Showing posts with label ഹൈന്ദവ ധര്‍മം. Show all posts
Showing posts with label ഹൈന്ദവ ധര്‍മം. Show all posts

Tuesday, September 11, 2012

സ്വാമി വിവേകാനന്ദന്റെ ചിക്കാഗോയിലെ പ്രസംഗം


അമേരിക്കയിലെ എന്‍റെ പ്രിയ സഹോദരീ സഹോദരന്മാരെ

നിങ്ങള്‍ ഞങ്ങള്‍ക്ക്  നല്‍കിയ ആവേശപൂര്‍വവും ഹൃദയന്ഗവുംആയ സ്വാഗതത്തിനു മറുപടി പറയാന്‍ ഏഴുന്നെല്ക്കവേ എന്‍റെ ഹൃദയം അവാച്യമായ ആനന്ദം കൊണ്ട് നിറയുന്നു.

ലോകത്തിന്‍റെ അതി പ്രാചീന സന്യാസിപരമ്പരയുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു.

മതങ്ങളുടെ മാതാവിന്‍റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക്  നന്ദി പറയുന്നു.

സര്‍വവര്‍ഗ വിഭാഗങ്ങളിലും  പെട്ട കോടി കോടി ഹിന്ദുക്കളുടെ പേരിലും ഞാന്‍  നിങ്ങള്‍ക്ക്  നന്ദിപറയുന്നു.

സഹിഷ്നുത എന്ന ആശയം വിവിധ ദേശങ്ങളിലേക്ക് വഹിക്കുന്നതിനുള്ള   ബഹുമതി വിദൂര ജനതകളില്‍ നിന്ന് വന്ന ഈ ആളുകള്‍ക്ക് തികച്ചും അവകാശപ്പെടാമെന്നു  പൌരസ്യത്യ പ്രതിനിധികളെ പരാമര്‍ശിച്ചു നിങ്ങളോട് ചിലര്‍ പറഞ്ഞുവല്ലോ. ഈ മണ്ടപത്തിലുള്ള അവര്‍ക്കും എന്‍റെ നന്ദി. സഹിഷ്ണ്തയും സര്‍വ ലൌകിക സ്വീകാര്യവും രണ്ടും ലോകത്തിനു ഉപദേശിച്ച മതത്തിന്‍റെ  അനുയായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.  ഞങ്ങള്‍     സാര്‍വലൌകികസഹിഷ്ണുതയില് ‍വിശ്വസിക്കുക  മാത്രമല്ല സര്‍വമതങ്ങളും  സത്യമെന്നു  സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്തിലുള്ള സര്‍വമതങ്ങളിലെയും സര്‍വ രാജ്യങ്ങളിലെയും പീഡിതര്‍ക്കും ശരണാര്‍ത്തികള്‍ക്കും അഭയമരുളിയതാണ് എന്‍റെ  ജനത എന്നതില്‍ ഞാന്‍അഭിമാനിക്കുന്നു

റോമന്‍ മര്‍ദനം മൂലം യഹൂദരുടെ പുണ്യക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കപെട്ട ആ കൊല്ലം തന്നെ  ദക്ഷിണ ഭാരതത്തില്‍ വന്നു അഭയം പ്രാപിച്ച ആ ഇസ്രയേല്‍ വര്‍ഗ്ഗത്തിന്റെ അതിപവിത്രാവശിഷ്ടം ഞങ്ങളുടെ അംഗ തലത്തില്‍ സംഭൃതമയിട്ടുന്ടെന്നു നിങ്ങളോട് പറയാന്‍ എനിക്ക് അഭിമാനമുണ്ട്. മഹിമയുറ്റ ജരദുഷ്ട്ര  ജനതയ്ക്ക് അഭയം നല്കിയതും അവരുടെ അവശിഷ്ട്ടത്തേ ഇന്നും പോറ്റി പോരുന്നതുമായ മതത്തില്‍ ഉള്‍പെട്ടവന്‍ എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അല്ലയോ സോദരരെ, എത്രയും ശൈശവം മുതല്‍ ജപിച്ചിട്ടുള്ളതായി എനിക്കോര്‍മയുള്ളതും ലക്ഷ കണക്കിനാളുകള്‍ എന്നും ജപിക്കുന്നതും ആയ ഒരു സ്തോത്രത്തില്‍ നിന്ന് ചില വരികള്‍ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം. "പലേടങ്ങളിലായി ഉറവയെടുത്ത പല പുഴകളിലെയെല്ലാം വെള്ളം കടലില്‍ കൂടികലരുന്നുവല്ലോ. അതുപോലെ അല്ലെയോ  പരമേശ്വര, രുചി വൈചിത്രം കൊണ്ട് മനുഷ്യര്‍ കൈകൊള്ളുന്ന വഴികള്‍, വളഞ്ഞോ നേരെയോ പലമട്ടായി കാണ പെട്ടാലും എല്ലാം അങ്ങയിലേക്കത്രേ എത്തുന്നത്‌".

ഇതുവരെ നടന്നിട്ടുള്ള സഭകളില്‍ എല്ലാം വെച്ച് അതിഗംഭീരമായ ഇന്നത്തെ സമ്മേളനം, സ്വയം ഗീതോപദിഷ്ട്ടമായ ഒരത്ഭുത തത്വത്തിന്‍റെ നീതീകരണവും പ്രഖ്യപനവുമാണ്, ആരു ഏതു രൂപത്തില്‍ എന്നെ  ഭജിക്കുന്നുവോ അവനെ ഞാന്‍ അപ്രകാരം അനുഗ്രഹിക്കുന്നു. എല്ലാവരും ശ്രമിക്കുന്നത്  ഒടുവില്‍   എന്നിലേക്കെത്തുന്ന വഴികളിലൂടെയത്രെ. വിഭാഗീയതയും മൂഡമായ കടുംപിടുത്തവും അതിന്‍റെ ഭീകര സന്തതിയായ മത ഭ്രാന്തും കൂടി ഈ സുന്ദര ഭൂമിയെ ദീര്‍ഘമായി കയ്യടക്കിയിരിക്കുകയാണ്. അവ ഭൂമിയെ അക്രമംകൊണ്ട് നിറച്ചിരിക്കുന്നു. മനുഷ്യ രക്തത്തില്‍ പലവുരു കുതിര്‍ത്തിരിക്കുന്നു. സംസ്കാരത്തെ സംഹരിച്ചിരിക്കുന്നു. ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ കൊടുംപിശാചുക്കള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യ സമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു. എന്നാല്‍ അവരുടെ കാലം ആയിക്കഴിഞ്ഞു.

ഈ  സമ്മേളനത്തിന്റെ   ബഹുമാനാര്‍ത്ഥം ഇന്നു   പുലര്‍കാലത്ത്   മുഴങ്ങിയ  മണി  എല്ലാ  മത ഭ്രാന്തിന്‍റെയും, വാള് കൊണ്ടോ  പേന  കൊണ്ടോ  ഉള്ള  എല്ലാ  പീഡനങ്ങളുടെയും   ഒരേ   ലക്ഷ്യത്തിലേക്ക്  പ്രയാണം  ചെയ്യുന്ന  മനുഷ്യരുടെ  ഇടയിലേ  എല്ലാ ദുര്‍മാന്സ്യങ്ങലുടെയും   മരണമണിയായ് ഇരിക്കട്ടേ എന്നു ഞാന്‍  അകമഴിഞ്ഞ്  ആശിക്കുന്നു.
---
(1893 സെപ്റ്റംബര്‍  11  -  സ്വാമി വിവേകാനന്ദന്‍ ചിക്കാഗോ പ്രസംഗം  )

Tuesday, September 4, 2012

മഹാഭാരതത്തിലെ ഗുണപാഠം

കടപ്പാട്:  Panchajanyam

ഭാരതചരിത്രത്തിലെ അത്യന്തം ആദരണീയവും അതിവിശിഷ്ടവുമായ മൂന്ന് മഹത്ഗ്രന്ഥങ്ങളിലൊന്നാണ് മഹാഭാരതം. മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒന്നായ വേദവ്യാസമഹര്‍ഷിയാണ് മഹാഭാരതത്തിന്റെ കര്‍ത്താവ്. മഹാഭാരതത്തിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളായ പാണ്ഡു, ധൃതരാഷ്ട്രര്‍, വിദുരര്‍ എന്നിവര്‍ മഹര്‍ഷിയുടെ പുത്രന്മാരാണ്. പരാശര പുത്രനായ വ്യാസമുനി മൂന്നു വര്‍ഷം തപസ്സ് ചെയ്ത് ആത്മ സിദ്ധിനേടിയതിനു ശേഷമാണ് മഹാഭാരതം രചിച്ചതെന്ന് പറയപ്പെടുന്നു. മഹാഭാരതത്തിലെ മൂന്ന് കേന്ദ്രബിന്ദുക്കളാണ് വേദവ്യാസന്‍, ഭഗവാന്‍ ശ്രീകൃഷ്ണന്‍, ഭക്താഗ്രസനായ ഭീഷ്മര്‍. ലോക ധര്‍മ്മോപദേശത്തിന് സുപ്രധാനമായ ഒരു സ്ഥാനമാണ് മഹാഭാരതത്തില്‍ നല്കിയിട്ടുള്ളത്. ഇത് ഒരു ധര്‍മ്മഗ്രന്ഥമാണെന്നതിന് യാതൊരു സംശയവുമില്ല. 

മഹാഭാരതത്തിലെ കഥ ഒരു വ്യക്തിയുടേയോ ഒരു കുടുംബത്തിന്റെയോ കഥയല്ല. എന്നാല്‍ അനേകം കുടുംബങ്ങളുടേയും കഥയാണ്. വാസ്തവത്തില്‍ മഹാഭാരതം നാം ഓരോരുത്തരുടേയും കഥയാണ്. മാനവന്‍ ഉള്ളിടത്തോളം കാലം ഇതിന്റെ മാഹാത്മ്യത്തിന് യാതൊരു കോട്ടവും സംഭവിക്കുകയില്ല.
മഹാഭാരതത്തില്‍ ഇന്നത്തെ മനുഷ്യര്‍ മനസ്സിലാക്കേണ്ട ധാരാളം ഗുണപാഠങ്ങളുണ്ട്. ജ്യേഷ്ഠാനുജന്മാരുടെ മക്കള്‍ തമ്മിലുള്ള മത്സരമാണല്ലോ അനേകായിരം കുടുംബച്ഛിദ്രത്തിന് കാരണമായത്. ഇന്നും നമ്മുടെ ഇടയില്‍, നമുക്ക് ചുറ്റും എത്രയോ ശകുനിമാരും ദുര്യോധനന്മാരും ജീവിച്ചിരിപ്പുണ്ട്. മഹാഭാരത യുദ്ധത്തിന് കാരണക്കാര്‍ ഒന്നോ രണ്ടോ പേരല്ല. എല്ലാപേരും അവരവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്. പാണ്ഡുവിന്റെ മരണശേഷം തന്റെ പുത്രന്മാരായ പാണ്ഡവരുടെ രക്ഷാഭാരം കൂടി ജ്യേഷ്ഠനായ ധൃതരാഷ്ട്രരില്‍ വന്നു ചേരുന്നു. ജന്മനാ അന്ധനായ ധൃതരാഷ്ട്രരുടെ രാജകൊട്ടാരത്തില്‍ പാണ്ഡവരും കൗരവരും ഒരു കുടുംബമായി കഴിഞ്ഞുവരവേയാണ് പാണ്ഡവര്‍ തങ്ങളുടെ യശസ്സിന് വിലങ്ങുതടിയാകുമോ എന്നു സംശയിച്ച് അവരെ നശിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കൗരവര്‍ പ്രയോഗിക്കാന്‍ തുടങ്ങിയത്.

ഇനി മഹാഭാരതത്തിലെ ചില പ്രധാന കഥാപാത്രങ്ങളും അവരുടെ പ്രവൃത്തികളില്‍ നിന്നും നമുക്ക് കിട്ടുന്ന ഗുണപാഠങ്ങളും എന്തെന്നു നോക്കാം. ആദ്യം ഭീഷ്മരുടെ കാര്യം നോക്കാം. മഹാഭാരതത്തിന്റെ കഥ ഭീഷ്മരെ കേന്ദ്രബിന്ദുവാക്കിക്കൊണ്ടാണല്ലോ നീങ്ങുന്നത്. ഭീഷ്മപിതാമഹനെ മഹാഭാരത വൃക്ഷത്തിന്റെ തായ് വേര് എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ശന്തു മഹാരാജാവിന്റെയും ഗംഗാദേവിയുടേയും പുത്രനാണ് ഭീഷ്മര്‍. തന്റെ പിതാവിന് സത്യവതി എന്ന മുക്കുവസ്ത്രീയിലുണ്ടാകുന്ന പുത്രന്മാര്‍ക്ക് രാജ്യാവകാശം നല്കാന്‍ സ്വമേധയാ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ഒരു മഹാപുരുഷനാണ് ഭീഷ്മര്‍. ജീവിതകാലം മുഴുവന്‍ ബ്രഹ്മചാരിയായികഴിയും എന്നദ്ദേഹം ശപഥം ചെയ്തു. അതിനുശേഷമാണ് ദേവവ്രതന്‍ എന്നപേര് ഭീഷ്മരായിമാറിയത്. പിതാവിന്റെ ആഗ്രഹനിവൃത്തിക്കു വേണ്ടിയാണല്ലോ അദ്ദേഹത്തിന് ഇത്തരത്തിലൊരു ശപഥം ചെയ്യേണ്ടിവന്നത്. ഫലമോ ജീവിതാവസാനംവരെ പാണ്ഡവരുടെയും, കൗരവരുടേയും നടുവില്‍, നന്മയുടേയും തിന്മയുടെയും നടുവില്‍ കിടന്നു ഞെരുങ്ങുന്നു. അദ്ദേഹത്തിന്റെ എല്ലാ ദുഃഖങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശിയായി നിന്നത് മാതാവായ ഗംഗാദേവിയാണ്.

Monday, July 16, 2012

കര്‍ക്കടകം ഒന്ന്




     കര്‍ക്കടകം ഒന്ന്. മനസിനെ പവിത്രീകരിക്കുവാനും ശരീരത്തെ വിമലീകരിക്കുവാനുമുള്ള ശുഭ മുഹൂര്‍ത്തം ശുഭാരംഭിക്കുവാനുള്ള ദിവസം. ഈ മാസം തന്നെ ആണ് കര്‍ക്കിടക ചികിത്സയുടെ സമാരംഭവും കുറിക്കുന്നത്. കര്‍ക്കടക മാസത്തിലെ രാമായണ പാരായണം മനസിനെ പവിത്രീകരിക്കുമ്പോള്‍ കര്‍ക്കടക ചികിത്സ ശരീരത്തെ വിമലീകരിക്കുന്നു. അതിനാല്‍ വിശ്വാസികള്‍ രാമായണ പാരായണം ചെയ്ത്, സാധിക്കുന്ന രീതിയില്‍ ഉള്ള ചികിത്സകളും പത്യങ്ങളും നോക്കി ശരീരത്തെ വിമലീകരിച്ച്, നല്ല ഒരു ചിങ്ങമാസത്തിലേക്ക് സുഖദമായി കടന്നു ചെല്ലാന്‍ എല്ലാവരെയും ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ഇന്ന് മുതല്‍ അടുത്ത മുപ്പത്തിരണ്ട് ദിവസം മലയാളികള്‍ എവിടെയുണ്ടോ അവിടെയെല്ലാം രാമായണ ശീലുകള്‍ അലയടിക്കട്ടെ, അങ്ങനെ മനസും ശരീരവും പ്രകൃതിയും സര്‍വ ജീവജാലങ്ങളും പവിത്രീകരിക്കപ്പെടട്ടെ. അതിനായി സാക്ഷാല്‍ ശ്രീരാമചന്ദ്ര ഭഗവാന്റെ അനുഗ്രഹവും ഉണ്ടായിരിക്കട്ടെ.

Thursday, June 7, 2012

മക്കളുടെ കൂടുകെട്ടുകള്‍ അറിഞ്ഞിരികുക!

കൌമാരകരുടെ  മുകളില്‍  എന്നും ഒരു കണ്ണ് വേണം, പക്ഷെ അത് ഒളിഞ്ഞും മറഞ്ഞും ആകരുത്, അവിടെ ആണ് മിക്ക മാതാപിതാകല്കും പറ്റുന്ന തെറ്റ്, അത് കുട്ടികള്‍ നിങ്ങളെ വെറുകുന്നതിനു കാരണം ആകുന്നു. മറിച്ചു നല്ല രീതിയില്‍ കുടിയുടെ മുന്നില്‍ വച്ച് തന്നെ വേണം എല്ലാം ചെയ്യാന്‍. 


കടപ്പാട്: Haindavadharmapracharasabha Chentrappinni