Tuesday, August 28, 2012

കണ്ണൂര്‍: ചാല ടാങ്കര്‍ അപകടം


കണ്ണൂരില്‍ അപകടം നടന്ന സ്ഥലം ആര്‍എസ്‌എസ്‌ പ്രാന്തകാര്യവാഹ്‌ പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസ്‌, കെ.രഞ്ചിത്ത്‌ എന്നിവര്‍ സന്ദര്‍ശിക്കുന്നു

Monday, August 27, 2012

ഓണക്കിറ്റ്‌ വിതരണം


അന്യസംസ്ഥാന തൊഴിലാളികള്‍ക്ക്‌ വടക്കന്തറയില്‍ നടന്ന ഓണക്കിറ്റ്‌ വിതരണം ആര്‍എസ്‌എസ്‌ വിഭാഗ്സഹശാരീരിക്‌ ശിക്ഷണ്‍പ്രമുഖ്‌ കെ.സുധീര്‍ ഉദ്ഘാടനം ചെയ്യുന്നു.

സത്യപ്രകാശം

Sunday, August 26, 2012

ഗൃഹനാഥന്റെ മരണം: മൂന്ന് പെണ്‍കുട്ടികളടങ്ങുന്ന കുടുംബം ദുരിതക്കയത്തില്‍


വെള്ളിക്കോത്ത്: ഗൃഹനാഥന്റെ അകാല മരണം ഏല്പിച്ച ദുരിതത്തില്‍നിന്ന് കരകയറാനാകാതെ വീട്ടമ്മയും മൂന്ന് പെണ്‍കുട്ടികളും. അജാനൂര്‍ പഞ്ചായത്തിലെ കിഴക്കെ വെള്ളിക്കോത്ത് താമസിക്കുന്ന 'മാണി നിലയ'ത്തിലെ ലീലയും മൂന്ന് പെണ്‍മക്കളുമാണ് ദുരിതം പേറുന്നത്. 

ആറുമാസം മുമ്പായിരുന്ന ലീലയുടെ ഭര്‍ത്താവ് ലോഹിതാക്ഷന് ഗുരുതരമായി പൊള്ളലേറ്റത്. ദീര്‍ഘകാലം ചികിത്സ നടത്തിയെങ്കിലും 2012 മെയ് ഒന്നിന് ഇദ്ദേഹം മരിച്ചു. നിര്‍മാണ തൊഴിലാളിയായിരുന്ന ലോഹിതാക്ഷന്റെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ചികിത്സയ്ക്കുവേണ്ടി സമ്പാദ്യം മുഴുവനും ചെലവഴിക്കേണ്ടി വന്നു. ഒടുവില്‍ വീടിരിക്കുന്ന ആകെയുള്ള അഞ്ചുസെന്റ് സ്ഥലം പണയപ്പെടുത്തി ഒരു ലക്ഷത്തോളം രൂപ കടമെടുക്കേണ്ടതായും വന്നു. 

ലോഹിതാക്ഷന്റെ മരണത്തോടെ തീര്‍ത്തും അനാഥമായിത്തീര്‍ന്ന ഇവര്‍ക്കുമുന്നില്‍ ജീവിതം ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. അത്യാവശ്യം തയ്യല്‍ ജോലി ചെയ്താണ് ആഹാരം കഴിക്കാനുള്ള വക കണ്ടെത്തുന്നത്. കടം പെരുകി ആകെയുള്ള സമ്പാദ്യമായ വീടും നഷ്ടപ്പെട്ടുപോകുമെന്ന ആശങ്കയിലാണിവര്‍. മൂത്ത പെണ്‍കുട്ടി അഖില ഇപ്രാവശ്യം പത്താംതരം പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. ഇളയ കുട്ടികളായ അനിലയും അതുല്യയും എട്ടാംതരത്തിലും ആറാം തരത്തിലുമായി പഠിക്കുന്നു. കുട്ടികളുടെ പഠനം തുടര്‍ന്നുപോകാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് ലീല പറയുന്നു. 

കടപ്പാട്: mathrubhumi.com


"സഹായം എത്തിക്കാന്‍ തല്പര്യപെടുന്നവര്‍  ഹിന്ദു ഐക്ക്യ വേദിയുമായി ബന്ദപെടുക"
hinduvedhi@gmail.com   (or)  post a comment below

ഓണവില്ല്


ശ്രീ പത്മനാഭസ്വാമിക്ക് തിരുവോണ നാളിൽ ഓണവില്ല് സമർപ്പിക്കലാണ് തിരുവനന്തപുരത്തെ ഓണത്തോട് അനുബന്ധിച്ച ഒരു ചടങ്ങ്. നാടുകാണാനെത്തുന്ന മഹാബലിക്ക് മഹാവിഷ്ണുവിന്റെ അവതാരങ്ങൾ വരച്ചുകാട്ടാനാണാത്രെ ഇത്. ഓണവില്ല് എന്ന താളവാദ്യത്തിന്റെ മാതൃകയിലാണ് ഇത് ഉണ്ടാക്കപ്പെടുന്നത്. തുടർന്ന് ഇതിൽ ദശാവതാരചിത്രങ്ങളും മറ്റും വരച്ചു ചേർക്കുന്നു.

കേരളത്തിൽ ജന്മി-നാടുവാഴി കുടുംബങ്ങളിൽ അതാതു പ്രദേശത്തെ ആശാരിമാർ ഓണക്കാഴ്ച്ചയായി നൽകിയിരുന്നത് ഓണവില്ലായിരുന്നു. തിരുവനന്തപുരത്തെ രാജാക്കന്മാർ രാജ്യം ശ്രീപദ്മനാഭന്ന് അടിയറ വച്ചപ്പോൾ ഓണവില്ല് സമർപ്പണവും ഭഗവത്പാദത്തിലേക്കു നീക്കിവച്ചതുകൊണ്ടുമാകാം ഈ ആചാരം അമ്പലത്തിൽ നടന്നുവരുന്നത്. ഈ ആചാരത്തിന് രണ്ട് നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളതെന്ന് കരുതുന്നു. കരമനയിൽ വാണിയംമൂല മൂത്താശാരി കുടുംബത്തിൻറെ അവകാശമാണ് ഓണവില്ല് തയാറാക്കൽ. മഹാവിഷ്ണുവിൻറെ സൌമ്യഭാവമുള്ള അവതാര കഥകൾ ചിത്രീകരിക്കുന്ന ഓണ വില്ല് പഞ്ച വർണങ്ങളിലാണ് തയാറാക്കുന്നത്.

മഹാബലിയെ വാമനൻ പാതാളത്തിലേക്ക് അയക്കുന്ന സമയത്ത് മഹാവിഷ്ണുവിന്റെ വിശ്വരൂപം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇതേത്തുടർന്ന് മാവേലിക്ക് വിശ്വരൂപം ദർശിക്കാനാവുന്നു. അതിനോടൊപ്പം കാലാകാലങ്ങളിലുണ്ടാകുന്ന അവതാരങ്ങളും അതുമായി ഉണ്ടാകുന്ന ഉപകഥകളും കാണമെന്ന ആഗ്രഹവും മാവേലി ആവശ്യപ്പെടും.

ആ സമയം വിശ്വകർമ്മ ദേവനെ പ്രത്യക്ഷപ്പെടുത്തുകയും വിശ്വകർമ്മ ദേവൻറെ ആൾക്കാരെ കൊണ്ട് കാലാകാലങ്ങളിൽ അവതാരങ്ങൾ ചിത്രങ്ങളായി വരച്ച് ഭഗവത് സന്നിധിയിൽ വരുന്ന മഹാബലിക്ക് കാണിച്ചു കൊടുക്കാമെന്ന വാഗ്ദാനം നൽകുന്നു. അതിൻപ്രകാരം നടക്കുന്ന ഒരു ചടങ്ങാണ് പത്മനാഭ സ്വാമിക്ക് ഓണവില്ല് സമർപ്പണം എന്നാണ് ഐതീഹ്യം.


പദ്മനാഭസ്വാമിക്ഷേത്രത്തിൽ സമർപ്പിക്കാറുള്ള വില്ലുകൾ തയാറാക്കുന്നത് കടമ്പ് വൃക്ഷത്തിൻറെ തടിയിലാണ്. നാലരഅടി, നാല് അടി, മൂന്നര അടി അളവുകളിൽ പലകകൾ അറുത്താണ് വില്ല് പണിയുന്നത്. ചുവന്ന ചരടും തുഞ്ചലവും കെട്ടിയ വില്ല് ക്ഷേത്രത്തിൽ നിന്നും വാങ്ങി വീടുകളിൽ സൂക്ഷിച്ചാൽ ഐശ്വര്യം കൂടുമെന്ന വിശ്വാസവും ഉണ്ട്.

പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളുപ്പ് നിറങ്ങളിൽ അനന്തശയനം, ലക്ഷ്മി, താടക, കാവൽഭൂതങ്ങൾ, മഹർഷി തുടങ്ങിയ ചിത്രങ്ങൾ ഇതിൽ വരയ്ക്കും. ഇത്തരം എട്ടുവില്ലുകളാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠകളിൽ ചാർത്തുന്നത്. മിഥുന മാസാവസാനത്തിൽ നല്ല ദിവസവും സമയവുംനോക്കിയാണ് വില്ല് നിർമ്മാണം തുടങ്ങുന്നത്.

നിർമ്മാണത്തിന് 41 ദിവസത്തെ വ്രതംവേണം. വില്ലുകൾ തിരുവോണദിനത്തിൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഓണവില്ലുകളിൽ രണ്ടെണ്ണം പദ്മനാഭസ്വാമിയുടെ ഉദരഭാഗത്തെ വിഗ്രഹത്തിന് ഇരുവശങ്ങളിലായി ചാർത്തുന്നു. ആറുവില്ലുകൾ നരസിംഹം, ശ്രീരാമമൂർത്തി, ശ്രീകൃഷ്ണൻ എന്നീ വിഗ്രഹങ്ങളിലും ചാർത്തുന്നു.

തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലെ ക്ഷേത്രപൂജകൾക്കുശേഷം വില്ലുകൾ അടുത്ത ദിവസം കൊട്ടാരത്തിലെ പൂജാമുറിയിലേക്ക് കൊണ്ടുപോകും. ഈ ദിവസങ്ങളിൽ ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് ഓണവില്ലുകൾ കാണാം. പത്മനാഭപുരം കൊട്ടാരത്തിൽ ഓണവില്ലുകളുടെ ശേഖരം നേരിട്ടുകാണാം

പോസ്റ്റ്‌ തയ്യാറാക്കിയത് - ഇന്ദു വാസുദേവ്‌ 


കടപ്പാട്: Panchajanyam


Thursday, August 23, 2012

Wednesday, August 22, 2012

വൈഷ്ണവാശ്രമത്തില്‍ അണയാതെ കത്തുന്ന ദീപം ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍


484 വര്‍ഷമായി അസമിലെ വൈഷ്ണവാശ്രമത്തില്‍ അണയാതെ കത്തുന്ന ദീപം ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം പിടിച്ചു. കുറച്ചു ദിവസം മുമ്പാണ് അണയാവിളക്ക് റെക്കോഡില്‍ ഔദ്യോഗികമായി സ്ഥാനം പിടിച്ചത്. 1528ല്‍ തെളിയിച്ച ദീപം അന്നു മുതല്‍ അണയാതെ സൂക്ഷിക്കുകയാണ്. പണ്ഡിതനായ ശ്രീശ്രീ മാധബ്‌ദേവ, അസം സാമൂഹിക പരിഷ്‌കര്‍ത്താവ് ശ്രീമന്ത ശങ്കര്‍ദേവയും ചേര്‍ന്നാണ് 1528 ല്‍ നംഗറില്‍ ദീപം തെളിച്ചത്.


കടപ്പാട്: Panchajanyam

പൊന്നോണം വരവായി


പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണതുമ്പീ 
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂവയലില്‍
നീ വരൂ ഭാഗം വാങ്ങാന്‍ 

പൂ കൊണ്ടു മൂടും പൊന്നിന്‍ ചിങ്ങത്തില്‍
പുല്ലാങ്കുഴല്‍ കാറ്റത്താടും ചമ്പാവിന്‍ പാടം 
ഇന്നേ കൊയ്യാം നാളെ ചെന്നാല്‍ അത്തം ചിത്തിര ചോതി
പുന്നെല്ലിന്‍ പൊന്മല പൂമുറ്റം തോറും
നീ വരൂ നീ വരൂ പൊന്നോലത്തുമ്പീ
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂ വയലില്‍
നീ വരൂ ഭാഗം വാങ്ങാന്‍ 

മാരിവില്‍ മാല മാനപൂന്തോപ്പില്‍
മണ്ണിന്‍ സ്വപ്ന പൂമാലയീ പമ്പാ‍തീരത്തില്‍ 
തുമ്പപ്പൂക്കള്‍ നന്ത്യാര്‍വട്ടം തെച്ചീ ചെമ്പരത്തീ
പൂക്കളം പാടിടും പൂമുറ്റം തോറും
നീ വരൂ നീ വരൂ പൂവാലന്‍ തുമ്പീ
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂ വയലില്‍
നീ വരൂ ഭാഗം വാങ്ങാന്‍ 


കടപ്പാട്: Panchajanyam


Tuesday, August 21, 2012

വിനായക ചതുര്‍ഥി



ഇന്ന് ( 21/08/2012) വിനായക ചതുര്‍ഥി


ഓം ഗജാനനായ നമഃ
ഓം ഗണാദ്ധ്യക്ഷായ നമഃ
ഓം വിഘ്നരാജായ നമഃ
ഓം വിനായകായ നമഃ

ചിങ്ങമാസത്തിലെ ചതുര്‍ഥി ദിവസത്തില്‍ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുര്‍ഥി. പ്രധാന ആരാധനാ മൂര്‍ത്തി ഗണപതി(ഗണേശന്‍) ആയതിനാല്‍ ഗണേശ ചതുര്‍ഥി എന്നും ഇതിന് പേരുണ്ട്. മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ്‌ ഇത് ഏറ്റവും അധികം ആഘോഷിക്കപ്പെടുന്നത്.

ഈ ദിവസം ആളുകള്‍ ഗണപതി വിഗ്രഹങ്ങള്‍ വാങ്ങി അലങ്കരിക്കുകയും പൂജിക്കുകയും ചെയ്യുന്നു. പൂജക്കായി താമരയും കറുകപ്പുല്ലും മോദകം എന്ന മധുരപലഹാരവും ഉപയോഗിക്കുന്നു. ചതുര്‍ഥി ദിവസത്തേത്തുടര്‍ന്ന് നടക്കുന്ന ഗണേശോത്സവം പത്ത് ദിവസം നീണ്ട് നില്‍ക്കുന്നു.

ഉത്സവത്തിന് ശേഷം ഗണപതി വിഗ്രഹങ്ങള്‍ പുഴയിലോ, കടലിലോ ഒഴുക്കുന്നതോടെ ആഘോഷങ്ങല്‍ സമാപിക്കുന്നു. അടുത്ത വര്‍ഷവും ഗണപതി വരണേയെന്ന പ്രാര്‍ത്ഥനയോടെയാണ് വിഗ്രഹങ്ങള്‍ഒഴുക്കിവിടുന്നത്. 

കടപ്പാട്: Hindu Aikya Vedi

Friday, August 17, 2012

ചിങ്ങം ഒന്ന്‍


ചിങ്ങത്തെ ഐശ്വര്യത്തോട് ചേര്‍ത്തേ ചിന്തിക്കാനാവൂ മലയാളിക്ക്. ചിങ്ങം പിറക്കുമ്പോള്‍ പുതിയൊരു പ്രതീക്ഷയോ കണക്കുകൂട്ടലോ ഇല്ലാത്ത മലയാളിയുമില്ല. ചിങ്ങം ഐശ്വര്യത്തിന്റെ കാലമാണ്. പൂക്കളുടെ വസന്തകാലം. വിളവെടുപ്പിന്റെ സമൃദ്ധ കാലം. പ്രത്യാശകളുടെ ധന്യകാലം. ഒാണമണയും കാലം. മലയാളിയുടെ പുതുവര്‍ഷം. ചിങ്ങം വേഗം വന്നെത്താനും പഞ്ഞമൊടുങ്ങാനും കൊതിക്കാത്തവരുമില്ല. സുഖചികിത്സയുടെയും രാമായണ ശീലുകളുടെയും കര്‍ക്കടകം പിന്നിടുമ്പോള്‍ ആഹ്ളാദപ്പിറപ്പിന്റെ ചിങ്ങം അതാ മുന്നില്‍. ചിങ്ങപ്പിറപ്പിലും വിഷുവിനെന്ന പോലെ ഐശ്വര്യക്കണി കാണല്‍ മലയാളികള്‍ ആഗ്രഹിക്കുന്നു. ഭക്തി പൂര്‍വമുള്ള ക്ഷേത്രദര്‍ശനവും അന്ന് പ്രധാനമാണ്.

മറ്റൊരു മാസത്തിനും കിട്ടാത്ത സ്വീകരണം ചിങ്ങത്തിനു ലഭിക്കുന്നു. ആടിയറുതി എന്ന പേരില്‍ ചിങ്ങത്തലേന്ന് വീടുകളില്‍ നടക്കുന്ന ഒരുക്കങ്ങള്‍ ചിങ്ങത്തിനുള്ള ഹൃദയപൂര്‍വമായ വരവേല്‍പ്പാണ്. പണ്ടുകാലത്താണെങ്കില്‍ വീടുകള്‍ ചാണകം മെഴുകി വൃത്തിയാക്കി, മുറ്റത്തു ചാണകവെള്ളം തളിച്ച് ശുദ്ധിവരുത്തിയിരുന്നു. പറമ്പുകള്‍ കരിയില അടിച്ചുകൂട്ടി തീയിട്ട് വൃത്തിയാക്കും. പുല്ലുകളും കളകളും ചെത്തി മുറ്റം വെടിപ്പാക്കും. വീടിനകം ചുക്കിലിയും അഴുക്കും കളഞ്ഞ് തുടച്ചിടും. പഴയ ചൂലും മുറവും പഴഞ്ചന്‍ കലങ്ങളുമൊക്കെ പറമ്പില്‍ ക്കൊണ്ടു കളയും. പുത്തന്‍ വസ്തുക്കളെ ചിങ്ങപ്പുലരിയില്‍ വീട്ടില്‍ പ്രവേശിപ്പിക്കാനുള്ള ഒരുക്കം. ചാണകം മെഴുകിയ നിലങ്ങള്‍ അപ്രത്യക്ഷമായെങ്കിലും ചിങ്ങത്തലേന്ന് നിലം കഴുകി വൃത്തിയാ ക്കുന്ന പതിവ് ഇന്നും പലര്‍ക്കുമുണ്ട്. വീടിനുള്ള പുതിയ ചായങ്ങള്‍ നല്‍കി ചിങ്ങത്തെ സ്വാഗതം ചെയ്യുന്നവരുമുണ്ട്. ഐശ്വര്യകാലമായ ചിങ്ങത്തില്‍ മാംസം ഉപേക്ഷിക്കണമെന്നു കരുതിയാവാം ആടിയറുതി ദിവസം മാംസം പാചകം ചെയ്യുന്ന പതിവുമുണ്ട്.

കര്‍ഷക കുടുംബങ്ങള്‍ക്ക് ഉത്സവകാലമാണ് ചിങ്ങം. കൊയ്ത്തും മെതിയുമൊക്കെ യായി ആരവമൊഴിഞ്ഞ നിമിഷമുണ്ടാവില്ല. കലവറകളും പത്തായങ്ങളും നിറയുന്ന കാലം. നേന്ത്രന്‍കായുടെയും മറ്റു ചേമ്പ്, ചേന, കാച്ചില്‍, കൂര്‍ക്ക തുടങ്ങി കിഴങ്ങുവര്‍ഗങ്ങളുടെയും ധാരാളിത്തം. എല്ലാം വീട്ടില്‍ത്തന്നെ നട്ടുനനച്ചുവളര്‍ത്തിയിരുന്ന കാലത്ത് ചിങ്ങം സമൃദ്ധമായിരുന്നു. ഇന്നും അന്യനാട്ടില്‍നിന്നു വരുന്ന പച്ചക്കറി കൊണ്ടായാലും ചിങ്ങത്തെ സമൃദ്ധമാക്കാറുണ്ട് മലയാളി.

ഒാണം. ലോകത്തെവിടെയുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന ഉത്സവം. ചിങ്ങത്തിന്റെ പ്രൌഢി പകുതിമുക്കാലും ഒാണമാസമെന്ന നിലയിലാണ്. ഒാണം പോലൊന്ന് മലയാളികള്‍ക്കു വേറെയില്ല. എല്ലാം കൊണ്ട് ജീവിതം നിറസമ്പന്നവും ആഘോഷഭരിതവു മാകുന്ന കാലം. പൂക്കളും പൂവിളികളുമായി ഒാണത്തിരക്കുകളുമായി നാടിന്റെ മുഖച്ഛായ തന്നെ മാറും.

Thursday, August 16, 2012

ചിങ്ങം ഒന്ന്‍




നാളെ (2012 ആഗസ്റ്റ് 17) ചിങ്ങമാസം ഒന്നാം തീയതിയാണ്. വറുതികളുടേതായ ആടി മാസം പോയി സന്തോഷത്തിന്റെ ആവണി മാസം പിറക്കുന്ന ദിനം. മലയാളികൾ ആണ്ടു പിറപ്പ് ദിനമായി ആഘോഷിക്കുന്നതാണ് ചിങ്ങം ഒന്ന്. ഐശ്വര്യ സന്പദ് സമൃദ്ധമായ പുതുവർഷത്തെ വരവേൽക്കാൻ മലയാളി വീട്ടമ്മമാർ വീടും പരിസരവും വൃത്തിയാക്കുന്ന തിരക്കിലായിരുന്നു ഇന്ന്. ആടിയറുതി ദിനത്തിൽ വീടുകൾ പൊടിയും മാറാലയും നീക്കി ചായമടിച്ച് കഴുകി വൃത്തിയാക്കി വയ്ക്കും. പഴയ കലങ്ങളും ചൂലും മുറവും ഒക്കെ പ്രതീകാത്മകമായി കള‍ഞ്ഞ് പുതിയവ വാങ്ങി ഉപയോഗിച്ച് തുടങ്ങാനും ആവണിപ്പൊൻ പുലരി ശുഭദിനമായാണ് കരുതിപ്പോരുന്നത്.

മുന്പ് കാലവർഷം കൃത്യമായി പെയ്തിരുന്ന, കൃഷി സന്പന്നമായിരുന്ന കേരള നാട്ടിൽ വറുതിയുടെ നാളുകളായിരുന്നു കർക്കടക മാസം നൽകിയിരുന്നത്. ആ ദുരിത നാളുകൾ തീർന്ന് വിളവെടുപ്പിന്രെ ആഘോഷവും സന്പദ് സമൃദ്ധിയുടെ ആഹ്ളാദവും വിതറുന്ന നാളുകൾക്കാണ് ചിങ്ങത്തിൽ തുടക്കമാകുന്നത്. (ഇന്ന് കാലവർഷം കനിയാത്തതിനാൽ കേരളത്തിന്റെ മിക്ക ഭാഗങ്ങളും വരൾച്ചയുടെ പിടിയിലാണ്).

ഓണാഘോഷം നടക്കുന്ന മാസമാണ് ചിങ്ങം. ശ്രീകൃഷ്ണ ജയന്തി ദിനവും ചിങ്ങത്തിലാണ്. ചിങ്ങപ്പുലരിയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ ഉണ്ട്.

ഓണത്തുന്പികൾ പാറിപ്പറക്കുന്ന പൂക്കൾ വിട‌ർന്നു വിലസി നിൽക്കുന്ന സുന്ദരപ്രകൃതിയാണ് ചിങ്ങത്തിലേത്. കാർഷിക കേരളത്തിൽ അറയും പറയും നിറഞ്ഞു നിന്ന കാലം. ഇന്നിപ്പോൾ മലയാള നാട്ടിൽ ഓണമുണ്ണാൻ അരിയും പച്ചക്കറികളും ഓണപ്പൂക്കളമൊരുക്കാൻ പൂക്കളുമെല്ലാം തമിഴ്നാട്ടിലും മറ്റും നിന്ന് വാങ്ങി വരേണ്ട കാലഘട്ടമാണ്.

Wednesday, August 15, 2012

സ്വാതന്ത്ര്യ ദിനാശംസകള്‍

അസുലഭ ദിനത്തിന്റെ ഓര്‍മയില്‍
ഇന്ന്‌ നാം രാജ്യത്തിന്റെ 66-ാ‍ം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്‌. എന്നു വെച്ചാല്‍ ബ്രിട്ടീഷുകാരന്റെ കാലടിച്ചുവട്ടില്‍ നിന്ന്‌ ഭാരതത്തിന്റെ സ്വത്വം നെഞ്ചിലേറ്റി അതിന്റെ വായുവും വെള്ളവും സ്വീകരിക്കാന്‍ ഒരു തടസ്സവുമില്ലാത്ത അവകാശം നമുക്ക്‌ കൈവന്നതിന്റെ 65-ാ‍ം വാര്‍ഷികം. അടിമത്തത്തിന്റെ കരാളതകളില്‍ നിന്ന്‌ സ്വാതന്ത്ര്യത്തിന്റെ സ്വച്ഛസുന്ദരമായ അന്തരീക്ഷത്തിലേക്ക്‌ ഒരു പാതിരാത്രിയില്‍ നാം പിടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ നമുക്ക്‌ വെളിച്ചമായി പ്രൗഢപാരമ്പര്യത്തിന്റെ, കറയറ്റ ദേശസ്നേഹത്തിന്റെ, വിജ്രംഭരിതമായ അഭിമാനബോധത്തിന്റെ, ആര്‍ദ്രമായ സ്നേഹത്തിന്റെ, അനുപമമായ മാനവികതയുടെ ദീപസ്തംഭങ്ങള്‍ ഏറെയുണ്ടായിരുന്നു. അതിന്റെ പ്രഭയില്‍ തപ്പിത്തടയാതെ, തടസ്സങ്ങള്‍ മനസ്സിലാക്കി മുന്നോട്ടുപോകാന്‍ നമുക്കു സാധിച്ചിരുന്നു. അത്‌ ഈ രാഷ്ട്രത്തിന്റെ അസ്മിതയുടെ നിദര്‍ശനമായിരുന്നു. ആര്‍ക്കും അപഹരിച്ചുകൊണ്ടു പോകാനാവാത്ത അക്ഷയ ഖാനിയാണ്‌ ആ അസ്മിത.

സ്വാതന്ത്ര്യം നേടുകയും രാഷ്ട്രീയാധികാരത്തിന്റെ തേനൂറും വഴികളിലൂടെ നാം സഞ്ചാരം തുടങ്ങുകയും ചെയ്തപ്പോള്‍ പണ്ടത്തെ അടിമത്താനുഭവത്തേക്കാള്‍ കൊടിയവേദനയായിരിക്കുന്നു. ലോകത്തിന്‌ വെളിച്ചം പകരാന്‍ പോന്ന സംസ്കാരധന്യതയുടെ പ്രൗഢോജ്വല വശങ്ങളൊക്കെ എത്രവേഗം കൊട്ടിയടയ്ക്കാമെന്ന ചിന്താഗതിയായിരുന്നു അധികാരം കിട്ടിയവര്‍ക്കുണ്ടായത്‌. അതുകൊണ്ടുതന്നെ ദൂരക്കാഴ്ചയില്ലാത്ത, അപഹാസ്യമായ രീതിവിന്യാസങ്ങളുണ്ടായി. സര്‍വധര്‍മ സമഭാവനയെന്ന പൂമരക്കൊമ്പിന്റെ സൗന്ദര്യം ദര്‍ശിച്ച്‌ കൂടുതല്‍ മാനവികതയിലേക്ക്‌ ഉയരുന്നതിനുപകരം ആ കൊമ്പുതന്നെ വെട്ടി വീഴ്ത്തുകയായിരുന്നു. പകരം സ്വാര്‍ത്ഥതയുടെ തുരുത്തുകളുണ്ടാക്കുകയും അവിടെ വന്‍ മാളികകള്‍ പണിതുയര്‍ത്തുകയും ചെയ്തു. ഓരോ മാളികയിലും ഉള്ളവര്‍ സ്വന്തം സുഖത്തിന്‌ വേണ്ടിയുള്ള അക്ഷീണ പരിശ്രമത്തില്‍ ഏര്‍പ്പെടുന്ന തരത്തിലേക്ക്‌ കാര്യങ്ങള്‍ മാറിമറിഞ്ഞു.

ഇന്ത്യയെന്ന വികാരം കേവലം വാക്കുകളിലും ചുമരെഴുത്തുകളിലും മുദ്രാവാക്യങ്ങളിലും മാത്രമാവുകയും അത്‌ ഹൃദയത്തില്‍ പടര്‍ത്താതിരിക്കുകയും ചെയ്തപ്പോള്‍ പണ്ടത്തെ അടിമത്തത്തേക്കാള്‍ മ്ലേച്ഛമായ അനുഭവങ്ങളായി. ആര്‍ക്കും യഥേഷ്ടം എന്തും ചെയ്യാനുള്ള അവകാശമാണ്‌ സ്വാതന്ത്ര്യം എന്നതിലേക്കും വ്യാഖ്യാനങ്ങള്‍ നീണ്ടു. ഇന്ത്യയെ എങ്ങനെ ഇന്ത്യയല്ലാതാക്കി മാറ്റാം എന്നായി ചിന്ത. തരംപാര്‍ത്തു കഴിയുന്ന വിദ്രോഹ ശക്തികള്‍ക്ക്‌ എളുപ്പത്തില്‍ കയറിക്കൂടാനുള്ള അവസരം സൃഷ്ടിക്കപ്പെട്ടു. രാഷ്ട്രഗാത്രത്തെ തിന്നുതീര്‍ക്കുന്ന വൈറസുകള്‍ക്കെതിരെ ശക്തിയുക്തം പ്രതികരിക്കാനുള്ള ആന്റിബോഡി നിര്‍മാണത്തിന്‌ തുനിയുന്നവരെ എങ്ങനെയും ഒതുക്കാനാണ്‌ ശ്രമിച്ചത്‌; ഇപ്പോഴും ശ്രമിക്കുന്നതും. സ്വാതന്ത്ര്യം നേടിത്തന്നത്‌ തങ്ങളാണെന്ന്‌ അവകാശപ്പെട്ട്‌ കൊടിയും പിടിച്ച്‌ നടക്കുന്ന രാഷ്ട്രീയ കക്ഷിക്കാണ്‌ ഏറിയകൂറും ഇതിന്റെ ഉത്തരവാദിത്തം.

Tuesday, August 14, 2012

ഇരിട്ടിയില്‍ ആശ്വാസമായി സ്വയം സേവകര്‍.


ഇരിട്ടിയില്‍ വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ സേവനപ്രവര്‍ത്തനം നടത്തി

ഇരിട്ടി: കനത്തമഴയും, ഉരുള്‍ പൊട്ടലും ദുരിതം വിതച്ച ഇരിട്ടി മേഖലയില്‍ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ഇരിട്ടി സേവാഭാരതി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. അപ്രതീക്ഷിത പ്രളയത്തില്‍ ജന ജീവിതം ദുസ്സഹമായ പ്രദേശങ്ങളില്‍ വത്സന്‍ തില്ലങ്കേരിക്കൊപ്പം ആര്‍.എസ്.എസ്. ജില്ലാ കാര്യവാഹക് സജീവനും സന്ദര്‍ശനം നടത്തി.
വെള്ളപ്പൊക്കം മൂലം കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലകളില്‍ ഇരിട്ടി സേവാഭാരതി പ്രവര്‍ത്തകര്‍ എല്ലാ ദിവസവും കുടിവെള്ള വിതരണം നടത്തുന്നുണ്ട്. രാവിലെ 7 മണി മുതല്‍ രാത്രി 10 വരെ നീളുന്ന കുടിവെള്ള വിതരണം സതീശന്‍ പുന്നാട്, കൈതേരി രതീശന്‍, അരുണ്‍, സജേഷ്, നിഥിന്‍, വിവേക്, ഗോകുല്‍, അജിത്ത് തുടങ്ങിയവര്‍ നേതൃത്വത്തിലാണ് നടത്തുന്നത്.



കടപ്പാട്: Kerala Online News

Sunday, August 12, 2012

ഓണക്കാലം


     വീണ്ടും ഒരു ഓണക്കാലം വരവായി. പ്രജാതല്‍പരനും ധര്‍മിഷ്ഠനുമായ അസുരചക്രവര്‍ത്തി മഹാബലി ദേവലോകവും കയ്യടക്കുമെന്ന് ഭയന്ന ദേവന്മാരുടെ അഭ്യര്‍ഥനപ്രകാരം, ഭഗവാന്‍ വിഷ്ണു ഭിക്ഷുവായ വാമനനായി അവതാരമെടുത്ത്, മൂന്നടി മണ്ണ് ചോദിച്ചു മഹാബലിയെ വഞ്ചിച്ച് പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയെന്നും മഹാബലിക്ക് കേരളത്തിലെ തന്റെ പ്രജകളെ കാണാനായി എല്ലാ വര്‍ഷവും തിരുവോണം നാളില്‍ കേരളത്തില്‍ പ്രജകളെ സന്ദര്‍ശിക്കാനുള്ള അനുവാദം കൊടുത്തു എന്നുമാണല്ലോ ന‍ാം പറഞ്ഞുകേട്ടിട്ടുള്ള ഐതീഹ്യം.

കഥകളിലൂടെയും പാട്ടുകളിലൂടെയും മറ്റും പ്രചരിക്കുന്ന ഐതീഹ്യത്തിനുപരി, ശ്രീമദ് മഹാഭാഗവതത്തില്‍ അഷ്ടമസ്കന്ധത്തില്‍ പതിനെട്ടു മുതല്‍ ഇരുപത്തിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിലായി ഭഗവാന്‍ വിഷ്ണുവിന്റെ വാമനാവതാരത്തെയും മഹാബലി ചക്രവര്‍ത്തിയെയും പ്രതിപാദിക്കുന്ന പുരാണകഥ ന‍ാം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്, ആഴത്തില്‍ ചിന്തിക്കേണ്ടതാണ്. അവിടെയാണ് ഓണത്തിന്റെ മാഹാത്മ്യം.

ശ്രീമഹാഭാഗവതത്തിലെ കഥാസന്ദര്‍ഭമനുസരിച്ച് മഹാബലി ചക്രവര്‍ത്തിയെ വാമനമൂര്‍ത്തി പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല. വാമനനായി അവതരിച്ച സാക്ഷാല്‍ വിഷ്ണുഭഗവാന്‍ കാല്‍പ്പാദം മഹാബലിയുടെ ശരസ്സില്‍ വച്ച് അനുഗ്രഹിച്ചിട്ട്‌, മഹാബലിയെ പിതാമഹനായ ഭക്തപ്രഹ്ലാദനോടും മറ്റു അനുയായികളോടും കൂടി സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായ സുതലത്തില്‍ സകല സുഖത്തോടുംകൂടി വസിക്കാന്‍ അനുവദിച്ചുവെന്നും മറ്റെല്ലാ പ്രശ്നങ്ങളില്‍ നിന്നും അവരെ സംരക്ഷിച്ചു ഭഗവാന്‍ മഹാവിഷ്ണു സുതലദ്വാരത്തില്‍ കയ്യില്‍ ഗദയും ധരിച്ചു കാവല്‍ക്കാരനായി നിലകൊണ്ടു എന്നും ശ്രീമഹാഭാഗവതം ഉദ്ഘോഷിക്കുന്നു.

ഇനി നമുക്ക് പുരാണകഥയിലേക്ക് കടക്ക‍ാം. കഥ കുറച്ചു പുറകില്‍നിന്നും തുടങ്ങാം.


കശ്യപമഹര്‍ഷിക്ക് ദിതി എന്നും അദിതി എന്നും പേരായി രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു. ദിതിയുടെ പുത്രന്മാര്‍ അസുരന്മാരും അദിതിയുടെ പുത്രന്മാര്‍ ദേവന്മാരും ആയിരുന്നു.

അതിസമര്‍ത്ഥനും ശക്തനും ഗുരുഭക്തനും ആയ മഹാബലിയാണ് അസുരചക്രവര്‍ത്തി. മഹാബലി സ്വര്‍ഗ്ഗമുള്‍പ്പെടെ വിശ്വം മുഴുവന്‍ കീഴടക്കി വാഴുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട ദേവന്മാര്‍ ദുഃഖിതരായി തീര്‍ന്നു. ദേവന്മാര്‍ എല്ലാവരും ചേര്‍ന്ന് മഹാമേരുവിലുള്ള ബ്രഹ്മസഭയെ അഭയം പ്രാപിച്ചു. അവര്‍ ബ്രഹ്മദേവന്റെ ഉപദേശപ്രകാരം ഭഗവാന്‍ ശ്രീഹരിയുടെ തത്ത്വം പാടിസ്തുതിച്ചു. ഭഗവാന്‍ ശ്രീഹരി ദേവസമൂഹത്തിനുമുമ്പില്‍ പ്രത്യക്ഷനായി. അസുരന്മാര്‍ക്ക് ഇപ്പോള്‍ നല്ലകാലമാണെന്നും കാലാനുകൂല്യം ഉണ്ടാകുന്നതുവരെ അവരോട് സന്ധിചെയ്യണമെന്നും ഉപദേശിച്ചു. അസുരന്മാരുടെ സഹായത്തോടുകൂടി സ്വര്‍ണ്ണവര്‍ണ്ണമായ മന്ദരപര്‍വ്വതത്തെ കടക്കോലായിട്ടും സര്‍പ്പരാജാവായ വാസുകിയെ കയറായും സങ്കല്‍പ്പിച്ച് പാലാഴിമഥനം ചെയ്തു അമൃത് നേടി ഫലം അനുഭവിക്കാന്‍ ഭഗവാന്‍ ഉപദേശിച്ചു. സമുദ്രമഥനം ചെയ്യുമ്പോള്‍ ആദ്യം വിഷവും പിന്നെ മനോഹരമായ പദാര്‍ഥങ്ങളും ഉദ്ഭവിക്കുമെങ്കിലും അതിലൊന്നും ലോഭമോ ക്രോധമോ കൂടാതെ ആത്യന്തികമായ അമൃതലാഭത്തിനായി പരിശ്രമിക്കണം.

Saturday, August 11, 2012

Khudiram Bose - First Freedom Fighter





Today is the death anniversary of Khudiram Bose. 
He was the youngest and first freedom fighter who was hung by the British.Respect