ചിങ്ങത്തെ ഐശ്വര്യത്തോട് ചേര്‍ത്തേ ചിന്തിക്കാനാവൂ മലയാളിക്ക്. ചിങ്ങം പിറക്കുമ്പോള്‍ പുതിയൊരു പ്രതീക്ഷയോ കണക്കുകൂട്ടലോ ഇല്ലാത്ത മലയാളിയുമില്ല. ചിങ്ങം ഐശ്വര്യത്തിന്റെ കാലമാണ്. പൂക്കളുടെ വസന്തകാലം. വിളവെടുപ്പിന്റെ സമൃദ്ധ കാലം. പ്രത്യാശകളുടെ ധന്യകാലം. ഒാണമണയും കാലം. മലയാളിയുടെ പുതുവര്‍ഷം. ചിങ്ങം വേഗം വന്നെത്താനും പഞ്ഞമൊടുങ്ങാനും കൊതിക്കാത്തവരുമില്ല. സുഖചികിത്സയുടെയും രാമായണ ശീലുകളുടെയും കര്‍ക്കടകം പിന്നിടുമ്പോള്‍ ആഹ്ളാദപ്പിറപ്പിന്റെ ചിങ്ങം അതാ മുന്നില്‍. ചിങ്ങപ്പിറപ്പിലും വിഷുവിനെന്ന പോലെ ഐശ്വര്യക്കണി കാണല്‍ മലയാളികള്‍ ആഗ്രഹിക്കുന്നു. ഭക്തി പൂര്‍വമുള്ള ക്ഷേത്രദര്‍ശനവും അന്ന് പ്രധാനമാണ്.
മറ്റൊരു മാസത്തിനും കിട്ടാത്ത സ്വീകരണം ചിങ്ങത്തിനു ലഭിക്കുന്നു. ആടിയറുതി എന്ന പേരില്‍ ചിങ്ങത്തലേന്ന് വീടുകളില്‍ നടക്കുന്ന ഒരുക്കങ്ങള്‍ ചിങ്ങത്തിനുള്ള ഹൃദയപൂര്‍വമായ വരവേല്‍പ്പാണ്. പണ്ടുകാലത്താണെങ്കില്‍ വീടുകള്‍ ചാണകം മെഴുകി വൃത്തിയാക്കി, മുറ്റത്തു ചാണകവെള്ളം തളിച്ച് ശുദ്ധിവരുത്തിയിരുന്നു. പറമ്പുകള്‍ കരിയില അടിച്ചുകൂട്ടി തീയിട്ട് വൃത്തിയാക്കും. പുല്ലുകളും കളകളും ചെത്തി മുറ്റം വെടിപ്പാക്കും. വീടിനകം ചുക്കിലിയും അഴുക്കും കളഞ്ഞ് തുടച്ചിടും. പഴയ ചൂലും മുറവും പഴഞ്ചന്‍ കലങ്ങളുമൊക്കെ പറമ്പില്‍ ക്കൊണ്ടു കളയും. പുത്തന്‍ വസ്തുക്കളെ ചിങ്ങപ്പുലരിയില്‍ വീട്ടില്‍ പ്രവേശിപ്പിക്കാനുള്ള ഒരുക്കം. ചാണകം മെഴുകിയ നിലങ്ങള്‍ അപ്രത്യക്ഷമായെങ്കിലും ചിങ്ങത്തലേന്ന് നിലം കഴുകി വൃത്തിയാ ക്കുന്ന പതിവ് ഇന്നും പലര്‍ക്കുമുണ്ട്. വീടിനുള്ള പുതിയ ചായങ്ങള്‍ നല്‍കി ചിങ്ങത്തെ സ്വാഗതം ചെയ്യുന്നവരുമുണ്ട്. ഐശ്വര്യകാലമായ ചിങ്ങത്തില്‍ മാംസം ഉപേക്ഷിക്കണമെന്നു കരുതിയാവാം ആടിയറുതി ദിവസം മാംസം പാചകം ചെയ്യുന്ന പതിവുമുണ്ട്.
കര്‍ഷക കുടുംബങ്ങള്‍ക്ക് ഉത്സവകാലമാണ് ചിങ്ങം. കൊയ്ത്തും മെതിയുമൊക്കെ യായി ആരവമൊഴിഞ്ഞ നിമിഷമുണ്ടാവില്ല. കലവറകളും പത്തായങ്ങളും നിറയുന്ന കാലം. നേന്ത്രന്‍കായുടെയും മറ്റു ചേമ്പ്, ചേന, കാച്ചില്‍, കൂര്‍ക്ക തുടങ്ങി കിഴങ്ങുവര്‍ഗങ്ങളുടെയും ധാരാളിത്തം. എല്ലാം വീട്ടില്‍ത്തന്നെ നട്ടുനനച്ചുവളര്‍ത്തിയിരുന്ന കാലത്ത് ചിങ്ങം സമൃദ്ധമായിരുന്നു. ഇന്നും അന്യനാട്ടില്‍നിന്നു വരുന്ന പച്ചക്കറി കൊണ്ടായാലും ചിങ്ങത്തെ സമൃദ്ധമാക്കാറുണ്ട് മലയാളി.
ഒാണം. ലോകത്തെവിടെയുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന ഉത്സവം. ചിങ്ങത്തിന്റെ പ്രൌഢി പകുതിമുക്കാലും ഒാണമാസമെന്ന നിലയിലാണ്. ഒാണം പോലൊന്ന് മലയാളികള്‍ക്കു വേറെയില്ല. എല്ലാം കൊണ്ട് ജീവിതം നിറസമ്പന്നവും ആഘോഷഭരിതവു മാകുന്ന കാലം. പൂക്കളും പൂവിളികളുമായി ഒാണത്തിരക്കുകളുമായി നാടിന്റെ മുഖച്ഛായ തന്നെ മാറും.
കേരളം തൃക്കാക്കരയപ്പനെ സേവിക്കുന്ന മാസം കൂടിയാണ് ചിങ്ങം. ഭക്തോത്തമനായ മഹാബലിക്കു മോക്ഷം നല്‍കാന്‍ വാമനമൂര്‍ത്തി അവതരിച്ച ദിവസമാണ് തിരുവോണം. വാമനമൂര്‍ത്തി പ്രതിഷ്ഠയാ യുള്ള ക്ഷേത്രമാണ് തൃക്കാക്കരയിലുള്ളത്. അതുകൊണ്ട് തൃക്കാക്കര യപ്പന്‍ എന്നു പേരുവന്നു. ഒാണത്തപ്പന്‍ എന്ന പേരില്‍ ഒാരോ ഗൃഹത്തിലും തിരുവോണനാളില്‍ മുറ്റത്തു കുടിയിരുത്തുന്നതു തൃക്കാക്കരയപ്പനെയാണ്. നാട്ടിലെ രാജാക്കന്‍മാരെല്ലാം ഒാണക്കാലത്തു തൃക്കാക്കരയിലെത്തുക പതിവുണ്ടായിരുന്നു. അവരുടെ ആര്‍ഭാടപൂര്‍വമുള്ള വരവാണ് തൃപ്പൂണിത്തുറയിലെ അത്തച്ചമയം.
അതെന്തായാലും ചിങ്ങം മലയാളികള്‍ക്കെല്ലാം ഒരുപോലെ സുപ്രധാന മാകുന്ന മറ്റൊന്നുണ്ട്. അതാണ് ഒാണം. കേരളം തൃക്കാക്കരയപ്പനെ സേവിക്കുന്ന മാസമാണ് ചിങ്ങം. ഭക്തോത്തമ നായ മഹാബലിക്കു മോക്ഷം നല്‍കാന്‍ വാമനമൂര്‍ത്തി അവതരിച്ച ദിവസമാണ് തിരുവോണം. വാമനമൂര്‍ത്തി പ്രതിഷ്ഠയായുള്ള ക്ഷേത്രമാണ് തൃക്കാക്കരയിലുള്ളത്. അതുകൊണ്ട് തൃക്കാക്കരയപ്പന്‍ എന്നു പേരുവന്നു. ഒാണത്തപ്പന്‍ എന്ന പേരില്‍ ഒാരോ ഗൃഹത്തിലും തിരുവോണനാളില്‍ മുറ്റത്തു കുടിയിരുത്തുന്നതു തൃക്കാക്കര യപ്പനെയാണ്. നാട്ടിലെ രാജാക്കന്‍മാരെല്ലാം ഒാണക്കാലത്തു തൃക്കാക്കരയിലെത്തുക പതിവുണ്ടായിരുന്നു. അവരുടെ ആ ര്‍ഭാടപൂര്‍വമുള്ള വരവാണ് തൃപ്പൂണിത്തുറയിലെ അത്തച്ചമയം.
കേരളത്തില്‍ എല്ലായിടത്തും ചിങ്ങം ഒന്ന് ആണ്ടുപിറപ്പായി കണക്കാക്കപ്പെട്ടിരുന്നില്ല പണ്ട്. തെക്കന്‍ കേരളത്തില്‍ ചിങ്ങം ഒന്നും മലബാറില്‍ കന്നി ഒന്നുമാണ് കൊല്ലവര്‍ഷാരംഭമായി കണക്കാക്കപ്പെട്ടിരുന്നത്. കാലക്രമത്തിലാണ് ഇതിനു മാറ്റം വന്നത്. ചിങ്ങം ഒന്ന് ആണ്ടുപിറപ്പായി കണക്കാക്കിക്കൊണ്ടുള്ള സംവിധാനം ശങ്കരാചാര്യ സ്വാമികളാണ് വ്യവസ്ഥ ചെയ്തതത്രേ. ചില ധാരണപ്പിശകു മൂലമാണത്രേ ആണ്ടുപിറപ്പ് സംബന്ധിച്ചു വ്യത്യാസം വന്നത്.
കടപ്പാട്: Panchajanyam

No comments:
Post a Comment