കാസര്‍കോട് നഗരത്തിന്റെ ഹൃദയഭാഗത്താണ് അതിപുരാതനമായ മല്ലികാര്‍ജ്ജുനക്ഷേത്രം. ചന്ദ്രഗിരിപ്പുഴയുടെ കുളിരണിഞ്ഞ് കര്‍ണ്ണാടകത്തോട് ചേര്‍ന്നുനിടക്കുന്ന മനോജ്ഞമായ ഭൂപ്രദേശമാണിത്. പ്രധാന രാജവീഥിക്കരുകില്‍ ക്ഷേത്രം. ക്ഷേത്രത്തിലേയ്ക്കിറങ്ങുന്നിടത്ത് വിശാലമായ അങ്കണം. വലിയ ബലികല്ല് ഉണ്ട്. ബല്‍ക്കല്‍പ്പുരയില്ല. മുന്‍പില്‍ ധ്വജമുണ്ട്. ചെമ്പുമേഞ്ഞ ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമായി മല്ലികാര്‍ജ്ജുനനായ ശിവന്‍ ഇരുന്നരുളുന്നു. തെക്കുഭാഗത്ത് പടിഞ്ഞാറോട്ട് രക്തേശ്വരിയുണ്ട്.
Monday, April 30, 2012
Sunday, April 29, 2012
Saturday, April 28, 2012
ശാഖ വാര്‍ഷിക ബൈടക്
നമസ്തേ
പ്രിയ ബന്ധു ,
പള്ളിക്കല്‍ ശാഖയുടെ വാര്‍ഷിക ബൈടക് 30-04-2012 , 5 . 30 pm നു പള്ളിക്കല്‍ ക്ഷേത്ര ഓടിറ്റൊരിയത്തില്‍ വെച്ച് നടത്തുന്ന വിവരം എല്ലാ സ്വയം സേവകരും , സംഘാ ബന്ധുക്കള്ളും അറിഞ്ഞു കാണുമല്ലോ ബൈടകില്‍ ജില്ല സേവ പ്രേമുക് R വേണു ചേട്ടന്‍ പങ്കെടുക്കുന്നു . എല്ലാവരും ബൈടക്നായി തയ്യാറാകണംഎന്ന് അറിക്കുന്നു
എന്ന് ശാഖ കര്യവഹ്
കടപാട് : Rss പള്ളിക്കല്‍
അന്തര്‍ദിവ്യത
സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന മതഗ്രന്ഥമായി ഉപനിഷത്തുകളെ വ്യാഖ്യാനിക്കുന്നു. പ്രകൃതിയുടെ കെട്ടുപാടുകളില്‍നിന്ന് മോചിതനാകുക, ദൗര്‍ബല്യങ്ങള്‍ തള്ളിനീക്കുക. ഇപ്പോഴേ നിങ്ങള്‍ക്കീ സ്വാതന്ത്ര്യമുണ്ടെന്നും ഇത് കാട്ടിത്തരുന്നു. ഇതിലുള്ള ഉപദേശങ്ങളുടെ മറ്റൊരു സവിശേഷതയാണിത്. നിങ്ങളൊരു ദ്വൈതിയാണ്; സാരമില്ല. സ്വാഭാവികമായിത്തന്നെ ആത്മാവ് പൂര്‍ണമാണെന്ന് നിങ്ങള്‍ക്ക് സമ്മതിക്കാതെ തരമില്ല. ആത്മാവ് അതിന്റെ ചില പ്രവൃത്തികളിലൂടെ സങ്കോചിച്ചിരിക്കുകയാണ്. വാസ്തവത്തില്‍, രാമാനുജന്റെ സങ്കോചവികാസവാദം ഇന്നത്തെ പരിണാമവാദികള്‍ പറയുന്ന വികാസവും ആദിമപ്രത്യാഗമവും തന്നെ. ആത്മാവ് പിന്‍വാങ്ങുന്നു, സങ്കോചിക്കുന്നതായി തോന്നുന്നു. അതിന്റെ ശക്തികള്‍ ഭവിഷ്യത്തായിത്തീരുന്നു. സ്വന്തം സത്പ്രവൃത്തിയിലൂടെയും സദ് വിചാരങ്ങളിലൂടെയും വീണ്ടും ആത്മാവ് വികസിക്കുന്നു; നൈസര്‍ഗ്ഗികമായ അതിന്റെ പൂര്‍ണത പ്രകാശിപ്പിക്കുന്നു. അദ്വൈതി വരുത്തുന്ന ഒരേ ഒരു മാറ്റമാണിത്; അയാള്‍ പ്രകൃതിയിലാണ് പരിണാമമംഗീകരിക്കുന്നത്, ആത്മാവിലല്ല. ഒരു മറയും അതിലൊരു ചെറിയ ദ്വാരവും സങ്കല്‍പിക്കുക. അതിന്റെ പിന്നില്‍നിന്ന് ഈ വലിയ സദസ്സ് നോക്കിക്കാണുന്ന ഒരു മനുഷ്യനാണ് ഞാന്‍. ഇവിടെ വളരെക്കുറിച്ച് മുഖങ്ങളേ എനിക്ക് കാണാന്‍ കഴിയൂ. ആ ദ്വാരം ക്രമേണ വലുതാകുന്നുവെന്ന് സങ്കല്‍പിക്കുക. അത് വലുതാകുംതോറും ഈ സദസ്സ് ഏറെയേറെ എനിക്ക് വെളിപ്പെടുന്നു. ദ്വാരം വളര്‍ന്ന് മറയോളമായാല്‍ മുഴുവനും കാണാം. ഒടുവില്‍ നിങ്ങളുടെയും എന്റെയും ഇടയ്ക്ക് യാതൊന്നുമില്ല. എനിക്കും നിങ്ങള്‍ക്കും മാറ്റമൊന്നുമുണ്ടായില്ല. മാറ്റമെല്ലാം മറയ്ക്കായിരുന്നു. പരിണാമത്തെപ്പറ്റി അദ്വൈതിയുടെ നിലപാടിതാണ്; പ്രകൃതിയുടെ പരിണാമവും അന്തരാത്മാവിന്റെ ആവിര്‍ഭാവവും. ആത്മാവ് ഒരുതരത്തിലും സങ്കോചിപ്പിക്കാവതല്ല. അപരിമിതമായ അതിന് ഭേദമേല്‍ക്കില്ല. മായാമൂടുപടംകൊണ്ട് അത് മറയ്ക്കപ്പെട്ടപോലിരുന്നു എന്നുമാത്രം. ഈ മായാമൂടുപടം ഏറെയേറെ നോക്കുമ്പോള്‍ ആത്മാവിന്റെ സഹജവും സ്വാഭാവികവുമായ മഹത്വം വെളിപ്പെടുന്നു; കൂടുതല്‍ പ്രകടമാകുന്നു. ലോകം ഭാരതത്തില്‍ നിന്ന് പഠിക്കാന്‍ കാത്തിരിക്കുന്ന ഒരേ ഒരു മഹാസിദ്ധാന്തമാണിത്. അവരൊന്തെക്കെപ്പറഞ്ഞാലും വീമ്പിളക്കാന്‍ നോക്കിയാലും നാള്‍ ചെല്ലുന്തോറും ഇത് സമ്മതിക്കാതെ ഒരു സമുദായത്തിനും നിലനില്‍ക്കാനാവില്ലെന്ന് അവര്‍ കണ്ടുപിടിക്കും. സര്‍വവും തല കീഴായിമാറുന്നത് കാണുന്നില്ലേ? നല്ലതെന്ന് സ്വയം തെളിയിക്കുന്നതുവരെ എല്ലാം ചീത്തതന്നെ എന്നെണ്ണുന്നതായിരുന്നു പതിവെന്നറിയാമല്ലോ. വിദ്യാഭ്യാസത്തിലും കുറ്റവാളിയെ ശിക്ഷിക്കുന്നതിനും ഭ്രാന്തിന്റെ ചികിത്സയിലും നാടോടിയായ രോഗചികിത്സയില്‍പ്പോലും അതായിരുന്നു പഴയ നിമയം? ഇന്നത്തെ നിയമമോ? നവീനനിയമം പറയുന്നു: സ്വയം ശരീരം രോഗമില്ലാത്തതാണ്.
സ്വപ്രകൃതികൊണ്ടുതന്നെ അത് രോഗത്തെ നശിപ്പിക്കുന്നു. ശരീരധാതുക്കളെ സംഭരിക്കാന്‍ തുണയ്ക്കുക, ഇതാണ് ഔഷധത്തിന് അങ്ങേയറ്റം ചെയ്യാവുന്നത്. കുറ്റവാളികളെക്കുറിച്ച് അതെന്തു പറയുന്നു? കുറ്റവാളി എത്ര നീചനായാലും അവന്റെ ഉള്ളില്‍ ദിവ്യതയുണ്ടെന്നും, അവനോട് അതനുസരിച്ച് പെരുമാറണമെന്നും അത് സിദ്ധാന്തിക്കുന്നു. ഈവക കാര്യങ്ങളൊക്കെ ഇങ്ങനെ മാറിവരികയാണ്. സ്വഭാവപരിഷ്കരണശാലകളും പ്രായശ്ചിത്താലയങ്ങളും ഇപ്പോള്‍ സ്ഥാപിക്കപ്പെടുന്നു. ഓരോന്നിനെക്കുറിച്ചും കഥ ഇതുതന്നെ. ബോധപൂര്‍വ്വമായോ അല്ലാതെയോ, മറ്റ് രാജ്യങ്ങളിലും അന്തര്‍ദിവ്യതയെന്ന ഭാരതീയാശയം സ്വയം പ്രകടമാകുന്നുണ്ട്. മനുഷ്യര്‍ തമ്മിലുള്ള പെരുമാറ്റത്തിന് ഒരു മുഴുമാറ്റമേര്‍പ്പെടും. മനുഷ്യരാശിയുടെ കുറ്റങ്ങളെയും കുറവുകളെയും ചൂണ്ടിപ്പറയുക എന്നും മറ്റുമുള്ള വെറും പഴഞ്ചന്‍ ആശയങ്ങള്‍ പോയ്മറയുക തന്നെ വേണം. പാപമേ ഇല്ലെന്ന അതിനീചമായ ആശയം പ്രസംഗിക്കുന്നവന്‍ എന്ന് ലോകത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ എന്നെ ആക്ഷേപിച്ചിട്ടുണ്ട്. വളരെ നല്ലത്! ഈ കൂട്ടരുടെ തന്നെ പിന്‍ഗാമികള്‍ തിന്മയുടെയല്ല, നന്മയുടെ പ്രചാരകനെന്ന നിലയില്‍ എന്നെ അനുഗ്രഹിക്കും. തിന്മയുടെയല്ല, നന്മയുടെ ദേശികനാണ് ഞാന്‍. ഇരുളിന്റെയല്ല, വെളിച്ചത്തിന്റെ പ്രചാരകന്‍ എന്ന നിലയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.
- സ്വാമി വിവേകാനന്ദന്‍
കടപാട് : Janmabhumi
Friday, April 27, 2012
Thursday, April 26, 2012
ഭ്രാന്താലയത്തിലെ ഭിഷഗ്വരന്‍!
ശ്രീരാമകൃഷ്ണദേവന്റെ ശിഷ്യനും സന്ദേശവാഹകനുമായിരുന്ന തുളസീ മഹാരാജ് നിര്‍മലാനന്ദസ്വാമികളുടെ സമാധിദിനമാണിന്ന്. 1938 ഏപ്രില്‍ 26 നാണ് സ്വാമികള്‍ സമാധിയായത്. തെക്കുനിന്ന് വടക്കോട്ട് ഒഴുകുന്ന നീളയുടെ തീരത്ത് ഒറ്റപ്പാലത്താണ് സ്വാമിയുടെ അന്ത്യവിശ്രമം. സമാധികഴിഞ്ഞ് 74 വര്‍ഷം പിന്നിടുമ്പോഴും കേരളജനതക്ക് സ്വാമിയുടെ സംഭവാനകള്‍ പ്രചോദനമേകുന്നു. ജനങ്ങളുടെ ആദ്ധ്യാത്മിക പ്രബുദ്ധതക്ക് വേണ്ടി അക്ഷീണം പരിശ്രമിച്ച ശ്രീരാമകൃഷ്ണപരമ്പരയിലെ പ്രഥമശിഷ്യനായിരുന്നു നിര്‍മലാനന്ദസ്വാമികള്‍. ‘അവനവനെ അവനവന്‍ തന്നെയാണ് ഉയര്‍ത്തേണ്ടത് ‘ എന്ന നിര്‍മലാനന്ദജിയുടെ സിദ്ധാന്തം ആണ് പതിനാറ് ശ്രീരാമകൃഷ്ണമഠങ്ങള്‍ക്ക് കേരളത്തില്‍ ജന്മം നല്‍കാനും പരമഹംസ സന്ദേശം ഇവിടെ വേരുറപ്പിക്കാനും വഴിവച്ചത്. സ്വാമിജിയുടെ വ്യക്തിവൈഭവും ആദര്‍ശനിഷ്ഠയും നിശബ്ദവിപ്ലവത്തിലൂടെ അയിത്താചാരണത്തെ ഉന്മലനം ചെയ്തു. ശിവഭാവത്തില്‍ ജീവസേവ ചെയ്യുക മാത്രമായിരുന്നു ഈ രാമകൃഷ്ണശിഷ്യന്റെ ഉദ്ദേശ്യം.
കടപാട് : Janmabhumi
Wednesday, April 25, 2012
സംഘപരിവാര്‍ - ഒരു ആമുഖം
ആര്‍ എസ് എസ് എന്നാ മഹാ പ്രസ്ഥാനത്തെ പറ്റി അറിവില്ലാത്തവര്‍ ഇവിടെ പല സദസുകളിലും വലിയ വായില്‍ അട്ടഹസികുന്നവര്‍ ഇത് വായികുക, എന്താണ് ആര്‍ എസ് എസ് എന്ന് മനസിലാകുക!
ആരംഭം:-
1925 സെപ്റ്റംബര്‍ 27നു നഗ്പൂരിനു സമീപം മോഹിത വാഡ എന്ന സ്ഥലത്ത് ഏതാനും യുവാക്കളുമായി പൂജനീയ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്ഗെവാര്‍ തുടങ്ങിയ ഈ പ്രസ്ഥാനം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കേഡര്‍ സാംസ്‌കാരിക പ്രസ്ഥാനം എന്ന് അറിയപ്പെടുന്നു . ഭാരതത്തിന്‍റെ വിവി ധ ഭാഗങ്ങളില്‍ ആയിട്ട് ഏതാണ്ട് അന്‍പതിനായിരം നിത്യ ശാഖകള്‍ ഒരേ സമയം നടക്കുന്നു ,ലക്ഷ കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു .
ജീവിതം സംഘത്തിനായി ഉഴിഞ്ഞുവെച്ച ഇരുപതിനായിരത്തില്‍ പരം മുഴുവന്‍ സമയ പ്രചാരകന്‍മാര്‍, നൂറ്റി നാല്പതോളം പരിവാര്‍ സംഘടനകള്‍...
സമൂഹത്തിന്‍റെ എല്ലാ തുറകളിലും സംഘ സ്വാധീനം കാണാന്‍ സാധിക്കുന്നു. പരം പൂജനീയ ഡോക്ടര്‍ജിക്ക് ശേഷം ശ്രീ ഗുരുജി, ബാലാ സാഹബ് ദേവരസ്ജി , രജ്ജു ഭയ്യ ,സുദര്‍ശന്‍ജി എന്നിവരും, ഇപ്പോള്‍ ശ്രീ മോഹന്‍ ജി ഭഗവത് പരമോന്നത പദവി ആയ സര്‍ സംഘ ചാലക് ആയി പ്രവര്‍ത്തിക്കുന്നു.
എന്താണ് ആര്‍ എസ് എസ് ?
രാഷ്ട്രീയ സ്വയം സേവക് സംഘം ഒരു രാഷ്ട്രീയ പാര്‍ട്ടിയോ, മത സംഘടനയോ അല്ല, അത് ഒരു ചര്യയാണ്, ധര്‍മ്മം ആണ് , ഒരു ദേശീയ വികാരം ആണ്. ലോക സമസ്താ സുഖിനോ ഭവന്തു എന്ന സനാതന ധര്‍മം ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്, രാഷ്ട്ര സേവയാണ് സംഘ ലക്‌ഷ്യം. നമ്മുടെ രാഷ്ട്രീയ് പാര്‍ട്ടികള്‍ ചെറിയ ലകഷ്യങ്ങള്‍ ( രാഷ്ട്രീയ ) മാത്രം നോക്കി പ്രവര്‍ത്തിക്കുമ്പോള്‍, സംഘം ഭാരതത്തിന്‍റെ ജീവരക്തമായ ഹിന്ദു ധര്‍മ്മ സംഘടനത്തിലൂടെ ( മതം അല്ല) സമൂഹ ഉന്നതി ലക്‌ഷ്യം വച്ച് പ്രവര്‍ത്തിക്കുന്നു.
ഓരോ സ്വയം സേവകനും സംഘം ജീവിതത്തിന്‍റെ ഒരു ചര്യയായി കണ്ടു കൊണ്ട് ആണ് പ്രവര്‍ത്തിക്കുന്നത്. വ്യക്തി നിര്‍മ്മാണത്തിലൂടെ സമാജ നിര്‍മ്മാണം എന്ന ആശയത്തില്‍ ദേശ സ്നേഹികള്‍ ആയ വ്യക്തികളെ ശാഖകളില്‍ കൂടി വാര്‍ത്തെടുക്കുന്നു.
ലക്‌ഷ്യം:-
ഭാരതത്തിന്‍റെ ആത്മീയ, ധാര്‍മിക മൂല്യങ്ങളെ സംരക്ഷിക്കുക എന്ന പ്രഖ്യാപിത ലക്‌ഷ്യം.
'വസുധൈവ കുടുംബകം' അല്ലെങ്കില്‍ ലോകമേ തറവാട് എന്ന ഹൈന്ദവ സംസ്കാര മൂല്യം വഴി ഭാരതത്തെ, മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാകുന്ന രീതിയില്‍, ശക്തമായ രാജ്യമാക്കി മാറ്റുക എന്നതാണ് സംഘ ലക്‌ഷ്യം. സാമൂഹിക പരിവര്‍ത്തനം, ഹിന്ദുക്കളിലുള്ള ഉച്ചനീചത്വങ്ങള്‍ ഇല്ലായ്മ ചെയ്തു താഴെക്കിടയിലുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി ക്കൊണ്ടുവരുക എന്നിവയാണ് ആര്‍ എസ് എസ്സിന്‍റെ തത്ത്വ ശാസ്ത്രപരമായ വീക്ഷണഗതികള്‍.
എന്താണ് ശാഖ ?
ഒരു മണിക്കൂര്‍ നിത്യ ശാഖ എന്നത് വ്യക്തമായ കാര്യ പദ്ധതികളാല്‍ സമ്പന്നമാണ്. ഭാരതാംബയുടെ പ്രതീകമായ പരമ പവിത്ര ഭഗവത് ധ്വജത്തിന് പ്രണാമം നല്‍കി തുടങ്ങുന്ന ശാഖകള്‍ വ്യക്തി നിര്‍മ്മാണത്തിനു ആവശ്യമായ കാര്യ പരിപാടികള്‍ക്ക് ശേഷം (വിവിധതരം കളികള്‍,, ദേശ സ്നേഹം ഉണര്‍ത്തുന്ന കഥകള്‍, ഗണഗീതങ്ങള്‍,വ്യായാമങ്ങള്‍ തുടങ്ങിയവ..) പോറ്റമ്മആയ ഭാരത മാതാവിനെ വന്ദിച്ചു അവസാനിക്കുന്നു.
എന്താണ് ഹിന്ദു ?
ഹിന്ദു എന്നാല്‍ സംഘം കാണുന്നത് ഒരു ധര്‍മ്മം ആയിട്ടാണ്.
"ഹിമാലയം സമാരഭ്യ യാവദ്-ഇന്ദു-സരോവരം
തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രചക്ഷതെ"
ഹിമാലയം മുതല്‍ ഇന്ത്യന്‍ മഹാ സമുദ്രം വരെയുള്ള ദേവനിര്‍മ്മിതമായ ദേശത്തെ ഹിന്ദുസ്ഥാനം എന്ന് അറിയപ്പെടുന്നു.
“ആസിന്ധോ: സിന്ധുപര്യന്താ
യസ്യ ഭാരതഭൂമികാ
പിതൃഭൂ: പുണ്യഭൂശ്ചൈവ
സ വൈ ഹിന്ദുരീതി സ്മൃത: ”
കിഴക്കും പടിഞ്ഞാറും തെക്കും സമുദ്രങ്ങള്‍, ഉത്തര സിന്ധു നദിയുടെ ഉത്ഭവസ്ഥാനമായ കൈലാസം, എന്നീ നാലതിരുകലോടുകൂടി,സപ്ത സിന്ധു മുതല്‍ സിന്ധു മഹാ സമുദ്രം വരെയുള്ള ഭാരത ഭൂമി ആര്‍ക്കെല്ലമാണോ മാതൃ ഭൂമിയും പിതൃ ഭൂമിയുമായിട്ടുള്ളത്, അവരാണ് ഹിന്ദുക്കളായി അറിയപ്പെടുന്നത്. ആ പുണ്യ ഭൂമിയെ, മാതൃഭൂമിയായി കണ്ടു, സ്വയം സേവിക്കുന്നവര്‍ ആണ് സ്വയം സേവകര്‍.
സംഘ പ്രാര്‍ത്ഥനയില്‍ നിന്നും ഇതു മനസിലാക്കാം
വാല്‍കഷണം:
1962 ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ഒരു കൂട്ടം ആളുകള്‍ (കമ്മ്യൂണിസ്റ്റു കള്‍) ചൈനയെ അനുകൂലിച്ചു. അപ്പോഴും ഭാരതാംബയുടെ മക്കള്‍ ജീവന്‍പോലും പണയം വെച്ച് അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ സൈന്യത്തെ സഹായിക്കാന്‍ സ്വയം മുന്നോട്ടു ചെന്നു. പ്രാദേശികമായ സഹായങ്ങള്‍ക്ക് പുറമേ, വൈദ്യ സഹായം, സാധനങ്ങള്‍ എത്തിക്കല്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ ഇന്ത്യന്‍ കരസേനയെ സഹായിച്ച RSS നെ പുകഴ്ത്തി കൊണ്ട് അന്നത്തെ കരസേന മേധാവി പ്രധാന മന്ത്രിക്കു കത്തെഴുതി.
ഓര്‍മ വെച്ച നാള്‍ മുതല്‍ RSS നെ എതിര്‍ത്തു കൊണ്ടിരുന്ന നെഹ്റു തന്നെ മരണത്തിനു ഒരു വര്‍ഷം മുന്‍പ് ആ ദുഷ് പേര് നീക്കി. ഇതൊരു മാതൃകാ പരമായ നടപടി ആണെന്നും RSS പ്രശംസ അര്‍ഹിക്കുന്നു എന്നും പറഞ്ഞു കൊണ്ട് അദ്ദേഹം ഗുരുജി ഗോള്വല്‍ക്കറേ ഫോണില്‍ വിളിച്ചു അഭിനന്ദനവും, നന്ദിയും അറിയിച്ചു. തുടര്‍ന്ന് 1963 ജനുവരി 26 നു നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ 3500 സ്വയം സേവകര്‍ക്ക് പൂര്‍ണ ഗണവേഷത്തില്‍ ചെങ്കോട്ടയില്‍ മാര്‍ച്ചു ചെയ്തു പ്രസിഡന്റിനു സല്യൂട്ട് നല്‍കാന്‍ അവസരം ഒരുക്കുകയും ചെയ്തു.

1963 ജനുവരി 26 നു നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ 3500 സ്വയം സേവകര്‍ പൂര്‍ണ ഗണവേഷത്തില്‍ മാര്‍ച്ചു ചെയ്യുന്നു
Subscribe to:
Posts (Atom)