആവശ്യത്തിനേ കണ്ണട ഉപയോഗിക്കാവൂ. സദാ കണ്ണട ഉപയോഗിച്ചാല്‍ കാഴ്ച ക്രമപ്പെടുത്താനുള്ള കണ്ണുകളുടെ കഴിവ് നഷ്ടപ്പെടും. പ്രഭാതത്തിലും പ്രദോഷത്തിലും അല്‍പ്പസമയം മണലിലോ പച്ചപ്പുല്ലിലോ വെറും കാലില്‍ നടക്കാന്‍ പതിവായി ശീലിക്കണം. അത് കണ്ണിന്റെ കാഴ്ചശക്തി കൂട്ടും. കാരണം പാദങ്ങളിലേയും കാഴ്ചയുമായി ബന്ധപ്പെട്ട തലച്ചോറിലേയും ഞരമ്പുകള്‍ തമ്മില്‍ ബന്ധമുണ്ട്.










