Showing posts with label Politics. Show all posts
Showing posts with label Politics. Show all posts

Saturday, June 2, 2012

നെയ്യാറ്റിന്‍കര

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചു ഇന്നലെ നടന്ന
കൊട്ടികലാശതില്‍ ഓ.രാജഗോപാലും വി.മുരളീധരനും
കടപ്പാട് :   Janmabhumi 



Thursday, May 31, 2012

നെയ്യാറ്റിന്‍കര: ഇന്ന്‌ കൊട്ടിക്കലാശം; മേല്‍ക്കൈ ബിജെപിക്ക്‌


ഇന്ന്‌ കൊട്ടിക്കലാശം; മേല്‍ക്കൈ ബിജെപിക്ക്‌

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നു വൈകിട്ട്‌ 5ന്‌ സമാപിക്കും. വീറും വാശിയുമേറിയ ഒരു മാസത്തെ പ്രചരണത്തിന്റെ കൊട്ടിക്കലാശത്തിന്‌ ബിജെപിയും മുന്നണികളും ഒരുങ്ങിക്കഴിഞ്ഞു. അടിച്ചേല്‍പ്പിച്ച തെരഞ്ഞെടുപ്പാണെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രചാരണത്തിന്‌ വാശിയേറ്റി. മുഖ്യസ്ഥാനാര്‍ഥികളെല്ലാം അവിശ്രമം വോട്ടര്‍മാരെ നേരിട്ടു കാണാനും വോട്ടഭ്യര്‍ഥിക്കാനും നന്നായി പാടുപെട്ടു. താരതമ്യേന തലയെടുപ്പില്ലാത്ത മുന്നണി സ്ഥാനാര്‍ഥികള്‍ക്കായി സംസ്ഥാനത്തെ തലയെടുപ്പുള്ള നേതാക്കളെല്ലാം അണിനിരന്നു. എന്നാല്‍ സ്ഥാനാര്‍ഥിയുടെ തലയെടുപ്പു തന്നെയാണ്‌ ബിജെപിക്കു തുണയാകുന്നത്‌. സംസ്ഥാനത്തെ ബിജെപി നേതാക്കളെല്ലാം സ്ഥാനാര്‍ഥി ഒ.രാജഗോപാലിന്റെ വിജയത്തിനായി അരയും തലയും മുറുക്കി നെയ്യാറ്റിന്‍കരയില്‍ ജനങ്ങളോടൊപ്പം ഉണ്ടായിരുന്നു.

രാഷ്ട്രീയ പാരമ്പര്യവും ഭരണപരിജ്ഞാനവും സേവന സന്നദ്ധതയും കൊണ്ട്‌ പ്രതിയോഗികളുടെ പോലും ആദരവും അംഗീകരവും നേടിയ നേതാവാണ്‌ ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുമ്പു തന്നെ പ്രവര്‍ത്തനത്തിനിറങ്ങിയ രാജഗോപാലിന്റെ വാക്കുകളെ ജനങ്ങള്‍ വളരെ താത്പര്യപൂര്‍വമാണ്‌ ശ്രവിച്ചത്‌. മുന്നണികള്‍ക്ക്‌ മാറിമാറി ഭരിക്കാന്‍ അവസരം ലഭിച്ചിട്ടും നെയ്യാറ്റിന്‍കരയുടെ ദുരവസ്ഥ തുടരുന്നത്‌ വോട്ടര്‍മാരോട്‌ നേരിട്ടും നൂറുകണക്കിന്‌ യോഗങ്ങളിലൂടെയും രാജഗോപാല്‍ വിവരിച്ചു. കുടിവെള്ളമില്ല, റോഡുകള്‍ ഗതാഗതയോഗ്യമല്ല, നെയ്യാറ്റിന്‍കരയില്‍ ഒരു സര്‍ക്കാര്‍ കോളേജു പോലും സ്ഥാപിക്കാനായിട്ടില്ല, എന്തിന്‌ ഒരു പൊതുശ്മശാനം പോലും മണ്ഡലത്തിലൊരിടത്തുമില്ല. കോണ്‍ഗ്രസായാലും കമ്മ്യൂണിസ്റ്റായാലും രാഷ്ട്രീയമുള്ളവരായാലും ഇല്ലാത്തവരായാലും കുടിവെള്ളമില്ലാത്തത്‌ എല്ലാവര്‍ക്കും ഒരു പോലെ പ്രശ്നമല്ലേ ? വെള്ളം നല്‍കാത്തവര്‍ വീണ്ടും ജയിക്കാന്‍ സാഹചര്യമുണ്ടാക്കണോ എന്ന ചോദ്യം ഉയരുമ്പോള്‍ അങ്ങനെയൊരു ആ അബദ്ധം ഇക്കുറി സംഭവിക്കില്ലെന്നു തന്നെയാണ്‌ ജനങ്ങളുടെ പ്രതികരണം. പാര്‍ട്ടി ഏതായാലും ഇത്തവണ ഒരു മാറ്റത്തിന്‌ വോട്ടു ചെയ്യുമെന്നാണ്‌ ജനങ്ങളുടെ മനസ്സിലിരിപ്പ്‌. പ്രചാരണ പ്രവര്‍ത്തനവുമായി വീടുകളില്‍ കയറിയിറങ്ങുമ്പോള്‍ ഇത്‌ ബോധ്യപ്പെടുകയാണ്‌.

ഏതു മുന്നണി സ്ഥാനാര്‍ഥി ജയിച്ചാലും ഭരണത്തിനോ പ്രതിപക്ഷത്തിനോ പറയത്തക്ക മാറ്റമൊന്നും വരാനില്ല. എന്നാല്‍ ബിജെപി ജയിച്ചാല്‍, അത്‌ ഒരു സംഭവമാകും. കേരള രാഷ്ട്രീയ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിന്‌ തുടക്കമാകും. സംസ്ഥാനത്തിന്റെ ഗുണപരമായ മാറ്റത്തിന്‌ അത്‌ നാന്ദികുറിക്കും. അതില്‍ പങ്കാളികളാകാന്‍ നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍ താമരചിഹ്നത്തില്‍ വോട്ടു ചെയ്യണമെന്ന രാജഗോപാലിന്റെ അഭ്യര്‍ഥനയെ ആവേശപൂര്‍വം ജനങ്ങള്‍ കാണുകയാണ്‌.

കാലുമാറ്റം ഇന്നലെ നടന്നാലും അതിനടുത്ത ദിവസം നടന്നാലും കാലുമാറ്റം തന്നെയാണ്‌. കാലുമാറ്റത്തിനും കൂറുമാറ്റത്തിനും എതിരെയാകണം ജനവിധി. മുന്നണി സ്ഥാനാര്‍ഥികളുടെ ചരിത്രം കാലുമാറ്റത്തിന്റെതാണ്‌. ഇടതു സ്ഥാനാര്‍ഥിയായി കഴിഞ്ഞ വര്‍ഷം ജയിച്ച ശെല്‍വരാജിന്‌ 6,702 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. വോട്ടു ചെയ്ത ജനങ്ങളെ പരിഹസിച്ചു കൊണ്ടാണ്‌ എംഎല്‍എ സ്ഥാനം രാജിവച്ചത്‌. യുഡിഎഫില്‍ ചേരുന്നത്‌ ആത്മഹത്യാപരമെന്നാണ്‌ അദ്ദേഹം പറഞ്ഞിരുന്നത്‌. എന്നാല്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥിയായി അദ്ദേഹമിപ്പോള്‍ വോട്ടു ചോദിക്കുന്നു. പഴയ കേരള കോണ്‍ഗ്രസുകാരനായ ലോറന്‍സ്‌ ഇപ്പോള്‍ സിപിഎം സ്ഥാനാര്‍ഥിയായാണ്‌ വോട്ടു ചോദിക്കുന്നത്‌. ആദര്‍ശശുദ്ധിയും അര്‍പ്പണ ബോധവും കുറ്റിയറ്റു പോകുന്നു എന്ന തോന്നലാണ്‌ ഇത്തരം സ്ഥാനാര്‍ഥികളുടെ സാന്നിധ്യം ബോധ്യപ്പെടുത്തുന്നത്‌. രാജഗോപാലിന്റെ വിജയം ആദര്‍ശ രാഷ്ട്രീയത്തിനും രാഷ്ട്രീയത്തിലെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാനും ഉതകുമെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. വോട്ടര്‍മാര്‍ക്കിത്‌ ബോധ്യവുമാണ്‌.

ജൂണ്‍ 2ന്‌ ശനിയാഴ്ചയാണ്‌ നെയ്യാറ്റിന്‍കര വോട്ടെടുപ്പ്‌. 143 ബൂത്തുകളിലായി 1,63,993 വോട്ടര്‍മാരാണ്‌ ആകെയുള്ളത്‌. നെയ്യാറ്റിന്‍കര നഗരസഭ, അതിയന്നൂര്‍, തിരുപുറം, കുളത്തൂര്‍, ചെങ്കല്‍, കാരോട്‌ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ്‌ മണ്ഡലം. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം സാധനവിലക്കയറ്റം ദുസ്സഹമായി. പെട്രോള്‍ വില കുത്തനെ കൂട്ടി. ഇതും യുഡിഎഫിനെ പ്രതിക്കൂട്ടിലാക്കുമ്പോള്‍ ഒഞ്ചിയത്തെ കൊലപാതകവും ഇടുക്കി സിപിഎം സെക്രട്ടറി മണിയുടെ വെളിപ്പെടുത്തലുമെല്ലാം എല്‍ഡിഎഫിനെയും പ്രതിക്കൂട്ടിലാക്കുന്നു. ഒരു വിവാദത്തിലും പെടാതെ നല്ലതു മാത്രമാണ്‌ ബിജെപി സ്ഥാനാര്‍ഥിയെ കുറിച്ച്‌ മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യുന്നത്‌.

കടപ്പാട്: Madackal Sumon


നെയ്യാറ്റിന്‍കര

വെട്ടമംഗലം പെരുമ്പഴത്തൂരില്‍ നെയ്യാറ്റിന്‍കര ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ പ്രചാരണത്തിനിടെ

Thursday, May 17, 2012

അര്‍ഹതക്ക് ഒരു വോട്ട്..


അര്‍ഹതക്ക് ഒരു വോട്ട്...... കേരളം ജയിക്കാന്‍ രാജേട്ടനൊരു വോട്ട്

പ്രിയ സുഹൃത്തേ

കഴിഞ്ഞ അമ്പതു വര്ഷം കൊണ്ട് കേരളം മാറി മാറി ഭരിച്ച ഇടതു , വലതു പക്ഷ സര്‍ക്കാരുകള്‍ ഈ നാട്ടില്‍ നടത്തിയ വികസന പ്രവര്‍ത്തനത്തെ കുറിച്ച്നിങ്ങള്‍ ഒരു നിമിഷം ചിന്തിച്ചിട്ട് ഉണ്ടോ?. ഒരു പക്ഷെ നിങ്ങള്‍ക്ക്കുടുതല്‍ ചിന്തിക്കേണ്ടി വരുക ഇല്ല ..നാളെ , നാളെ , നീളെ എന്നാ വികസന മുദ്രാവാക്യം അല്ലാതെ വേറെ ഒന്നും ഈ രണ്ടു മുന്നണിയുടെതയിട്ടു ഉള്ള സംഭാവനകള്‍ ഇല്ല .

അതെ സമയം മധ്യപ്രദേശില്‍ നിന്നും തിരഞ്ഞു എടുക്കപെട്ട രാജ്യസഭാ അംഗം ആയിട്ടു പോലും, ശ്രി ഒ. രാജഗോപാല്‍ കേരളത്തിനു വേണ്ടി ചെയ്യ്ത വികസന പ്രവര്‍ത്തനങ്ങളില്‍ ചിലത് ഒന്ന് ശ്രദ്ധിക്കുക

1. കേരളത്തിന്വേണ്ടി 12 പുതിയ ട്രെയിനുകള് അനുവദിച്ചു.

Wednesday, May 16, 2012

ഒ.രാജഗോപാല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു


തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പെരിങ്കടവിള ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍, എ.എന്‍.രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ രാജഗോപാലിനൊപ്പമുണ്ടായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായിട്ടാണു രാജഗോപാല്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്.
ഡമ്മി ഉള്‍പ്പെടെ മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. പത്രികയൊടൊപ്പം സ്വത്ത് വിവര കണക്കുകളുടെ സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്.

നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ്


നെയ്യാറ്റിന്‍കരയിലെ ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ വെള്ളയമ്പലത്ത് ബിഷപ്പ് ഹൗസിലെത്തിയപ്പോള്‍ സ്വീകരിക്കുന്ന ആര്‍ച്ച് ബിഷപ്പ് സൂസാപാക്യം.


കടപ്പാട് : Janmabhumi

Saturday, May 12, 2012

നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ്


ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ നെയ്യാറ്റിന്‍കര ബാറിലെത്തി അഭിഭാഷകരോട് വോട്ട് അഭ്യര്‍ഥിക്കുന്നു

കടപാട് : Janmabhumi

Tuesday, May 8, 2012

എന്തുകൊണ്ട്‌ രാജഗോപാല്‍?




രാഷ്ട്രീയ കേരളത്തിന്റെ ജീര്‍ണതയും ആദര്‍ശ രാഷ്ട്രീയവും ഏറ്റുമുട്ടുന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക്‌ ആശയക്കുഴപ്പമൊന്നുമില്ല. ഇടത്‌-വലത്‌ മുന്നണികള്‍ പ്രതിനിധീകരിക്കുന്ന അവസരവാദത്തിന്റെയും അഴിമതിയുടെയും അധികാര രാഷ്ട്രീയത്തിന്റെയും പ്രതീകങ്ങളായി ഉയര്‍ന്നുനില്‍ക്കുന്നവരാണ്‌ ഇരുവരും രംഗത്തിറക്കിയിട്ടുള്ള സ്ഥാനാര്‍ത്ഥികളെന്ന്‌ അവരുടെ രാഷ്ട്രീയ ഭൂതകാലം പകല്‍പോലെ വ്യക്തമാക്കുന്നു. യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായ ആര്‍. ശെല്‍വരാജ്‌ സിപിഎം വിട്ട്‌ കോണ്‍ഗ്രസില്‍ ചേക്കേറിയപ്പോള്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി എഫ്‌. ലോറന്‍സ്‌ കേരളാ കോണ്‍ഗ്രസ്‌ വിട്ട്‌ സിപിഎമ്മിലെത്തിയയാളാണ്‌. ഉയര്‍ത്തിപ്പിടിച്ച കൊടിയുടെ നിറം വിസ്മരിച്ചും ഉറക്കെ വിളിച്ചുശീലിച്ച മുദ്രാവാക്യങ്ങള്‍ വിഴുങ്ങിയും
വര്‍ഗീയതയുടെ കുടമാറ്റത്തിലൂടെ പാര്‍ട്ടിയും മുന്നണിയും മാറിയവര്‍ക്ക്‌ ജനവിധി തേടാനുള്ള പ്രാഥമിക യോഗ്യതപോലുമില്ല.

Saturday, May 5, 2012

തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷന്‍


നെയ്യാറ്റിന്‍കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലിന്റെ തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ബിജെപി തമിഴ്‌നാട്‌ സംസ്ഥാന പ്രസിഡന്റ്‌ പൊന്‍രാധാകൃഷ്ണന്‍ നിര്‍വഹിക്കുന്നു

കടപാട് : Janmabhumi