Thursday, May 31, 2012

നെയ്യാറ്റിന്‍കര: ഇന്ന്‌ കൊട്ടിക്കലാശം; മേല്‍ക്കൈ ബിജെപിക്ക്‌


ഇന്ന്‌ കൊട്ടിക്കലാശം; മേല്‍ക്കൈ ബിജെപിക്ക്‌

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നു വൈകിട്ട്‌ 5ന്‌ സമാപിക്കും. വീറും വാശിയുമേറിയ ഒരു മാസത്തെ പ്രചരണത്തിന്റെ കൊട്ടിക്കലാശത്തിന്‌ ബിജെപിയും മുന്നണികളും ഒരുങ്ങിക്കഴിഞ്ഞു. അടിച്ചേല്‍പ്പിച്ച തെരഞ്ഞെടുപ്പാണെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രചാരണത്തിന്‌ വാശിയേറ്റി. മുഖ്യസ്ഥാനാര്‍ഥികളെല്ലാം അവിശ്രമം വോട്ടര്‍മാരെ നേരിട്ടു കാണാനും വോട്ടഭ്യര്‍ഥിക്കാനും നന്നായി പാടുപെട്ടു. താരതമ്യേന തലയെടുപ്പില്ലാത്ത മുന്നണി സ്ഥാനാര്‍ഥികള്‍ക്കായി സംസ്ഥാനത്തെ തലയെടുപ്പുള്ള നേതാക്കളെല്ലാം അണിനിരന്നു. എന്നാല്‍ സ്ഥാനാര്‍ഥിയുടെ തലയെടുപ്പു തന്നെയാണ്‌ ബിജെപിക്കു തുണയാകുന്നത്‌. സംസ്ഥാനത്തെ ബിജെപി നേതാക്കളെല്ലാം സ്ഥാനാര്‍ഥി ഒ.രാജഗോപാലിന്റെ വിജയത്തിനായി അരയും തലയും മുറുക്കി നെയ്യാറ്റിന്‍കരയില്‍ ജനങ്ങളോടൊപ്പം ഉണ്ടായിരുന്നു.

രാഷ്ട്രീയ പാരമ്പര്യവും ഭരണപരിജ്ഞാനവും സേവന സന്നദ്ധതയും കൊണ്ട്‌ പ്രതിയോഗികളുടെ പോലും ആദരവും അംഗീകരവും നേടിയ നേതാവാണ്‌ ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുമ്പു തന്നെ പ്രവര്‍ത്തനത്തിനിറങ്ങിയ രാജഗോപാലിന്റെ വാക്കുകളെ ജനങ്ങള്‍ വളരെ താത്പര്യപൂര്‍വമാണ്‌ ശ്രവിച്ചത്‌. മുന്നണികള്‍ക്ക്‌ മാറിമാറി ഭരിക്കാന്‍ അവസരം ലഭിച്ചിട്ടും നെയ്യാറ്റിന്‍കരയുടെ ദുരവസ്ഥ തുടരുന്നത്‌ വോട്ടര്‍മാരോട്‌ നേരിട്ടും നൂറുകണക്കിന്‌ യോഗങ്ങളിലൂടെയും രാജഗോപാല്‍ വിവരിച്ചു. കുടിവെള്ളമില്ല, റോഡുകള്‍ ഗതാഗതയോഗ്യമല്ല, നെയ്യാറ്റിന്‍കരയില്‍ ഒരു സര്‍ക്കാര്‍ കോളേജു പോലും സ്ഥാപിക്കാനായിട്ടില്ല, എന്തിന്‌ ഒരു പൊതുശ്മശാനം പോലും മണ്ഡലത്തിലൊരിടത്തുമില്ല. കോണ്‍ഗ്രസായാലും കമ്മ്യൂണിസ്റ്റായാലും രാഷ്ട്രീയമുള്ളവരായാലും ഇല്ലാത്തവരായാലും കുടിവെള്ളമില്ലാത്തത്‌ എല്ലാവര്‍ക്കും ഒരു പോലെ പ്രശ്നമല്ലേ ? വെള്ളം നല്‍കാത്തവര്‍ വീണ്ടും ജയിക്കാന്‍ സാഹചര്യമുണ്ടാക്കണോ എന്ന ചോദ്യം ഉയരുമ്പോള്‍ അങ്ങനെയൊരു ആ അബദ്ധം ഇക്കുറി സംഭവിക്കില്ലെന്നു തന്നെയാണ്‌ ജനങ്ങളുടെ പ്രതികരണം. പാര്‍ട്ടി ഏതായാലും ഇത്തവണ ഒരു മാറ്റത്തിന്‌ വോട്ടു ചെയ്യുമെന്നാണ്‌ ജനങ്ങളുടെ മനസ്സിലിരിപ്പ്‌. പ്രചാരണ പ്രവര്‍ത്തനവുമായി വീടുകളില്‍ കയറിയിറങ്ങുമ്പോള്‍ ഇത്‌ ബോധ്യപ്പെടുകയാണ്‌.

ഏതു മുന്നണി സ്ഥാനാര്‍ഥി ജയിച്ചാലും ഭരണത്തിനോ പ്രതിപക്ഷത്തിനോ പറയത്തക്ക മാറ്റമൊന്നും വരാനില്ല. എന്നാല്‍ ബിജെപി ജയിച്ചാല്‍, അത്‌ ഒരു സംഭവമാകും. കേരള രാഷ്ട്രീയ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിന്‌ തുടക്കമാകും. സംസ്ഥാനത്തിന്റെ ഗുണപരമായ മാറ്റത്തിന്‌ അത്‌ നാന്ദികുറിക്കും. അതില്‍ പങ്കാളികളാകാന്‍ നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍ താമരചിഹ്നത്തില്‍ വോട്ടു ചെയ്യണമെന്ന രാജഗോപാലിന്റെ അഭ്യര്‍ഥനയെ ആവേശപൂര്‍വം ജനങ്ങള്‍ കാണുകയാണ്‌.

കാലുമാറ്റം ഇന്നലെ നടന്നാലും അതിനടുത്ത ദിവസം നടന്നാലും കാലുമാറ്റം തന്നെയാണ്‌. കാലുമാറ്റത്തിനും കൂറുമാറ്റത്തിനും എതിരെയാകണം ജനവിധി. മുന്നണി സ്ഥാനാര്‍ഥികളുടെ ചരിത്രം കാലുമാറ്റത്തിന്റെതാണ്‌. ഇടതു സ്ഥാനാര്‍ഥിയായി കഴിഞ്ഞ വര്‍ഷം ജയിച്ച ശെല്‍വരാജിന്‌ 6,702 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. വോട്ടു ചെയ്ത ജനങ്ങളെ പരിഹസിച്ചു കൊണ്ടാണ്‌ എംഎല്‍എ സ്ഥാനം രാജിവച്ചത്‌. യുഡിഎഫില്‍ ചേരുന്നത്‌ ആത്മഹത്യാപരമെന്നാണ്‌ അദ്ദേഹം പറഞ്ഞിരുന്നത്‌. എന്നാല്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥിയായി അദ്ദേഹമിപ്പോള്‍ വോട്ടു ചോദിക്കുന്നു. പഴയ കേരള കോണ്‍ഗ്രസുകാരനായ ലോറന്‍സ്‌ ഇപ്പോള്‍ സിപിഎം സ്ഥാനാര്‍ഥിയായാണ്‌ വോട്ടു ചോദിക്കുന്നത്‌. ആദര്‍ശശുദ്ധിയും അര്‍പ്പണ ബോധവും കുറ്റിയറ്റു പോകുന്നു എന്ന തോന്നലാണ്‌ ഇത്തരം സ്ഥാനാര്‍ഥികളുടെ സാന്നിധ്യം ബോധ്യപ്പെടുത്തുന്നത്‌. രാജഗോപാലിന്റെ വിജയം ആദര്‍ശ രാഷ്ട്രീയത്തിനും രാഷ്ട്രീയത്തിലെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാനും ഉതകുമെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. വോട്ടര്‍മാര്‍ക്കിത്‌ ബോധ്യവുമാണ്‌.

ജൂണ്‍ 2ന്‌ ശനിയാഴ്ചയാണ്‌ നെയ്യാറ്റിന്‍കര വോട്ടെടുപ്പ്‌. 143 ബൂത്തുകളിലായി 1,63,993 വോട്ടര്‍മാരാണ്‌ ആകെയുള്ളത്‌. നെയ്യാറ്റിന്‍കര നഗരസഭ, അതിയന്നൂര്‍, തിരുപുറം, കുളത്തൂര്‍, ചെങ്കല്‍, കാരോട്‌ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ്‌ മണ്ഡലം. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം സാധനവിലക്കയറ്റം ദുസ്സഹമായി. പെട്രോള്‍ വില കുത്തനെ കൂട്ടി. ഇതും യുഡിഎഫിനെ പ്രതിക്കൂട്ടിലാക്കുമ്പോള്‍ ഒഞ്ചിയത്തെ കൊലപാതകവും ഇടുക്കി സിപിഎം സെക്രട്ടറി മണിയുടെ വെളിപ്പെടുത്തലുമെല്ലാം എല്‍ഡിഎഫിനെയും പ്രതിക്കൂട്ടിലാക്കുന്നു. ഒരു വിവാദത്തിലും പെടാതെ നല്ലതു മാത്രമാണ്‌ ബിജെപി സ്ഥാനാര്‍ഥിയെ കുറിച്ച്‌ മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യുന്നത്‌.

കടപ്പാട്: Madackal Sumon


നെയ്യാറ്റിന്‍കര

വെട്ടമംഗലം പെരുമ്പഴത്തൂരില്‍ നെയ്യാറ്റിന്‍കര ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ പ്രചാരണത്തിനിടെ

കോഴിക്കോട്‌ തളി മഹാക്ഷേത്രം

   
     കോഴിക്കോട്‌ നഗരമദ്ധ്യത്തിലുള്ള പുണ്യ പുരാതനമായ മഹാക്ഷേത്രമാണ്‌ തളി ശിവക്ഷേത്രം. മലബാറിന്റെ പ്രതാപൈശ്വര്യങ്ങള്‍ക്ക്‌ നിദാനമായിരുന്ന വള്ളുവനാടും കോഴിക്കോടും. അതിന്റെ അധിപന്മാരുടെ ആരാധനാ മൂര്‍ത്തികളായിരുന്നു തിരുമാന്ധാംകുന്നിലമ്മയും തളി മഹേശ്വരനും. തളി മഹാക്ഷേത്രം ഇന്നും കോഴിക്കോട്‌ സാമൂതിരി രാജവംശത്തിന്റെ ആരാധനാലയമായി പരിലസിക്കുന്നു. പണ്ട്‌ കേരളത്തെ പല കഴകങ്ങളായി തിരിച്ചിരുന്നു.

ക്രമസമാധാനപാലനത്തിനായി സൈന്യ സജ്ജീകരണവും നടന്നു. ഇതിന്റെ സങ്കേതമാണ്‌ തളി. തളികളുടെ അധിപന്മാര്‍ തളിയംതിരിമാര്‍. ഇവരാണ്‌ ക്ഷേത്രപരിപാലനം നടത്തിയിരുന്നത്‌. കോഴിക്കോടിന്റെ ആധിപത്യം കടത്തനാട്ടു രാജാവില്‍ നിന്നും സാമൂതിരി രാജാവിന്‌ ലഭിച്ചപ്പോള്‍ ക്ഷേത്രസംരക്ഷണം തളിയന്മാരില്‍ നിന്നും സാമൂതിരിയുടെ കൈകളിലെത്തുകയായിരുന്നു. ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതില്‍ സാമൂതിരി രാജാക്കന്മാര്‍ നിര്‍വ്വഹിച്ച പങ്ക്‌ നിസ്തൂലമാണ്‌. ശ്രീകോവിലില്‍ പ്രധാനമൂര്‍ത്തി ശിവന്‍ കിഴക്കോട്ട്‌ ദര്‍ശനമേകുന്നു. അതിന്റെ പുറത്തെ ഭിത്തി നിറയെ വര്‍ണ്ണപകിട്ടാര്‍ന്ന ശില്‍പങ്ങള്‍. ചുറ്റുംവിളക്കുമാടം. ചുറ്റമ്പലത്തിനകത്ത്‌ പടിഞ്ഞാറോട്ട്‌ ദര്‍ശനമായി ശ്രീകൃഷ്ണക്ഷേത്രം. രണ്ടു ധ്വജങ്ങള്‍ ഒന്ന്‌ മഹാദേവന്റെ മുന്നിലും മറ്റേത്‌ ശ്രീകൃഷ്ണന്റെ നടയിലുമാണ്‌. ഊട്ടുപുരയുണ്ട്‌. കിഴക്കും പടിഞ്ഞാറും വലിയഗോപുരങ്ങള്‍. ്ചുറ്റുമതിലിന്‌ പുറത്ത്‌ വലിയ കുളം. കുളക്കരയില്‍ ഗണപതിക്ഷേത്രവുമുണ്ട്‌. തേവാരത്തില്‍ ഗണപതി, തളിഗണപതി, തിരുമാന്ധാംകുന്ന്‌ ഭഗവതി, ശാസ്താവ്‌, നരസിംഹം, നാഗരാജാവ്‌, എരിഞ്ഞുപുരാന്‍, തിരുവളയനാട്‌ ഭഗവതി എന്നീ ഉപദേവതകള്‍ .വളയനാട്‌ ഭഗവതിയുടെ വാളും ചേരമന്‍ പെരുമാളിന്റെ വാളും ഇവിടെ വച്ച്‌ പൂജിച്ചിരുന്നു. ധാരയും പായസവും, പുഷ്പാഞ്ജലിയും പ്രധാന വഴിപാടുകള്‍.

Wednesday, May 30, 2012

മനുഷ്യന്റെ ഈ ജീവിതം ..



കടപ്പാട് : Haindavadharmapracharasabha Chentrappinni

യഥാര്‍ത്ഥമായ ഈശ്വര പ്രേമം


     പ്രേമില്ലാത്ത വ്യക്തിയില്ല. വിഭിന്നവ്യക്തികളുടെ പ്രേമപാത്രം വിഭിന്നമാണെന്നുമാത്രം. നാം ഒന്നുകില്‍ വ്യക്തികളുടെയും ഇന്ദ്രിയങ്ങളുടെയും പിന്നാലെ പായുന്നു. അല്ലെങ്കില്‍ ഈശ്വരന്റെയും ദിവ്യസുഖത്തിന്റെയും പുറകെ. അദ്ധ്യാത്മ ജീവിതത്തിന്റെ എല്ലാ വശങ്ങളും ഈ ഈശ്വരാനുസരണയിലടങ്ങിയിരിക്കുന്നു. ഈശ്വരന്‍ നമ്മിലുണ്ട്‌. നമ്മിലൂടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇതനുഭവിക്കാന്‍ ഇടവന്നാലുടനെ നമ്മുടെ മനോഭാവമാകെ മാറുന്നു. എന്നാല്‍ ആദ്യം നാം അല്‍പമായെങ്കിലും നമ്മുടെ സ്വരൂപമറിയണം. കാരണം ആ സ്വരൂപം ദിവ്യമാണ്‌. മനുഷ്യത്മാവ്‌ പരമാത്മാവിന്റെ അഭിന്നാംശമാണ്‌. വിവേകാനന്ദസ്വാമികള്‍ പറയുന്നതുപോലെ നിത്യമായ ആത്മാവും നിത്യനായ ഈശ്വരനും തമ്മിലുള്ള ശാശ്വതബന്ധമാണ്‌ മതം. അതുകൊണ്ടാണ്‌ ഭക്തനായാലും ജ്ഞാനിയായാലും യോഗിയായാലും ശരി, സത്യവസ്തുവിനെപ്പറ്റി ശരിയായ ബോധമുണ്ടായിരിക്കേണ്ടതിന്റെ ആവശ്യം.

പുരുഷന്മാരോടും സ്ത്രീകളോടും തോന്നുന്ന പ്രേമംപോലെ അന്ധമല്ല ഈശ്വരപ്രേമം. അത്‌ ഉയര്‍ന്ന ജ്ഞാനത്തിലധിഷ്ഠിതമായിരിക്കുന്നു. ലൗകീകമായ അര്‍ത്ഥത്തിലറിയുന്ന പ്രേമമല്ല അത്‌. സാധാരണ നമ്മുടെ സ്നേഹം ഒരരുവിപോലെ താഴേയ്ക്കൊഴുകുന്നു. ഈശ്വരനെ പ്രേമിക്കുക എന്നുപറഞ്ഞാല്‍ പുഴയെ അതിന്റെ ഉദ്ഭവസ്ഥാനത്തേക്ക്‌, മനുഷ്യസ്നേഹത്തിന്റെ അരുവികളെല്ലാം ഉദ്ഭവിക്കുന്ന അനന്തജലാശയത്തിലേക്ക്‌ തിരിക്കുന്നതുപോലെയാണ്‌.
നമുക്കെത്രത്തോളം ചീത്തശുദ്ധി കൈവരുന്നുവോ അത്രയും നമുക്ക്‌ സ്വരൂപജ്ഞാനമുണ്ടാവുകയും ആന്തരമായ ദിവ്യത്വത്തോടു സമ്പര്‍ക്കമുണ്ടാവുകയും ചെയ്യുന്നു. ഇതിന്ന്‌ നാം നമ്മുടെ താണ പ്രകൃതിയെ ജയിക്കണം. ജ്ഞാനി ഇച്ഛാശക്തികൊണ്ട്‌ തന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. ഭക്തന്‍ തന്റെ വികാരങ്ങളെ ഈശ്വരനില്‍ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നു. ഏകാന്തഭക്തിയിലൂടെ കാമങ്ങളെല്ലാം ദാഹിക്കുന്നു. ഈശ്വരപ്രേമം ഭക്തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശുദ്ധീകരണവസ്തുവായിത്തീരുന്നു.

Tuesday, May 29, 2012

മാത്രദേവോ ഭവ.പിതൃദേവോ ഭവ


കടപ്പാട്: Haindavadharmapracharasabha Chentrappinni

വേദങ്ങളും പുരാണങ്ങളും



           നാതന ധര്‍മ്മികള്‍, അഥവാ ഹൈന്ദവര്‍ക്ക്‌ മുപ്പത്തിമുക്കോടി ദേവതകളുണ്ടെന്നും ഓരോ ദേവതകളും വിരൂപികളും അസംഗതാകാരയുക്തരുമാണെന്ന്‌ പലരും പരിഹാസരൂപേണ പറഞ്ഞുപോരുന്നുണ്ട്‌. മറ്റൊരു കൂട്ടര്‍ പുരാണങ്ങളിലെ ആലങ്കാരിക ഭാഷാശൈലി കണ്ട്‌ ഈ ദേവതകളെ അക്രമികളായും ദുരാചാരികളായും എല്ലാറ്റിനുമപ്പുറത്ത്‌ ആര്യന്‍ വംശാധിപത്യത്തിന്റെ സേനാഭടന്മാരായും സങ്കല്‍പിച്ചു. എന്തുകൊണ്ടാണ്‌ സത്ത ഉള്‍ക്കെള്ളാന്‍ നമുക്ക്‌ കഴിയാതെ പോയതെന്ന്‌ നാം ചിന്തിക്കണം.

വേദം ഈശ്വരീയ വാണിയാണ്‌. ആ ഈശ്വരീയ വാണിക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ നാസ്തികരായി കരുണമെന്ന്‌ മനു പറയുന്നുണ്ട്‌. അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ വിഗ്രഹാരാധകരെ നാസ്തികരെന്ന്‌ പറയേണ്ടിവരും. കാരണം ‘ന തസ്യപ്രതിമാ അസ്തി’ എന്ന യജുര്‍വേദ പ്രസ്താവനയെ നഗ്നമായി ലംഘിക്കുന്നവരാണ്‌ ഇവര്‍.

ഇവിടെ സംഗതമായ ചോദ്യം ഈ വിഗ്രഹാരാധനയ്ക്ക്‌ വിഷയമായ ദേവതകള്‍ എന്താണ്‌? ഈ രൂപകല്‍പനയ്ക്കും പുരാണപ്രസിദ്ധമായ കഥകള്‍ക്കും സനാതനമായ വേദവുമായി ബന്ധമുണ്ടോ?

വേദങ്ങള്‍ സാധാരണക്കാരന്‌ പ്രായേണ അപ്രാപ്യവും അസ്പൃശ്യവുമാ മാറിയ ഒരു കാലഘട്ടം മുതലാണ്‌ വിഗ്രഹാരാധന പോലുള്ള ചൂഷണങ്ങള്‍ ഉണ്ടായത്‌. എല്ലാവര്‍ക്കും പഠിക്കാനുള്ളതാണ്‌ വേദം. വേദമന്ത്രങ്ങളുടെ അര്‍ത്ഥം സുതരാം വ്യക്തമാകാന്‍ ശിക്ഷ, കല്‍പം, വ്യാകരണം നിരുക്തം, ഛന്ദസ്സ്‌, ജ്യോതിഷം എന്നീ ആറ്‌ അംഗങ്ങളും സാഖ്യം, യോഗം, വൈശേഷികം, ന്യായം, മീമാംസ, വേദാന്തം എന്നീ ആറ്‌ ഉപാംഗങ്ങളും പഠിക്കണം.

Monday, May 28, 2012

യോഗയും സൂര്യനമസ്ക്കാരവും


കടപ്പാട് :  Haindavadharmapracharasabha Chentrappinni

വൈക്കം ശ്രീ മഹാദേവ ക്ഷേത്രം


       കോട്ടയം ജില്ലയിലെ വൈക്കം പട്ടണത്തിലാണ്‌ ദക്ഷിണകാശി എന്ന്‌ വിഖ്യാതമായ മഹാദേവക്ഷേത്രം. കിഴക്കേ ഗോപുരം കടന്നാല്‍ വലിയ ആനക്കൊട്ടില്‍. അറുപത്തിനാലടിയോളം ഉയരം വരുന്ന സ്വര്‍ണ്ണധ്വജം. കരിങ്കല്‍ പാകിയ തിരുമുറ്റത്ത്‌ മുന്നൂറ്റിയറുപത്തിയഞ്ചു തിരികളോടുകൂടിയ വിളക്ക്‌. അശ്വത്ഥവൃക്ഷാകൃതിയിലുള്ള ഈ വിളക്ക്‌ എണ്ണയോ നെയ്യോ ഒഴിച്ചുകത്തിക്കുന്നത്‌- ആലുവിളക്ക്‌ തെളിക്കല്‍ എന്ന വഴിപാടാണ്‌. ക്ഷേത്രവലുപ്പം എടുത്തുകാട്ടുന്ന ബലിക്കല്ലും ബലിക്കല്‍പ്പുരയും. അതിനടുത്ത്‌ പുതുമയാര്‍ന്ന മറ്റൊരു ആനപ്പന്തല്‍. ചെമ്പുമേഞ്ഞ വലിയ വട്ടശ്രീകോവിലും നാലമ്പലവും വാതില്‍മാടത്തിന്റെ നടുവിലൂടെ കടന്നുപോകുമ്പോള്‍ ആര്‍ക്കും അവിടുത്തെ ദാരുശില്‍പ്പങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല.
തിരുവൈക്കത്തപ്പന്റെ തിരുമുന്‍പില്‍ എത്തുന്നതിനുമുന്‍പ്‌ ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദികേശനെ വണങ്ങാം. തിരുനടയില്‍ നിന്നും സോപാനം വഴി മുഖമണ്ഡപത്തിലേക്ക്‌ ആറുപടികള്‍. മുന്‍പില്‍ ഭഗവാന്റെ ത്രിനേത്രങ്ങള്‍. വൈക്കത്തപ്പന്‌ മൂന്നു ഭാവങ്ങള്‍. രാവിലെ ദക്ഷിണാമൂര്‍ത്തി. വിദ്യാഭ്യാസത്തില്‍ ഉല്‍കൃഷ്ടത കൈവരാന്‍ ഈ സമയത്തെ ദര്‍ശനം നന്ന്‌. ഉച്ചയ്ക്ക്‌ കിരാതമൂര്‍ത്തി. ശത്രുദോഷം നീങ്ങികിട്ടാനും കാര്യസാധ്യത്തിനും വൈകുന്നേരം പാര്‍വ്വതിയോടും ഗണപതിയോടും സുബ്രഹ്മണ്യനോടും കൂടിയുള്ള വൈക്കത്തപ്പനെ ദര്‍ശനം നടത്തുന്നത്‌ അതീവ ശ്രേയസ്കരമാണ്‌.

Sunday, May 27, 2012

നമ്മുടെ മഹത്തായ സംസ്കാരം അനന്ദ തലമുറയിലേക്ക്


കടപ്പാട് : Haindavadharmapracharasabha Chentrappinni

ചേര്‍ത്തല കാര്‍ത്ത്യായനി ക്ഷേത്രം


          ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല പട്ടണമദ്ധ്യത്തിലാണ്‌ കാര്‍ത്ത്യായനി ക്ഷേത്രം. റോഡരുകില്‍ പടിഞ്ഞാറുഭാഗത്ത്‌ ക്ഷേത്രഗോപുരം, മുകളില്‍ രണ്ടുനില മാളിക. ഇതിന്റെ വിശാലസുന്ദരമായ രൂപഘടന തന്നെ ഇതിനെ മഹാക്ഷേത്രമാക്കുന്നു. അകത്ത്‌ വിസ്തൃതമായ ക്ഷേത്രപറമ്പ്‌, ആനപ്പന്തലിനടുത്ത്‌ വലിയ രണ്ട്‌ വിളക്കുകള്‍. മുന്‍പില്‍ സ്വര്‍ണ്ണക്കൊടിമരം. മൂന്നുശ്രീകോവിലുകള്‍. അതില്‍ ദേവിയും ശിവനും വിഷ്ണുവും. ക്ഷേത്രത്തില്‍ ധാരാളം കോഴികള്‍. മുഖമണ്ഡപത്തിലും ബലിക്കല്‍പ്പുരയിലും കയറിയിറങ്ങുന്ന കോഴികള്‍. എവിടെ നോക്കിയാലും കോഴികള്‍. മരച്ചില്ലകളില്‍പ്പോലും തപ്പിപ്പിടിച്ചു കയറുന്ന കോഴികളെ കാണാം. ദേവിക്ക്‌ വഴിപാടായി പറപ്പിക്കുന്ന കോഴികളാണവ. ദേവിക്ക്‌ പ്രിയപ്പെട്ട ഈ കോഴികളുടെ കുണുങ്ങിക്കുണുങ്ങിയുള്ള നടത്തവും ഭക്തജനങ്ങള്‍ ഇട്ടു കൊടുക്കുന്ന മലര്‍കൊത്തി തിന്നുന്നതും ആരിലും കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്‌.

Saturday, May 26, 2012

നമുക്കുമൊരു ചിട്ടയായ ജീവിതം!



കടപ്പാട് : Haindavadharmapracharasabha Chentrappinni

പെട്രോള്‍ വിലവര്‍ധന

പെട്രോള്‍ വിലവര്‍ധനവിനെതിരെ എബിവിപി ദേശവ്യാപകമായ പ്രക്ഷോഭത്തിന് തുടക്കംകുറിച്ചുകൊണ്ട് എറണാകുളത്ത് നടന്ന പ്രതിഷേധപ്രകടനത്തിന്റെ
 മുന്‍നിരയില്‍ അഖിലേന്ത്യ പ്രസിഡന്റ് പ്രൊഫ. മിലിന്ദ് മറാത്തെയും 
ജനറല്‍ സെക്രട്ടറി ഉമേഷ് ദത്തും സൈക്കിളില്‍.

കടപ്പാട് : Janmabhumi

ശാര്‍ക്കര ശ്രീ ഭഗവതി ക്ഷേത്രം


     
        തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ്‌ പഞ്ചായത്തിലാണ്‌ കേരളത്തിലെ പുരാതനമായ ശാര്‍ക്കര ഭഗവതി ക്ഷേത്രം. കാളിയൂട്ടിലൂടെ പ്രസിദ്ധമായ മഹാക്ഷേത്രം. ജടായുവിന്റെ ചിറകിന്റെ കീഴിലുള്ള സ്ഥലമെന്ന അര്‍ത്ഥത്തില്‍ ചിറയിന്‍കീഴ്‌ എന്ന്‌ ആദ്യം ഈ സ്ഥലത്തിന്‌ പേരുണ്ടായി എന്നും അത്‌ പിന്നീട്‌ ചിറയിന്‍കീഴ്‌ എന്നായി മാറിയെന്നും അതല്ല പൗരാണികകാലത്ത്‌ വിജനമായ ഈ പ്രദേശത്ത്‌ ധാരാളം ചിറകുകളുണ്ടായിരുന്നുന്നെന്നും ചിറയുടെ കീഴ്പ്രദേശമായിരുന്നതുകൊണ്ട്‌ ചിറയിന്‍കീഴ്‌ എന്ന പേരുണ്ടായി എന്നും പറയപ്പെടുന്നു. ക്ഷേത്രത്തില്‍ നിന്നും അധികം അകലത്തിലല്ലാതെ ഇപ്പോഴും ചിറയുണ്ട്‌. അനന്തര ചിറ അത്തരത്തിലൊന്നാണ്‌. ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ സഭവിള ആശ്രമം എന്നൊരു ബോര്‍ഡുണ്ട്‌. അവിടെനിന്നും കുറച്ച്‌ അകലെയായി ഒരു കുന്നിന്‍പ്രദേശം. ശ്രീനാരായണഗുരു ഇടയ്ക്കിടെ വന്നിരിക്കാറുണ്ടായിരുന്ന സ്ഥാനം ഈ മനോഹരസ്ഥലത്താണ്‌ ആശ്രമം സ്ഥിതിചെയ്യുന്നത്‌. അനശ്വരനടനായ പ്രേംനസീറിന്റെയും പ്രശസ്ത നാടകകൃത്ത്‌ ജി.ശങ്കരപിള്ളയുടെയും ചിത്രകാരനായ ചിറയിന്‍കീഴ്‌ ശ്രീകണ്ഠന്‍ നായരുടെയും കാളിയൂട്ടിന്‌ പ്രധാന പങ്കുവഹിക്കുന്ന പൊന്നറ നാരായണപിള്ളയുടെയും ജന്മങ്ങളാല്‍ അനുഗൃഹീതമാണ്‌ ചിറയിന്‍കീഴ്‌.

Friday, May 25, 2012

ചാണക്യനീതി



കടപ്പാട് : Haindavadharmapracharasabha Chentrappinni

യോഗ - വജ്രാസനം

Part - 4

അടിവയറ്റിലെ അവയവങ്ങള്‍ക്കും ഗ്രന്ഥികള്‍ക്കും നാഡി ഞരമ്പുകള്‍ക്കും ബലവും പുഷ്ടിയും ഉണ്ടാക്കുന്ന ആസനമാണ് വജ്രാസനം. ദഹന ശക്തി വര്‍ദ്ധിപ്പിക്കുന്ന ഈ ആസനം അഭ്യസിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണം ചെയ്യും. ഇത്തരക്കാര്‍ ഭക്ഷണാനന്തരം വജ്രാസനത്തില്‍ പത്ത് മുതല്‍ പതിനഞ്ച് മിനിട്ട് സമയം വരെ ഇരിക്കുന്നത് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന പാന്‍‌ക്രിയാസിനെ പ്രവ്യത്യുന്മുഖമാക്കുന്നതിന് സഹായകമായി ഭവിക്കുന്നു. ഹെര്‍ണിയ വരാതിരിക്കാനും വജ്രാസനം നല്ലതാണ്.
ചെയ്യേണ്ട വിധം
1. കാല്‍ രണ്ടും മുമ്പോട്ടുനീട്ടി നിവര്‍ന്നിരിക്കുക.
2. കാലുകള്‍ ഓരോന്നായി മടക്കി പുറകോട്ടെടുത്ത് പാദങ്ങള്‍ മലര്‍ത്തി അതാത് വശത്തെ പൃഷ്ടങ്ങളോട് ചേര്‍ത്തുവയ്ക്കുക.
3. കാല്‍മുട്ടുകള്‍ രണ്ടും ചേര്‍ത്ത് ശരിയായി നിവര്‍ന്നിരിക്കുക.
4. കൈകള്‍ നീട്ടി കാല്‍‌മുട്ടുകളില്‍ വിരലുകള്‍ ഒതുക്കി കമഴ്‌ത്തി വയ്ക്കുക.
5. മുഖം ശാന്തമായിരിക്കണം. പരിശീലനകാലത്ത് സ്വാഭാവികമായ ശ്വാസോച്ഛാസം ശ്രദ്ധിച്ചുകൊണ്ട് രണ്ട് മിനിട്ട് ഇരിക്കാന്‍ ശ്രമിക്കുക.
6. രണ്ട് പാദങ്ങളുടെയും ഇടയില്‍ പൃഷ്ടങ്ങള്‍ തറയില്‍ പതിഞ്ഞ് ഉറപ്പിച്ചിരിക്കണം.
വജ്രാസനത്തില്‍ ഇരുന്നുകൊണ്ട് പല ആസനങ്ങളും ചെയ്യാനുള്ളതുകൊണ്ട് അതില്‍ ക്രമേണ നല്ല പരിശീലനം വരുത്തണം.


Thursday, May 24, 2012

സാമൂഹ്യനീതിജാഥ

ഹിന്ദുഐക്യവേദി സംഘടിപ്പിച്ച സാമൂഹ്യനീതി ജാഥയുടെ സമാപനസമ്മേളനം തിരുവനന്തപുരത്ത്
ജസ്റ്റിസ് ഡി.ശ്രീദേവി ഉദ്ഘാടനം ചെയ്യുന്നു.
ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചറുടെ നേതൃത്വത്തില്‍ വിവിധ
ഹിന്ദു സംഘടനാ നേതാക്കള്‍ ചേര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഹിന്ദുഅവകാശ പത്രിക സമര്‍പ്പിക്കുന്നു
Link to News -->  ♦ http://www.janmabhumidaily.com/jnb/?p=56608 
                          ♦ http://www.janmabhumidaily.com/jnb/?p=56605

തിരികളുടെ എണ്ണവും ദിക്കുകളും


ഒരു തിരിയായി വിളക്ക്‌ കൊളുത്തരുത്‌. കൈ തൊഴുതു പിടിക്കുന്നതുപോലെ രണ്ടു തിരികള്‍ കൂട്ടിയോജിപ്പിച്ച്‌ ഒരു ദിക്കിലേക്കിട്ട്‌ ദീപംകൊളുത്താം. പ്രഭാതത്തില്‍ ഒരു ദീപം കിഴക്കോട്ട്‌, വൈകിട്ട്‌ രണ്ടു ദീപങ്ങള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും ഇതാണ്‌ ഗൃഹത്തില്‍ ദീപം തെളിക്കുന്നതിനുള്ള സാമാന്യവിധി. താന്ത്രിക പൂജാദികര്‍മ്മങ്ങള്‍, ദീപ പ്രശ്നം തുടങ്ങിയവയിലാണ്‌ സാധാരണ മറ്റു രീതികളില്‍ തിരിയിടുക. മൂന്ന്‌, അഞ്ച്‌ എന്നിങ്ങനെയും ഗൃഹങ്ങളില്‍ ദീപം കൊളുത്താം. മൂന്നാണെങ്കില്‍ കിഴക്ക്‌, പടിഞ്ഞാറ്‌, വടക്ക്‌ എന്നീ ദിക്കുകളിലേക്കാണ്‌ തിരിയിടേണ്ടത്‌. വടക്കിനു പകരം വടക്കുകിഴക്ക്‌ എന്നു പക്ഷാന്തരവുമുണ്ട്‌. അഞ്ചുതിരിയിട്ടാല്‍ അവ നാലുദിക്കുകളിലേക്കും അഞ്ചാമത്തേത്‌ വടക്കുകിഴക്ക്‌ ദിക്കിലേക്കും ആവാം. ഏഴു തിരിയിടുമ്പോള്‍ നാലു ദിക്കുകളിലേക്കും വടക്കുകിഴക്ക്‌, തെക്കു കിഴക്ക്‌, വടക്കുപടിഞ്ഞാറ്‌ ദിക്കുകളിലേക്കും തിരിയിടാം. തെക്കു ദിക്കിലേക്ക്‌ തിരി കൊളുത്താന്‍ പാടില്ല.

Tuesday, May 22, 2012

ഗംഗാനദിയുടെ ശുചീകരണത്തിനായി 2500കോടി രൂപ അനുവദിക്കും


            നശിച്ചുകൊണ്ടിരിക്കുന്ന ഗംഗാനദിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ഉര്‍ന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഗംഗാനദിയെ സംരക്ഷിക്കുന്നതിനായി 2500കോടി രൂപയുടെ പദ്ധികള്‍ക്ക്‌ തുടക്കമിടുമെന്ന്‌ കേന്ദ്രമന്ത്രി ജയന്തി നടരാജന്‍ അറിയിച്ചു.
ഗംഗാനദിയുടെ ശുചീകരണത്തിനായി മുന്മ്പ്‌ 2677 കോടിരൂപ അനുവദിച്ചിരുന്നതായും,1342 കോടിരൂപ ഉത്തര്‍പ്രദേശില്‍ മാലിന്യ സംസ്ക്കരണ നിലയങ്ങളും മറ്റും നിര്‍മ്മിക്കുവാന്‍ പ്രയോജനപ്പെടുത്തുമെന്ന്‌ നടരാജന്‍ പറഞ്ഞു. കുംഭമേളയെ മുന്‍നിര്‍ത്തികൊണ്ട്‌ മാലിന്യമുക്ത ഗംഗാ എന്ന വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗംഗാ,യമുന, സരസ്വതി തുടങ്ങിയ നദികളുടെ സംഗമം എന്ന വിഷയത്തെക്കുറിച്ചുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി.
ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തി പോലീസിന്റെ ഗംഗാ പുനരുദ്ധാണ്‍ എന്ന പരിപാടിയുടെ മാരത്തോണ്‍ ഓട്ടത്തിന്റെ ഉദ്ഘാടനവും അവര്‍ നിര്‍വഹിച്ചു.ആറ്‌ ഘട്ടമുളള ശുചീകരണ പ്രവര്‍ത്തനം ഏപ്രില്‍ 24ന്‌ ഗോമുകില്‍ നിന്നാരംഭിച്ച്‌ പശ്ചിമബംഗാളിലെ പുണ്യസ്ഥലമായഗംഗാ സാഗറില്‍ അവസാനിക്കും.

കടപ്പാട് : Janmabhumi

തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

ഇടുക്കി ജില്ലയില്‍ തൊടുപുഴ നഗരമദ്ധ്യത്തിലാണ്‌ പുരാതനമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രവും ഇതത്രെ. തോട്‌ പുഴയായി മാറിയതുകൊണ്ടാണ്‌ ഈ സ്ഥലത്തിന്‌ തൊടുപുഴയെന്ന പേരുണ്ടായതതെന്ന്‌ പറയപ്പെടുന്നു.
ചെമ്പുമേഞ്ഞ ശ്രീകോവിലിനുള്ളില്‍ ശ്രീകൃഷ്ണന്‍. കിഴക്കോട്ട്‌ ദര്‍ശനമായ ക്ഷേത്രത്തില്‍ അഞ്ചു പൂജയും മൂന്ന്‌ ശിവേലിയുമുണ്ട്‌. തന്ത്രം ആമല്ലൂര്‍ കാവനാട്ടാണ്‌. വെളുപ്പിന്‌ നട തുറന്നാല്‍ ആദ്യം നേദ്യമാണ്‌. മലര്‍നിവേദ്യം. കൈയില്‍ നേദ്യവുമായി നട തുറക്കും. പിന്നീട്‌ അഭിഷേകം. ഒരു യോഗീശ്വരനാണ്‌ പ്രതിഷ്ഠ നടത്തിയതെന്ന്‌ ഐതിഹ്യം. മലബാറില്‍ ടിപ്പുവിന്റെ ആക്രമണം നടക്കുമ്പോള്‍ അവിടെ നിന്നും തെക്കോട്ടു വന്ന ചില നമ്പൂതിരിമാര്‍ അവരുടെ പരദേവതാമൂര്‍ത്തിയെ ഇവിടെ വച്ച്‌ ആരാധിച്ചുപോന്നു. ഇങ്ങനെ ഒരു ശ്രീകൃഷ്ണ വിഗ്രഹവുമായി ഏതാനും ഭക്തന്മാര്‍ ഇവിടെ എത്തുമെന്നും അത്‌ പ്രതിഷ്ഠിച്ച്‌ ക്ഷേത്രം പണിയണമെന്നും യോഗിക്ക്‌ സ്വപ്നദര്‍ശനമുണ്ടായി. അതുകൊണ്ടായിരിക്കാം ഇവിടെ നടക്കുന്ന യോഗീശ്വരപൂജയ്ക്ക്‌ പ്രാധാന്യം. ഭഗവതി, ശിവന്‍, ശാസ്താവ്‌, ഗണപതി, നാഗം എന്നീ ഉപദേന്മാര്‍. വലിയമ്പലത്തിന്റെ തൂണിന്മേലാണ്‌ വാതില്‍മാടം ഭഗവതിയുടെ പ്രതിഷ്ഠ. ഇടതുവശത്തായി ചാക്യാര്‍കൂത്തിന്‌ മണ്ഡപം. തേക്കിന്‍തടിയില്‍ നിര്‍മ്മിച്ച ഈ മണ്ഡപത്തിന്റെ നിര്‍മ്മാണത്തിനുമുണ്ട്‌ സവിശേഷത. പലതരം കൊത്തുപണികളോടുകൂടിയ മണ്ഡപത്തില്‍ ഉത്സവകാലത്ത്‌ എല്ലാദിവസവും ചാക്യാര്‍കൂത്ത്‌ നടക്കും. ക്ഷേത്രം വകയായി കൃഷ്ണതീര്‍ത്ഥം എന്നൊരു ആഡിറ്റോറിയവുമുണ്ട്‌.

Sunday, May 20, 2012

സാമൂഹ്യനീതിജാഥ


സാമൂഹ്യ നീതി ജാഥക്ക് കോട്ടയം പോലീസ് മൈതാനിയില്‍ നല്‍കിയ സ്വീകരണത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല സംസാരിക്കുന്നു

കടപ്പാട് : Janmabhumi

യോഗ - ആസനങ്ങള്‍

Part - 3 

പത്മാസനത്തിലേ ഭദ്രാസനത്തിലോ സിദ്ധാസനത്തിലോ സുഖാസനത്തിലോ മറ്റേതെങ്കിലും സൌകര്യപ്രദമായ രീതിയിലുള്ള ഇരിപ്പൂമുറയെ ആസനം എന്ന് വിളിക്കുന്നു. തപസ്, പൂജ (ആരാധന). ധ്യാനം എന്നിവ ചെയ്യുമ്പോള്‍ തപസ്വി നീണ്ടസമയം ശ്രദ്ധാപൂര്‍വ്വമായും സൌകര്യത്തോടെയും ഇരിക്കാന്‍ അഭ്യസിക്കണം. ഇപ്രകാരം ഇരിക്കാന്‍ കഴിയാത്തവരോ രോഗികളോ ആണെങ്കില്‍ അവര്‍ക്ക് കസേരയുടെയോ ചുവരുകളുടെയോ സഹായത്തോടെ പ്രാണായാമം, ധ്യാനം എന്നിവ ചെയ്യാം.
തപസ്സിനും ധ്യാനത്തിനും ആരാധനയ്ക്കും ഇരിപ്പ് മുറ അതിമുഖ്യമാണ്. ധ്യാനാരാധന ചെയ്യുമ്പോള്‍ നട്ടെല്ല് ശരിക്കും നിവര്‍ന്നിരിക്കണം. ഇരിയ്ക്കുന്നത് സമനിരപ്പായ നിലത്തായിരിക്കണം. വിദ്യുച്ഛക്തി പ്രവാഹത്തിന്റെ സുചാലകമല്ലാത്ത കുശപ്പുല്ലു കൊണ്ടുണ്ടാക്കിയ കുഷന്‍ ഇരിപ്പടമോ കമ്പിളിയോ സൌകര്യ പ്രദമാണ്. ആരാധനാ സ്ഥലം, ശുദ്ധവായു കിട്ടുന്നതും കൊതുക് മുതലായവ ഒന്നും ഇല്ലാത്തതുമായ ഏകാന്ത സ്ഥലമായിരിക്കണം. യോഗാസനം യോഗസിദ്ധാന്തത്തിന്റെ ഒരു ഭാഗം മാത്രമാണ്.

Saturday, May 19, 2012

സാമൂഹ്യനീതിജാഥ


ഹിന്ദു ഐക്യവേദി സാമൂഹ്യനീതി യത്രക്കു വൈറ്റിലയില്‍ നല്‍കിയ സ്വീകരണം വി.എച്ച് .പി. സംസ്ഥാന അധ്യകഷന്‍ ജസ്റ്റ് : രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

കടപ്പാട് : Janmabhumi

കര്‍ക്കിടമാസത്തില്‍ അനുഷ്ടിക്കേണ്ട കാര്യങ്ങള്‍


കടപ്പാട് : Haindavadharmapracharasabha Chentrappinni

Friday, May 18, 2012

ആരാണ് ഹിന്ദു ?


ആരാണ് ഹിന്ദു 

ലോകത്തിലെ ഏറ്റവും മഹത്തായ ആര്ഷ്‌ ഭാരത സംസ്കാരത്തിന്‍റെ പിന്തുടര്‍ച്ചകാരന്‍ ആയതില്‍ അഭിമാനം കൊള്ളുകയും സനാതന ധര്‍മം അനുവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ഹിന്ദു.

ഹിന്ദുസ്ഥാനെ മാതൃസ്ഥാനത്ത് കണ്ട് വന്ദിക്കുന്നവന്‍ ഹിന്ദു..

"ലോകാ സമസ്താ സുഖിനോ ഭവന്തു " എന്ന പ്രാര്‍ഥനയിലൂടെ ലോകത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും നന്മ കാംക്ഷിക്കുന്നവന്‍ ഹിന്ദു..

അനേകം ദേവതകളെ ആരാധിക്കുമ്പോഴും ഒരേ ഒരു ഈശ്വര സങ്കല്പം മാത്രം ഉള്ളവന്‍ ഹിന്ദു..

ഈശ്വരന്‍ എന്നത് സര്‍വ്വ ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന ചൈതന്യം ആയിട്ട് അറിയുന്നവന്‍ ഹിന്ദു..

മതത്തിന്‍റെ പേരില്‍ ഒരിടത്തും തളയ്ക്കപെടാതെ പരിപൂര്‍ണ ജീവിത സ്വാതന്ത്ര്യം ഉള്ളവന്‍ ഹിന്ദു..

ഏത് ഇഷ്ട്ട ദേവനെ ആരാധിക്കുമ്പോഴും ഏത് ക്ഷേത്ര ദര്‍ശനം ശീലമാക്കുമ്പോഴും ഇതെല്ലം സര്‍വ്വ ശക്തനായ ജഗധീശ്വരനിലേക്കുള്ള അനേക മാര്‍ഗങ്ങളില്‍ ഒന്ന് മാത്രമെന്ന് അറിയുന്നവന്‍ ഹിന്ദു...

എന്‍റെ മതവും എന്‍റെ ദൈവവും, നിന്‍റെ മതത്തിനെയും നിന്‍റെ ദൈവതിനെയും കാള്‍ ശ്രെഷ്ട്ടം എന്നും എന്‍റെ മാര്‍ഗം മാത്രമാണ് ഒരേ ഒരു മാര്‍ഗം എന്നും പഠിപ്പിക്കാത്തവന്‍ ഹിന്ദു...

കൃഷ്ണനെ പോലെ തന്നെ ക്രിസ്തുവിനെയും നബിയേയും ഉള്‍ക്കൊള്ളുവാന്‍ വിശാല മന്സുള്ളവന്‍ ഹിന്ദു..... സ്വരാജ്യത്തിന് വേണ്ടി സ്വജീവന്‍ സമര്‍പ്പിക്കാന്‍ സര്‍വ്വദാ സന്നദ്ധന്‍ ആയവന്‍ ഹിന്ദു.

ദൈവത്തിനെ ഭയപ്പാടോടെ കാണാതെ പ്രേമ ഭക്തിയോടെ സ്നേഹിക്കുന്നവന്‍ ഹിന്ദു...

Thursday, May 17, 2012

അര്‍ഹതക്ക് ഒരു വോട്ട്..


അര്‍ഹതക്ക് ഒരു വോട്ട്...... കേരളം ജയിക്കാന്‍ രാജേട്ടനൊരു വോട്ട്

പ്രിയ സുഹൃത്തേ

കഴിഞ്ഞ അമ്പതു വര്ഷം കൊണ്ട് കേരളം മാറി മാറി ഭരിച്ച ഇടതു , വലതു പക്ഷ സര്‍ക്കാരുകള്‍ ഈ നാട്ടില്‍ നടത്തിയ വികസന പ്രവര്‍ത്തനത്തെ കുറിച്ച്നിങ്ങള്‍ ഒരു നിമിഷം ചിന്തിച്ചിട്ട് ഉണ്ടോ?. ഒരു പക്ഷെ നിങ്ങള്‍ക്ക്കുടുതല്‍ ചിന്തിക്കേണ്ടി വരുക ഇല്ല ..നാളെ , നാളെ , നീളെ എന്നാ വികസന മുദ്രാവാക്യം അല്ലാതെ വേറെ ഒന്നും ഈ രണ്ടു മുന്നണിയുടെതയിട്ടു ഉള്ള സംഭാവനകള്‍ ഇല്ല .

അതെ സമയം മധ്യപ്രദേശില്‍ നിന്നും തിരഞ്ഞു എടുക്കപെട്ട രാജ്യസഭാ അംഗം ആയിട്ടു പോലും, ശ്രി ഒ. രാജഗോപാല്‍ കേരളത്തിനു വേണ്ടി ചെയ്യ്ത വികസന പ്രവര്‍ത്തനങ്ങളില്‍ ചിലത് ഒന്ന് ശ്രദ്ധിക്കുക

1. കേരളത്തിന്വേണ്ടി 12 പുതിയ ട്രെയിനുകള് അനുവദിച്ചു.

ഹൈന്ദവ ധര്‍മം


കടപ്പാട് : Haindavadharmapracharasabha Chentrappinni

Wednesday, May 16, 2012

ഒ.രാജഗോപാല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു


തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പെരിങ്കടവിള ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍, എ.എന്‍.രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ രാജഗോപാലിനൊപ്പമുണ്ടായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായിട്ടാണു രാജഗോപാല്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്.
ഡമ്മി ഉള്‍പ്പെടെ മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. പത്രികയൊടൊപ്പം സ്വത്ത് വിവര കണക്കുകളുടെ സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്.

നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ്


നെയ്യാറ്റിന്‍കരയിലെ ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ വെള്ളയമ്പലത്ത് ബിഷപ്പ് ഹൗസിലെത്തിയപ്പോള്‍ സ്വീകരിക്കുന്ന ആര്‍ച്ച് ബിഷപ്പ് സൂസാപാക്യം.


കടപ്പാട് : Janmabhumi

യോഗ - ആസനങ്ങള്‍ ചെയ്യാന്‍ ഉപയോഗ്യമായ നിയമങ്ങള്‍

Part - 2

ആസനങ്ങള്‍ രവിലെയും വൈകുന്നേരവും ചെയ്യാം. രണ്ടു നേരവും ചെയ്യാന്‍ സാധിക്കില്ലെങ്കിലും രാവിലെയാണ് കൂടുതല്‍ നല്ലത്. പ്രഭാത കര്‍മ്മങ്ങള്‍ നടത്തിയ ശേഷം വെറും വയറോടെ ആസനങ്ങള്‍ ചെയ്യാം. അല്ലെങ്കില്‍ ഉച്ചഭക്ഷണം കഴിഞ്ഞ് അഞ്ച്, ആറ് മണിക്കൂ‍റുകള്‍ക്ക് ശേഷം ചെയ്യാം. ആസനം ചെയ്യുന്നതിന് മുമ്പ് ശൌചാദികര്‍മ്മങ്ങളെല്ലാം നടത്തി കഴിഞ്ഞിട്ടുണ്ടാവണം.
പവിത്രവും പ്രശാന്തവും ഏകാന്തവുമായ സ്ഥലമാണ് ആസനങ്ങള്‍ ചെയ്യാന്‍ പറ്റിയ സ്ഥലം. പച്ച പിടിച്ച മരങ്ങളുള്ള സ്ഥലം, പാര്‍ക്ക്, ഉദ്യാനം, ജലാശയം, നദീ തീരം എന്നിവ ഏറ്റവും പറ്റിയ സ്ഥലങ്ങളാണ്. തുറസ്സായ പ്രദേശങ്ങളിലും മരങ്ങള്‍ക്കരികിലും ആരോഗ്യത്തിന്

Tuesday, May 15, 2012

ഹൈന്ദവ ധര്‍മം

ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം


പത്തനംതിട്ട ജില്ലയില്‍ ഓമല്ലൂര്‍ പഞ്ചായത്തിലാണ് ചിരപുരാതനമായ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം. പടിഞ്ഞാറോട്ടുദര്‍ശനമുള്ള അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാണിത് . പ്രകൃതിസൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന ഓമല്ലൂര്‍ ഗ്രാമം. ആ മനോഹാരിതയ്ക്ക് നടുവിലൂടെ നീളുന്ന അടൂര്‍ റോഡ് . റോഡിനരുകിലായി ഓമല്ലൂര്‍ ക്ഷേത്രം. ഓമനത്തമുള്ള ഗ്രാമം എന്നാണ് അര്‍ത്ഥം. ഓമല്‍ – ഊരു എന്നര്‍ത്ഥത്തില്‍ ഓമല്ലൂര്‍ എന്ന് ഈ സ്ഥലത്തിന് പേരുണ്ടായി എന്ന് പഴമ. റോഡരുകില്‍ പടിഞ്ഞാറും വടക്കുമായി ശിരസ്സുയര്‍ത്തി നില്‍ക്കുന്ന രണ്ടു ഗോപുരങ്ങള്‍. പടിഞ്ഞാറേ ഗോപുരത്തോടു ചേര്‍ന്ന വലിയ നടശ്ശാല. വിസ്തൃതമായ പറമ്പും കുളവും താഴെ കെട്ടിപ്പടുത്തിരിക്കുന്ന പടവുകളും ഭക്തരുടെ മനം കവരുന്ന കാഴ്ചകളാണ് . ശബരിമല തീര്‍ത്ഥാടകരുടെ വിശ്രമത്താവളവുമാണ് ഇവിടം. ചുറ്റമ്പലത്തിനോട് ചേര്‍ന്നും മൂന്ന് ഗോപുരങ്ങളുണ്ട് . അതില്‍ കിഴക്കേ ഗോപുരം തുറക്കാറില്ല.വിളക്കുകളില്‍ അലംകൃതമായ ചുറ്റമ്പലം. അതിന് താഴെ പുരാണ കഥാഭാഗങ്ങള്‍ കൊത്തിവച്ചിരിക്കുന്നു. അകക്ക് കടന്നാല്‍ അംബരചുമ്പിയായി നില്‍ക്കുന്ന കൊടിമരം.

Sunday, May 13, 2012

പെരുമണ്‍ ശ്രീഭദ്രകാളിക്ഷേത്രം


കൊല്ലം ജില്ലയില്‍ പെരിനാട് ഗ്രാമപഞ്ചായത്തില്‍ അഷ്ടമുടിക്കായലിന്റെ തീരത്താണ് ചരിത്രപ്രസിദ്ധമായ പെരുമണ്‍ ഭദ്രകാളിക്ഷേത്രം. കേരളത്തിലെ മഹാക്ഷേത്രങ്ങളില്‍ തേരോട്ടമുള്ള അപൂര്‍വ ക്ഷേത്രങ്ങളില്‍ ഒന്നാണിത് . ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ഇത് അകവൂര്‍ മനക്കാരുടെ ക്ഷേത്രങ്ങളില്‍ ഒന്നായിരുന്നു. രണ്ടുമൂര്‍ത്തികള്‍ ഭദ്രകാളിയും ദുര്‍ഗയും. ഭദ്രകാളി പടിഞ്ഞാറോട്ടും ദുര്‍ഗ്ഗ കിഴക്കോട്ടും ദര്‍ശനം നല്‍കുന്നു. വാല്‍ക്കണ്ണാടി നോക്കി തിലകം ചാര്‍ത്തുന്ന ഭാവമാണ് ദുര്‍ഗയ്ക്ക് . ശാസ്താവ് , യക്ഷി, നാഗരാജാവ് , നാഗയക്ഷി എന്നീ ഉപദേവതകളും.മീനമാസത്തിലെ തിരുവാതിരയ്ക്കാണ് തേര് ഉത്സവം. വൈകിട്ട് 4 ന് തേരോട്ടം ആരംഭിക്കും. വിദൂരദേശങ്ങളില്‍ നിന്നുപോലും ആളുകളെത്തും. 

Saturday, May 12, 2012

സാമൂഹ്യനീതിജാഥ

ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സാമൂഹ്യ നീതിജാഥക്ക് തലശ്ശേരിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ കെ.പി.ശശികല ടീച്ചര്‍ സംസാരിക്കുന്നു

 കടപാട് : Janmabhumi

നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ്


ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ നെയ്യാറ്റിന്‍കര ബാറിലെത്തി അഭിഭാഷകരോട് വോട്ട് അഭ്യര്‍ഥിക്കുന്നു

കടപാട് : Janmabhumi

Friday, May 11, 2012

സാമൂഹ്യനീതിജാഥ

സാമൂഹ്യനീതിജാഥ ആചാര്യ എം.കെ. കുഞ്ഞോല്‍ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചര്‍ക്ക് പതാക കൈമാറി കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു

കടപാട്: Janmabhumi

ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട്ടുനിന്നും ആരംഭിച്ച സാമൂഹ്യനീതി ജാഥയുടെ ഉദ്ഘാടന ചടങ്ങില്‍ ജാഥാ ക്യാപ്റ്റന്‍ കെ.പി.ശശകല ടീച്ചര്‍ പ്രസംഗിക്കുന്നു

കടപാട്: Janmabhumi


Thursday, May 10, 2012

ഹൈന്ദവ ധര്‍മം

ചക്കുളത്ത്കാവ്‌ ദേവീക്ഷേത്രം


ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിലാണ്‌ പ്രസിദ്ധമായ ചക്കുളത്തുകാവ്‌ ദേവീക്ഷേത്രം. പമ്പയാറും മണിമലയാറും കൈകോര്‍ക്കുന്ന ഇവിടെ ആലപ്പുഴ-പത്തനംതിട്ട ജില്ലകള്‍ മുട്ടിയുരുമ്മുന്നു. ബസ്സിറങ്ങിയാല്‍ ക്ഷേത്രത്തിലേയ്ക്കുള്ള വഴിയില്‍ ഇടതുവശത്ത്‌ പാടം. പാടത്തിനരുകളില്‍ പുരാതനമായ ക്ഷേത്രം. ക്ഷേത്രത്തിന്റെ ഐതിഹ്യമായി ബന്ധപ്പെട്ട കാട്ടിലെ കുളത്തിലെ വെള്ളത്തിന്‌ ചക്കരയുടെ മധുരമായിരുന്നു. അതുകൊണ്ട്‌ ചക്കരകുളമെന്ന പേരുവന്നു. പിന്നീട്‌ ചക്കുളമായി- ചക്കുളത്തുകാവ്‌ എന്ന്‌ പ്രസിദ്ധമാവുകയും ചെയ്തു. ശ്രീകോവിലില്‍ ദേവി-ദുര്‍ഗ്ഗ സ്വയംഭൂവായി വിരാജിക്കുന്നു. ശിവന്‍, ഗണപതി, വിഷ്ണു, ശാസ്താവ്‌, നാഗം, മുരുകന്‍, ആനമറുത, നവഗ്രഹങ്ങള്‍, യക്ഷി ഇവരില്‍ യക്ഷിക്ക്‌ പ്രധാന്യം പായസവും തെരളിയും. വറപൊടിയും, നിരവധി വഴിപാടുകളില്‍ പ്രധാനപ്പെട്ടവ. ചക്കുളത്തമ്മയ്ക്ക്‌ കുട്ടികളോടുള്ള വാത്സല്യം പ്രസിദ്ധമാണല്ലോ. ബാലാരിഷ്ടതകള്‍ മാറാനും കുട്ടികളില്‍ ബുദ്ധിയും ശ്രദ്ധയും ഉണ്ടാകുവാനും ഈ വഴിപാട്‌ നടത്താറുണ്ട്‌.

Wednesday, May 9, 2012

കൊല്ലങ്കോട്‌ ശ്രീ ഭദ്രകാളി ക്ഷേത്രം


തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ കേരള അതിര്‍ത്തിയോട്‌ ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ്‌ കൊല്ലങ്കോട്‌. അവിടെയാണ്‌ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള കൊല്ലങ്കോട്‌വെങ്കഞ്ഞി – വട്ടവിള ശ്രീ ഭദ്രകാളി ക്ഷേത്രം. ഒരു ദേശത്ത്‌ ഒരു ദേവിക്ക്‌ രണ്ടു ക്ഷേത്രങ്ങളുള്ള ഒരേ ഒരു സ്ഥലവും കൊല്ലങ്കോട്‌ മാത്രം. കൊല്ലങ്കോട്‌ ഗ്രാമം, അവിടെ നിന്നാല്‍ തെല്ലകലെയുള്ള അറബിക്കടലിന്റെ രൗദ്രസംഗീതം കേള്‍ക്കാം. കലിംഗരാജപുരം എന്നാണ്‌ ചരിത്രപ്രസിദ്ധമായ ഈ സ്ഥലം അറിയപ്പെട്ടിരുന്നത്‌.കലിംഗയുദ്ധത്തില്‍ പങ്കെടുത്തശേഷം കലിംഗ സാമ്രാജ്യത്തില്‍ നിന്നും എത്തിയവര്‍ ഇവിടെ സ്ഥിരതാമസമാക്കിയെന്നും അവരുടെ ആരാധനാമൂര്‍ത്തിയായിരുന്നു കൊല്ലങ്കോട്ടമ്മയെന്നും ഐതിഹ്യം.

Tuesday, May 8, 2012

എന്തുകൊണ്ട്‌ രാജഗോപാല്‍?




രാഷ്ട്രീയ കേരളത്തിന്റെ ജീര്‍ണതയും ആദര്‍ശ രാഷ്ട്രീയവും ഏറ്റുമുട്ടുന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക്‌ ആശയക്കുഴപ്പമൊന്നുമില്ല. ഇടത്‌-വലത്‌ മുന്നണികള്‍ പ്രതിനിധീകരിക്കുന്ന അവസരവാദത്തിന്റെയും അഴിമതിയുടെയും അധികാര രാഷ്ട്രീയത്തിന്റെയും പ്രതീകങ്ങളായി ഉയര്‍ന്നുനില്‍ക്കുന്നവരാണ്‌ ഇരുവരും രംഗത്തിറക്കിയിട്ടുള്ള സ്ഥാനാര്‍ത്ഥികളെന്ന്‌ അവരുടെ രാഷ്ട്രീയ ഭൂതകാലം പകല്‍പോലെ വ്യക്തമാക്കുന്നു. യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായ ആര്‍. ശെല്‍വരാജ്‌ സിപിഎം വിട്ട്‌ കോണ്‍ഗ്രസില്‍ ചേക്കേറിയപ്പോള്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി എഫ്‌. ലോറന്‍സ്‌ കേരളാ കോണ്‍ഗ്രസ്‌ വിട്ട്‌ സിപിഎമ്മിലെത്തിയയാളാണ്‌. ഉയര്‍ത്തിപ്പിടിച്ച കൊടിയുടെ നിറം വിസ്മരിച്ചും ഉറക്കെ വിളിച്ചുശീലിച്ച മുദ്രാവാക്യങ്ങള്‍ വിഴുങ്ങിയും
വര്‍ഗീയതയുടെ കുടമാറ്റത്തിലൂടെ പാര്‍ട്ടിയും മുന്നണിയും മാറിയവര്‍ക്ക്‌ ജനവിധി തേടാനുള്ള പ്രാഥമിക യോഗ്യതപോലുമില്ല.

Sunday, May 6, 2012

ശ്രീ ശനീശ്വര സ്വാമി ക്ഷേത്രം


പാലക്കാട്‌ നഗരത്തിലാണ്‌ ചിരപുരാതനമായ വിത്തുണ്ണി ശനീശ്വരസ്വാമി ക്ഷേത്രം. ഇത്‌ തമിഴ്‌ വംശജരുടെ ക്ഷേത്രമാണ്‌. ശനീശ്വരക്ഷേത്രമെന്ന നിലയിലും വിശ്രുതമാണ്‌. എല്ലാ വിഭാഗം ജനങ്ങളും ആരാധനയ്ക്കെത്തുന്ന മഹാക്ഷേത്രവും പാലക്കാടിന്റെ യശസ്സിന്‌ മാറ്റു കൂടുന്നതാണ്‌ ഈ പ്രദേശത്തിന്റെ സംസ്കാരിക പൈതൃകം.
പാലക്കാട്‌ -ഒറ്റപ്പാലം റൂട്ടില്‍ നൂറാണി ജംഗ്ഷനില്‍ വിത്തുണ്ണി റോഡരുകിലാണ്‌ ശനീശ്വരസ്വാമി ക്ഷേത്രം. വലിയ ചുറ്റുമതിലിനോട്‌ ചേര്‍ന്നുള്ള ഗോപുരം. ഗോപുര മുകളില്‍ പാര്‍വ്വതി പരമേശ്വരന്മാരുടെ ശില്‍പം. അതിന്‌ വലതുവശത്ത്‌ ക്ഷേത്രകുളം. വിസ്തൃതമായ മുറ്റത്ത്‌ പഴക്കമുള്ള ആല്‍മരം. ശ്രീകോവില്‍ പ്രധാന ദേവന്‍ ശിവന്‍. കിഴക്കോട്ട്‌ ദര്‍ശനം. ശ്രീകോവിലിന്‌ രണ്ടു വാതിലുകള്‍. കിഴക്കും തെക്കുമായി. നന്ദികേശന്‍ അകത്തും പുറത്തുമുണ്ട്‌. മദ്ധ്യഭാഗത്ത്‌ അംബികയും, തെക്ക്‌ വിനായകനും വടക്ക്‌ വള്ളിദേവയാനി സമേതനായ സുബ്രഹ്മണ്യസ്വാമിയുമുണ്ട്‌. 

Saturday, May 5, 2012

തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷന്‍


നെയ്യാറ്റിന്‍കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലിന്റെ തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ബിജെപി തമിഴ്‌നാട്‌ സംസ്ഥാന പ്രസിഡന്റ്‌ പൊന്‍രാധാകൃഷ്ണന്‍ നിര്‍വഹിക്കുന്നു

കടപാട് : Janmabhumi

ശ്രീ ഉദിയന്നൂര്‍ ദേവീക്ഷേത്രം

തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളിലാണ് പ്രസിദ്ധമായ ശ്രീ. ഉദിയന്നൂര്‍ ദേവീക്ഷേത്രം. മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഊരുട്ടു മഹോത്സവം ആഘോഷിക്കാറുള്ള അപൂര്‍വ്വ ക്ഷേത്രമെന്ന ഖ്യാതിയുമുണ്ട് . ഈ ക്ഷേത്രചൈതന്യത്തിന് സഹസ്രാബ്ദത്തോളം പഴക്കമുണ്ട് .മരുതുംകുഴി ജംഗ്ഷനില്‍ നിന്നാല്‍ ക്ഷേത്രം കാണാം. നേരെ എതിര്‍വശത്ത് ശ്രീ കേശവപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവുമുണ്ട് . പണ്ട് ഇവിടം വിസ്തൃമായ നെല്‍പ്പാടങ്ങളായിരുന്നുവെന്നും അതിന്റെ മരതകാന്തിയില്‍ നിന്നാണ് മരുതംകുഴി എന്ന് ഈ സ്ഥലത്തിന് പേരുണ്ടാവാന്‍ കാരണമെന്നും പറയപ്പെടുന്നു. ക്ഷേത്രമുറ്റത്ത് മനോഹരമായ ഗോപുരം. അതിനടുത്ത്

Friday, May 4, 2012

ചിന്തിക്കുക

ഇതില്‍ നിന്നും എന്താണ് നമ്മള്‍ മനസ്സിലാക്കേണ്ടത്? 

കടപാട് : ശംഖൊലി