Thursday, June 28, 2012

തൊഴുവന്‍കോട്‌ ശ്രീ ചാമുണ്ഡീദേവീ ക്ഷേത്രം


   തിരുവനന്തപുരം ജില്ലയിലെ നഗരാതിര്‍ത്തിയില്‍ വടക്കുകിഴക്കുമാറിയുള്ള തൊഴുവന്‍കോട്ടാണ്‌ പുരാതനമായ ശ്രീ ചാമുണ്ഡിദേവി ക്ഷേത്രം. മാര്‍ത്താണ്ഡവര്‍മ്മയുടെ ആരാധനാമൂര്‍ത്തിയായ ഈ അമ്മയെ കാണാന്‍ മഹാരാജാവ്‌ മാസത്തിലൊരിക്കല്‍ ഇവിടെ എത്തുമായിരുന്നു. വട്ടിയൂര്‍ക്കാവിനോട്‌ ചേര്‍ന്നുള്ള ശാലീനസുന്ദരമായ പ്രദേശമാണ്‌ തൊഴുവന്‍കോട്‌. നിബിഡ വൃക്ഷങ്ങള്‍ നിറഞ്ഞ ഈ സ്ഥലം തൊഴുവന്‍കാട്‌ എന്നാണ്‌ ഒരുകാലത്ത്‌ അറിയപ്പെട്ടിരുന്നത്‌. പരാശക്തിയായ ചാമുണ്ഡിദേവി ഇവിടെ കുടികൊണ്ടുകഴിഞ്ഞപ്പോഴാണ്‌ ഈ ദിവ്യസ്ഥാനം തൊഴുവന്‍കോട്‌ എന്നായി മാറിയത്‌. അസുര നിഗ്രഹത്തിനുശേഷം അലഞ്ഞുനടന്ന ദേവി ഒടുവില്‍ ഒരുവാതില്‍കോട്ടയിലുള്ള മേക്കാട്‌ തറവാട്ടിലെത്തുകയാണുണ്ടായത്‌.അതിനുശേഷമാണ്‌ അമ്മ ഇവിടെ വാസമുറപ്പിച്ചത്‌. അതിനു പിന്നില്‍ തിരുവിതാംകൂര്‍ രാജകുടുംബവും എട്ടുവീട്ടില്‍പിള്ളമാരും അമ്മയുടെ ഭക്തനും കളരി ആശാനുമായ മേക്കാട്‌ പണിക്കരുമായും ബന്ധപ്പെട്ടതാണ്‌ ക്ഷേത്രത്തിന്റെ ഐതിഹ്യം. എട്ടുവീട്ടില്‍ പിള്ളമാരില്‍പ്പെട്ട കഴക്കൂട്ടത്തുപിള്ളയുടെ ആശ്രിതനായിരുന്നു കളരിപണിക്കര്‍. അദ്ദേഹം ആരാധിച്ചിരുന്ന വിഗ്രഹമായിരുന്നു ചാമുണ്ഡേശ്വരിയുടേത്‌. കഴക്കൂട്ടത്തുപിള്ളയെ വകവരുത്താനുള്ള ശ്രമം ദേവിയുടെ ശക്തികൊണ്ട്‌ നടക്കാതെ വന്നപ്പോള്‍ പ്രാര്‍ത്ഥനയുടെ വഴിതേടി. പ്രാര്‍ത്ഥനയുടെ ഫലമായി ത്രിമൂര്‍ത്തികള്‍ പ്രതൃക്ഷപ്പെട്ടു. അവരുടെ ആവശ്യപ്രകാരം പിള്ളയുടെ ഭവനത്തില്‍ നിന്നും അമ്മ അകന്നുപോവുകയും ത്രിമൂര്‍ത്തികളാല്‍ കാട്ടില്‍ കൂടിയിരുത്തപ്പെടുകയും ചെയ്തു. അങ്ങനെയാണ്‌ തൊഴുവന്‍കോട്ടെ പ്രതിഷ്ഠയ്ക്ക്‌ വഴിയായതെന്ന്‌ ഐതിഹ്യം. പരമഭക്തനായ പണിക്കര്‍ പിന്നീടുള്ള കാലം അമ്മയെ പൂജിച്ചുകഴിയുകയും ഒടുവില്‍ യോഗീശ്വരനായി മാറുകയും ചെയ്തു.
നഗരത്തില്‍ നിന്നും വരുന്നവര്‍ പടിഞ്ഞാറേ നടിയിലാണ്‌ എത്തുക. ക്ഷേത്രത്തോട്‌ അടുക്കുന്തോറും വിസ്മയാവഹമായ കാഴ്ചകള്‍. വര്‍ണപ്രഭയില്‍ തെളിയുന്ന ബിംബങ്ങള്‍ വലിയ ഗോപുരങ്ങള്‍. മതിലുകള്‍പോലും ആകര്‍ഷകം. അതിലൊന്നില്‍ ഗീതോപദേശം ചെയ്യുന്ന ഭഗവാന്റെയും അര്‍ജ്ജുനന്റേയും ചിത്രം. അതിനുമുകളില്‍ “സംഭവാമി യുഗേ, യുഗേ” എന്ന്‌ ആലേഖനം ചെയ്തിരിക്കുന്നു. കടഞ്ഞെടുത്ത ചന്ദനത്തടിപോലെ മതിലില്‍ പറ്റിപിടിച്ചുവളരുന്ന വടവൃക്ഷത്തിന്റെ വേരുകള്‍ ആരെയും ആകര്‍ഷിക്കും. ഇവിടെയുള്ള തൂണുകള്‍പോലും ശില്‍പചാതുര്യം വഴിഞ്ഞൊഴുകുന്നവ-കോവിലുകളും മണ്ഡപങ്ങളും ഭക്തിഭാവം തുളുമ്പുന്ന ബിംബങ്ങളാല്‍ അലംകൃതവുമാണ്‌.
ശ്രീകോവിലില്‍ ദേവി ചാമുണ്ഡേശ്വരി കൂടെ മോഹിനിയക്ഷിയമ്മയുമുണ്ട്‌. ക്ഷേത്രത്തില്‍ ശ്രീകോവിലിനകത്ത്‌ യോഗീശ്വരന്‍. ഗണപതി, വീരഭദ്രന്‍, ഭൈരവന്‍, കരിങ്കാളി, ദേവി, തമ്പുരാന്‍, ഗന്ധര്‍വന്‍, യക്ഷി അമ്മ, നാഗര്‍, മറുത, ഭുവനേശ്വരി, ദുര്‍ഗ്ഗ, ബ്രഹ്മരക്ഷസ്‌ കൂടാതെ നവഗ്രഹ പ്രതിഷ്ഠയും ഗന്ധര്‍വ്വനും കന്നിച്ചാവും ഉപദേവന്മാരായിട്ടുണ്ട്‌. രാവിലെ അഞ്ചരയ്ക്ക്‌ നടതുറന്നാല്‍ പന്ത്രണ്ട്‌ മണിവരെയും വൈകിട്ട്‌ നാലരയ്ക്ക്‌ തുറന്നാല്‍ എട്ടുമണിവരെയും ദര്‍ശനമുണ്ടാകും. ശത്രുസംഹാരാര്‍ച്ചനയും സഹസ്രനാമാര്‍ച്ചനയും നവഗ്രഹാര്‍ച്ചനയും പ്രധാന വഴിപാടുകളാണ്‌. ഗണപതിക്കും നാഗര്‍ക്കും പ്രത്യേകം അര്‍ച്ചനയുണ്ട്‌. മംഗല്യപുഷ്പാര്‍ച്ചനയും പൊങ്കാല നിവേദ്യവുമുണ്ട്‌. അതിനുപുറമെ കോഴിയും ആടും പശുകുട്ടികളും നേര്‍ച്ചയായി ക്ഷേത്രത്തില്‍ എത്തുന്നുമുണ്ട്‌.
പ്രതിഷ്ഠവാര്‍ഷികത്തോടനുബന്ധിച്ചുള്ള ഉത്സവം പ്രസിദ്ധം. കുംഭമാസത്തിലെ കാര്‍ത്തികയ്ക്കാണ്‌ പതിനൊന്നുദിവസം നീണ്ടുനില്‍ക്കുന്ന ഈ മഹോത്സവം. ഉത്സവകാലത്ത്‌ പകല്‍ സമയത്ത്‌ അടയ്ക്കുന്ന പതിവുമില്ല. ഈ ദിവസങ്ങളിലെല്ലാം പൊങ്കാലയും അന്നദാനവുമുണ്ട്‌. അവസാനദിവസം ഉച്ചയ്ക്കാണ്‌ തിരുപൊങ്കാല മഹോത്സവം. ഉത്സവത്തോടനുബന്ധിച്ച്‌ താലപ്പൊലിയും ഉരുള്‍ വഴിപാടും ഉണ്ടായിരിക്കും. താലപ്പൊലി നടക്കുന്നസമയത്ത്‌ ക്ഷേത്രത്തിനകത്ത്‌ പുരുഷന്‍മാര്‍ക്ക്‌ പ്രവേശനമുണ്ടായിരിക്കില്ല. ഉത്സവത്തിന്റെ സമാപനദിവസം നടക്കുന്ന ഹാരാര്‍പ്പണത്തിന്‌ അത്ഭുതപൂര്‍വ്വമായ പ്രശസ്തി. ആരെയും അതിശയിപ്പിക്കുംവിധം ബൃഹത്തായ രണ്ട്‌ റോസ്‌ ഹാരങ്ങള്‍. ഈ പടുകൂറ്റന്‍ ഹാരങ്ങള്‍ മധുരയില്‍ നിന്നും രണ്ടു ലോറികളിലായിട്ടാണ്‌ ഇവിടെ കൊണ്ടുവരുന്നത്‌. നഗരവീഥിയിലെ മേലത്തുമേലെ ജംഗ്ഷനില്‍ നിന്നും ഈ വമ്പന്‍ഹാരങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര വഴിനീളെയുള്ള സ്വീകരണങ്ങളേറ്റു വാങ്ങികൊണ്ട്‌ കടന്നുപോകും. ഹാരഘോഷയാത്രയ്ക്ക്‌ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും താലപ്പൊലി, മുത്തുക്കുട, ബാന്റ്മേളം, നെയ്യാണ്ടിമേളം, കടുവകളി, കോല്‍ക്കളി, മയില്‍ നൃത്തം എന്നിവയുടെയും അകമ്പടിയുണ്ടാകും. അവിടെനിന്നും ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരവാതിലിലൂടെ അകത്തു പ്രവേശിച്ച്‌ ശ്രീകോവിലിന്‌ പ്രദക്ഷിണം വച്ച്‌ അമ്മയേയും കരിങ്കാളി ദേവിയേയും ഹാരം അണിയിക്കുന്നു. ഉച്ചയ്ക്കുശേഷമുള്ള പൂജ കഴിഞ്ഞ്‌ രാത്രി ഗുരുതിയോടെ നട തുറക്കും.
- പെരിനാട്‌ സദാനന്ദന്‍ പിള്ള

കടപ്പാട് : Janmabhumi


Wednesday, June 27, 2012

അമര്‍നാഥ്‌ യാത്രക്ക്‌ മൂന്ന്‌ ലക്ഷം തീര്‍ത്ഥാടകര്‍


      ശ്രീനഗര്‍: ജൂണ്‍ 24 ന്‌ ആരംഭിക്കുന്ന അമര്‍നാഥ്‌ യാത്രക്ക്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ മൂന്ന്‌ ലക്ഷം തീര്‍ത്ഥാടകര്‍ രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു.പഹല്‍ഗാം അടിവാര ക്യാമ്പില്‍ നടന്ന തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച്‌ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര സ്പെഷല്‍ സെക്രട്ടറി അശോക്‌ ചാഡ തെക്കന്‍ കാശ്മീരിലെ പഹല്‍ഗാം അടിവാരക്യാമ്പില്‍നിന്നും ഉത്തര കാശ്മീരിലെ പിര്‍പാഞ്ചലിലുള്ള അമര്‍നാഥ്‌ ഗുഹവരെയുള്ള മഞ്ഞ്‌ മൂടിക്കിടക്കുന്ന പാതകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 10 നകം പൂര്‍ത്തിയാകുമെന്നും അധികൃതരറിയിച്ചു.

സമാധാനപൂര്‍ണമായ യാത്രക്കുവേണ്ടി പോലീസ്‌, അര്‍ദ്ധസൈനികര്‍, സൈനികര്‍ തുടങ്ങിയവരുടെ എല്ലാവിധ സഹായവും ആവശ്യപ്പെട്ടതായി ചാഡ പറഞ്ഞു. ജൂണ്‍ 24 ന്‌ ആരംഭിച്ച്‌ ഓഗസ്റ്റ്‌ രണ്ടിന്‌ അവസാനിക്കുന്ന അമര്‍നാഥ്‌ തീര്‍ത്ഥാടനത്തിന്‌ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന്‌ മൂന്ന്‌ ലക്ഷം തീര്‍ത്ഥാടകരാണ്‌ അപേക്ഷിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീര്‍ത്ഥാടകര്‍ വിശ്രമിക്കുന്ന ചന്ദാന്‍വരി, ശേഷാങ്ങ്‌, പഞ്ചരണി, അമര്‍നാഥ്‌ ഗുഹ തുടങ്ങിയ സ്ഥലങ്ങളില്‍ അവര്‍ക്കാവശ്യമായ അരി, പഞ്ചസാര, ഗോതമ്പ്‌, വിറക്‌, മരുന്നുകള്‍, ഓക്സിജന്‍ സിലണ്ടറുകള്‍, ടെന്റ്‌, കുടിവെള്ളം തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ സംഭരിച്ച്‌ വയ്ക്കണമെന്ന്‌ വിവിധ വകുപ്പുകള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. തീര്‍ത്ഥാടകര്‍ക്ക്‌ ആശയവിനിമയത്തിനും സുരക്ഷക്കുമായി ബിഎസ്‌എന്‍എല്ലിന്റെ സാറ്റലൈറ്റ്‌ ടവറുകളും സ്ഥാപിക്കും.
മുന്‍കാല റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതിക്കൊണ്ട്‌ കഴിഞ്ഞവര്‍ഷം 6,30,000 തീര്‍ത്ഥാടകരാണ്‌ അമര്‍നാഥ്‌ യാത്രക്കെത്തിയിരുന്നത്‌.

കടപ്പാട് : Janmabhumi

Thursday, June 14, 2012

ദാനഫലങ്ങള്‍



കടപ്പാട്: Haindavadharmapracharasabha Chentrappinni

ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം


    ലപ്പുഴ ജില്ലയില്‍ ചെട്ടികുളങ്ങര പഞ്ചായത്തിലാണ്‌ പ്രസിദ്ധമായ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം. കെട്ടുകാഴ്ചയില്‍ മുന്നിട്ടുനില്‍ക്കുന്ന ചെട്ടികുളങ്ങര ഭരണിക്ക്‌ ഏറെ പ്രസിദ്ധി. ഉത്സവകാലത്തെ ഭരണിചന്ത പണ്ടുമുതല്‍ ഇന്നാടിന്റെ സമൃദ്ധി വിളിച്ചറിയിച്ചുപോരുന്നു. ക്ഷേത്രത്തിന്‌ പടിഞ്ഞാറുഭാഗത്ത്‌ റോഡ്‌. കിഴക്കുവശത്ത്‌ നെല്‍പ്പാടങ്ങളും തെങ്ങിന്‍ നിരകളുമുള്ള പ്രകൃതി രമണീയമായ ഭൂഭാഗം. വടക്കുവശത്ത്‌ ക്ഷേത്രകുളം. കുളക്കരയില്‍ നിന്ന്‌ ഉയരത്തിലേക്ക്‌ നോക്കുന്ന കരിമ്പന. തെക്കുഭാഗത്ത്‌ ശ്രീദേവി വിലാസം ഹിന്ദുമതകണ്‍വെന്‍ഷന്‍ മന്ദിരവും അതേവശത്ത്‌ സനാതനധര്‍മ്മ സേവാസംഘം ഓഫീസും കാണാം.

ക്ഷേത്രമുന്നില്‍ പതിമൂന്നുതട്ടുള്ള ആല്‍വിളക്ക്‌. ആയിരത്തിയൊന്ന്‌ തിരികള്‍ കത്തുന്ന ഈ വിളക്കിന്റെ തട്ടുകള്‍ ഓരോന്നും ഓരോ കരകളെ പ്രതിനിധീകരിക്കുന്നുവെന്ന്‌ സങ്കല്‍പം. ചെമ്പുമേഞ്ഞ നാലമ്പലത്തിന്റെ നടവാതിലും ക്ഷേത്രഭിത്തികളിലും മനോജ്ഞമായ ശില്‍പങ്ങള്‍. ശ്രീകോവിലില്‍ ഭഗവതി-ഭദ്രകാളി, ദാരു വിഗ്രഹം. മൂലബിംബം-കണ്ണാടി വിഗ്രഹം. കിഴക്കോട്ട്‌ ദര്‍ശനം. ഉപദേവന്മാരായി വടക്കേനടയിടല്‍ ബാലകനും അകത്തും പുറത്തും ഗണപതിയുമുണ്ട്‌. വലതുവശത്ത്‌ യക്ഷിയും കളത്തട്ടോട്‌ ചേര്‍ന്ന്‌ പടിഞ്ഞാറ്‌ മുഹൂര്‍ത്തിയും മൂലസ്ഥാനത്തിനു പുറകിലായി രക്ഷസുമുണ്ട്‌. തേവാരമൂര്‍ത്തിയും കണ്ണമ്പള്ളി ഭഗവതിയും തെക്കു പടിഞ്ഞാറുഭാഗത്തും ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറേ കോണില്‍ നാഗരാജാവും നാഗയക്ഷിയും പിന്നിലായി സര്‍പ്പക്കാവുമുണ്ട്‌.

Wednesday, June 13, 2012

നാമിന്നു എവിടെയാണ്?


കടപ്പാട്: Haindavadharmapracharasabha Chentrappinni

ശ്രീ വിവേകാനന്ദ സൂക്തങ്ങള്‍


കടപ്പാട്: Haindavadharmapracharasabha Chentrappinni

ബോധപൂര്‍വ്വമുള്ള നിയന്ത്രണം


   വ്യക്തിയുടെ മനസ്സ്‌ പ്രപഞ്ചമനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രപഞ്ച സ്രോതസ്സില്‍നിന്നാണ്‌ നമ്മുടെ മാനസികശക്തി വരുന്നത്‌. ഈ മാനസികശക്തിയെ എങ്ങനെ നിയന്ത്രിച്ച്‌ വേണ്ട വഴിക്കു തിരിക്കാമെന്ന്‌ നമുക്കറിയണം. ഈ ശക്തി താണകേന്ദ്രങ്ങളിലേക്ക്‌ ഇന്ദ്രിയങ്ങളിലൂടെ പുറത്തേയ്ക്കൊഴുകാതിരിക്കാനും, വ്യര്‍ത്ഥമായ ചിന്ത, വേവലാതിപ്പെടല്‍, സംഭാഷണം എന്നിവയിലൂടെ പാഴായിപ്പോകാതിരിക്കാനും നിയന്ത്രണം ആവശ്യമാണ്‌. ഇത്‌ തുടക്കത്തില്‍ അല്‍പം വിഷമമായിരിക്കും. അതൊഴിവാക്കാനാവില്ല. സിദ്ധന്‌ ഇത്തരം നിയന്ത്രണമാവശ്യമില്ല. അയാളുടെ മാനസികശക്തി മുഴുവന്‍ ഉയര്‍ന്ന ചാലുകളിലൂടെ ഒഴുകുന്നു. 
എന്നാല്‍ നമ്മുടെ കാര്യത്തില്‍ ബോധപൂര്‍വ്വമായ നിയന്ത്രണം വളരെ പ്രധാനമാണ്‌. നിര്‍ബ്ബന്ധപൂര്‍വകമായ നിയന്ത്രണമാണ്‌. ചില മന:ശാസ്ത്രജ്ഞര്‍ വികാരങ്ങളെ അമര്‍ത്തലെന്നു പറയുന്നത്‌; ആ അമര്‍ത്തല്‍ ചിലര്‍ക്ക്‌ ദോഷകരമാണ്‌. എന്നാല്‍ ബോധപൂര്‍വ്വം, ബുദ്ധിപൂര്‍വ്വം സൗമ്യമായി ചെയ്യുന്ന നിയന്ത്രിണം അദ്ധ്യാത്മജീവിത്തിന്നുമാത്രമല്ല, ആരോഗ്യകരമായ സാമൂഹ്യജീവിതത്തിന്നും ആവശ്യമാണ്‌. ഇവിടെ ഭാരതീയ മന:ശാസ്ത്രം പാശ്ചാത്യമന:ശാസ്ത്രത്തോട്‌ വിയോജിക്കുന്നു.

പ്രപഞ്ചോര്‍ജ്ജം എല്ലാവരിലൂടെയും ഒഴുകുന്നുണ്ട്‌. നാമെല്ലാം ഏറെക്കുറെ അതിന്റെ ഉപകരണങ്ങളാണ്‌. എന്നാല്‍ ഈ ശക്തി അധോകേന്ദ്രങ്ങളിലൂടെ പ്രകടമാവുന്നതു ബോധപൂര്‍വ്വം തടഞ്ഞ്‌ ഉന്നതകേന്ദ്രങ്ങളിലൂടെ പ്രകടമാവാന്‍ അനുവദിക്കുമ്പോള്‍ നമുക്കെപ്പോഴും ഉന്മേഷം തോന്നുന്നു. വിചാരതലത്തില്‍ വാര്‍ദ്ധക്യബാധയില്ല. നമ്മുടെ പൂര്‍വ്വസംസ്കാരങ്ങളും വാസനകളും കാരണം ഉന്നതകേന്ദ്രങ്ങളിലെ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ നമുക്കു സാധിക്കുന്നില്ല. അപ്പോള്‍ മനസ്‌ താഴേക്ക്‌ വലിക്കപ്പെടുകയും ഒരു വടംവലി നടക്കുകയും ചെയ്യുന്നു. വളര്‍ച്ചയുടെ ഘട്ടത്തില്‍ ഇതൊഴിവാക്കാവതല്ല. ഈ ശക്തിപ്രവാഹം നമുക്കൊരിക്കലും തടയാന്‍ സാധിക്കില്ല. എന്നാല്‍ നമ്മുടെ ഇച്ഛാശക്തിയുപയോഗിച്ച്‌, ബോധപൂര്‍വ്വം, ബുദ്ധിപൂര്‍വ്വം, അതിന്ന്‌ ഒരു ഗതിമാറ്റം വരുത്താവുന്നതാണ്‌.

Tuesday, June 12, 2012

ശ്രീ വെള്ളയൂര്‍ മൂകാംബിക ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം



അമ്മേ നാരായണാ, ദേവീ നാരായണാ, ലക്ഷ്മീ നാരായണാ, ഭദ്രേ നാരായണാ 

ശ്രീ വെള്ളയൂര്‍ മൂകാംബിക ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍
2012 ജൂണ്‍ മാസം 19 മുതല്‍ 25വരെ (1187 മിഥുനം 5 മുതല്‍ 11 കൂടി) നടത്തപെടുകയാണ് .
കഴുത്തും, കൈകാലുകളും വെട്ടി മാറ്റപെട്ട എട്ടു ദേവീ , ദേവ പ്രതിഷ്ടകുടെ പുനരുദ്ധാരണം എന്ന - സാമ്പത്തികവും, സാമൂഹികപരവും ആയി ദുര്‍ബലരാക്കപെട്ട മലപ്പുറം ജില്ലയിലെ ഒരു ഉള്ഗ്രാമമായ വെള്ളയൂര്‍ എന്ന സ്ഥലത്തെ നാല് ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രസമുച്ചയത്തിന്റെ ശോചനീയ മായ അവസ്ഥകളുടെ മാറ്റം ആഗ്രഹിച്ചു 20 വര്‍ഷത്തോളമായി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ട് എന്നാല്‍ ഇപ്പോള്‍ ആയതിനു അവസരം വന്നു ചേര്‍ന്നിരിക്കുന്നു.

2000 വര്‍ഷത്തോളം പഴക്കം കണക്കാക്കിയിരിക്കുന്ന ഈ ക്ഷേത്രത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിന്റെ കാര്യങ്ങള്‍ അടുത്ത ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുകയാണ് , ഈ വിഷയവുമായി ബന്ധപെട്ട് 8 മാസത്തോളമായി നിങ്ങള്‍ക്കുമുന്നില്‍ ഞാന്‍ അഭ്യര്‍ത്ഥനകളുമായി വരുന്നു , ഇത് ഒരു അവസാന വട്ട ശ്രമം ആണ് ഇനി സമയം ഇല്ല , ഒരു ശങ്ക ഇപ്പോഴും വളരെ അലട്ടുന്നുണ്ട് സാമ്പത്തികമായി ആവശ്യം ആയതിന്റെ പകുതി പോലും കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല ദയവു ചെയ്തു സാധിക്കുന്ന രീതിയില്‍ എല്ലാവരും സഹായിക്കണേ എന്ന് ഈശ്വര നാമത്തില്‍ എന്‍റെ നാട്ടിലെ അമ്മമാര്‍ക്കും , അനിയന്മാര്‍ക്കും , അനിയത്തിമാര്‍ക്കും , വൃധ്ധജനങ്ങള്‍ക്കും വേണ്ടി താഴ്മയായി അപേക്ഷിക്കുന്നു 

SREE VELLAYUR MOOKAMBIKA BHAGAVATHI KSHETHRA SEVA SAMITHI 
SBT Wandoor , Branch 
A /C NO . 67175905015 
IFS CODE : SBTR 0000726 
EMAIL :prakashvtdivyak@gmail .com 
PHONE :9744042121

യജ്ഞം


കടപ്പാട്: Haindavadharmapracharasabha Chentrappinni

യോഗയിലൂടെ കാഴ്ചശക്തി കൂട്ടാം

Part-6

       കാഴ്ചക്കുറവിനുള്ള കാരണങ്ങള്‍ പലതാണ്. കൃത്രിമവും അനാരോഗ്യകരവുമായ വെളിച്ച സംവിധാനവും നിത്യേന കൂടുതല്‍ സമയം ടെലിവിഷന്‍ നോക്കിയിരിക്കലും കണ്ണിന്റെ കാഴ്ചയെ ബാധിക്കും. പോഷകാഹാരങ്ങള്‍ കുറഞ്ഞ ആഹാരം, കണ്‍ മാംസപേശികളുടെ ബലക്ഷയം, പ്രായം എന്നിവയും കാഴ്ചക്കുറവിനുള്ള കാരണങ്ങളാണ്. ഇവയെ ശരിപ്പെടുത്താനുള്ള ചില നിര്‍ദ്ദേശങ്ങളാണ് ഇനി പറയുന്നത്.

ഗുരുത്വമേറിയ, ദഹനത്തിന് പ്രയാസകരമായ, കൂടുതല്‍ കൊഴുപ്പും മസാലകളുമടങ്ങിയ ആഹാരം എന്നിവ ഒഴിവാക്കുക. ജങ്ക്ഫുഡ്, ടിന്‍ഫുഡ് എന്നിവ നിശ്ശേഷം ഉപേക്ഷിക്കുക. സസ്യഭക്ഷണം ശീലമാക്കുക. മനോ വിശ്രമം, ടെന്‍ഷനുള്ളപ്പോള്‍ അല്‍പ്പസമയത്തെ വായന പോലും കണ്ണിന് കേടാണ്. നല്ല ആസനത്തിലുരുന്നേ വായിക്കാനും എഴുതാനും പാടുള്ളൂ. മനസിനും മാംസപേശികള്‍ക്കും വിശ്രമം നല്‍കാന്‍ അല്പനേരം ശവാസനം അഭ്യസിക്കുന്നത് നല്ലതാണ്. ആവശ്യത്തിനേ കണ്ണട ഉപയോഗിക്കാവൂ. സദാ കണ്ണട ഉപയോഗിച്ചാല്‍ കാഴ്ച ക്രമപ്പെടുത്താനുള്ള കണ്ണുകളുടെ കഴിവ് നഷ്ടപ്പെടും. പ്രഭാതത്തിലും പ്രദോഷത്തിലും അല്‍പ്പസമയം മണലിലോ പച്ചപ്പുല്ലിലോ വെറും കാലില്‍ നടക്കാന്‍ പതിവായി ശീലിക്കണം. അത് കണ്ണിന്റെ കാഴ്ചശക്തി കൂട്ടും. കാരണം പാദങ്ങളിലേയും കാഴ്ചയുമായി ബന്ധപ്പെട്ട തലച്ചോറിലേയും ഞരമ്പുകള്‍ തമ്മില്‍ ബന്ധമുണ്ട്.

Monday, June 11, 2012

ഓം


കടപ്പാട് : Haindavadharmapracharasabha Chentrappinni

ചാണക്യനീതി


കടപ്പാട് : Haindavadharmapracharasabha Chentrappinni

ആലത്തിയൂര്‍ ശ്രീ പെരുംതൃക്കോവില്‍


     ലപ്പുറം ജില്ലയിലെ തൃപ്രങ്ങോട്‌ പഞ്ചായത്തിലാണ്‌ പുരാതനമായ ആലത്തിയൂര്‍ ശ്രീപെരും തൃക്കോവില്‍. ആലും അത്തിയും ഒന്നിച്ചു വളര്‍ന്നിരുന്ന സ്ഥലമായതുകൊണ്ട്‌ ആലത്തിയൂര്‍ എന്ന്‌ പേരുവന്നു എന്ന്‌ പറയപ്പെടുന്നു. അതുമാത്രമല്ല, ആലസ്തികം എന്നാല്‍ പ്രകാശം എന്ന അര്‍ത്ഥത്തില്‍ സ്ഥലപ്പേരുണ്ടായി എന്നും ഹനുമാന്റെ ദിവ്യപ്രകാശത്തെ പരാമര്‍ശിച്ചുകൊണ്ടാവാം സ്ഥലത്തിന്‌ ഈ പേരു വന്നതെന്ന്‌ പറയുന്നവരുണ്ട്‌. ഇത്‌ പരശുരാമ ഗ്രാമങ്ങളില്‍ ഒന്നായിരുന്നു. അങ്ങനെ ക്ഷേത്രം ആലത്തിയൂര്‍ ഗ്രാമത്തിലെ നമ്പൂതിരിമാരുടേതായി. മൂവായിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വസിഷ്ഠമഹര്‍ഷി പ്രതിഷ്ഠ നടത്തിയെന്ന്‌ ഐതിഹ്യം.

സീതാന്വേഷണത്തിനായി പോകുന്ന തന്റെ ഭക്തനായ ഹനുമാന്‌ സീതാദേവിയോട്‌ പറയാനുള്ള അടയാളവാക്യം ചെവിയില്‍ പറഞ്ഞുകൊടുക്കുന്ന ഭാവമാണ്‌ ശ്രീരാമന്റേത്‌. തലയൊന്ന്‌ ചരിച്ചുപിടിച്ച്‌ എല്ലാം ശ്രദ്ധിച്ചുകേള്‍ക്കുന്ന ഭാവമാണ്‌ ഹനുമാന്റേത്‌. ഹനുമാനോട്‌ പറയുന്നത്‌ കേള്‍ക്കാതിരിക്കാന്‍ ലക്ഷ്മണനെ അല്‍പം ദൂരത്തേക്ക്‌ മാറ്റി നിര്‍ത്തിയിരിക്കുകയാണെന്ന്‌ തോന്നും പ്രധാന കോവിലിന്‌ പുറത്തുള്ള ലക്ഷ്മണക്ഷേത്രം കണ്ടാല്‍. വിഷ്ണുവിന്‌ പ്രത്യേകം ശ്രീകോവില്‍. ഗണപതിക്കും അയ്യപ്പനും ദുര്‍ഗ്ഗയ്ക്കും ഭഗവതിക്കും ഭദ്രകാളിക്കും പ്രതിഷ്ഠകളുണ്ട്‌. സമുദ്രം കടന്ന്‌ ഹനുമാന്‍ ലഹ്കയിലേക്ക്‌ ചാടിയതിന്റെ ഓര്‍മ്മയ്ക്കായി കല്ലുകൊണ്ടുകെട്ടിയ ഒരു തറ ഇവിടെയുണ്ട്‌. അതിന്റെ ഒരറ്റത്ത്‌ നീളത്തില്‍ ഒരു കരിങ്കല്ലുണ്ട്‌. ഈ കല്ല്‌ സമുദ്രമായി സങ്കല്‍പിച്ച്‌ ഭക്തര്‍ ഓടിവന്ന്‌ കല്ലില്‍ തൊടാതെ ചാടുന്നു. ഇങ്ങനെ ചാടുന്നത്‌ നല്ലതാണെന്നാണ്‌ വിശ്വാസം. ഒരു വഴിപാടുകണക്കെ കുട്ടികള്‍ ഉന്മേഷപൂര്‍വ്വം ചാടുന്നത്‌ കാണാം. ലങ്കയിലേക്ക്‌ പുറപ്പെട്ട ഹനുമാന്‌ ശക്തി പകര്‍ന്നത്‌ ദേവഗണങ്ങളായിരുന്നല്ലോ. ദേവകള്‍ അനുഗ്രഹിച്ചുനല്‍കിയ ശക്തിയാണ്‌ ഹനുമാനെ വിജയത്തിലെത്തിച്ചതെന്ന സങ്കല്‍പമാണ്‌ ഈ കല്ലിന്മേല്‍കൂടിയുള്ള ചാട്ടത്തിന്റെ പിന്നിലും. ക്ഷേത്രത്തില്‍ മൂന്നുപൂജയുണ്ട്‌. ഹനുമാന്‌ നിവേദ്യം മാത്രം. തന്ത്രം കറുത്തേടത്ത്‌. ഹനുമാന്‌ കുഴച്ച പൊതി അവല്‍ നിവേദ്യം. ദിവസവും രാവിലെയും വൈകിട്ടും നടക്കും. അവില്‍ വഴിപാട്‌ പൊതിക്കണക്കാണ്‌.

Sunday, June 10, 2012

നന്മ്മയും തിന്മയും..


കടപ്പാട് :  Haindavadharmapracharasabha Chentrappinni

പ്രണയം ചതികുഴികളാകുമ്പോള്‍

         അവള്‍ക് വേണം മാനം കാക്കാന്‍ ഒരു ആങ്ങള! 

കടപ്പാട്: Haindavadharmapracharasabha Chentrappinni



ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍…


      ക്ഷേത്രദര്‍ശനത്തിനുപോകുന്ന ഭക്തര്‍മാരെല്ലാം തന്നെ വെറും കയ്യോടെ ക്ഷേത്രത്തിലെത്തുന്നത്‌ ഒട്ടും ശരിയല്ല. ലൗകീകമായി ചിന്തിക്കുമ്പോള്‍പോലും നമ്മളെക്കാള്‍ വലിയ ആളുകളെ കാര്യാര്‍ത്ഥമായി കാണാന്‍ പോകുമ്പോള്‍ കാഴ്ചദ്രവ്യം എന്ന നിലയ്ക്ക്‌ ഫലമൂലാദികളോ പച്ചകറികളോ മറ്റു പദാര്‍ത്ഥങ്ങളോ കൊണ്ടുപോകാറുണ്ടല്ലോ. ഇവിടെയാകട്ടെ ജീവിതത്തിന്റെ ഏകആശ്രയവും രക്ഷിതാവും ആയ ആരാധ്യദൈവത്തെ കാണാനാണുപോകുന്നത്‌. എന്നുവെച്ച്‌ ഈശ്വരന്‍ ഒരിക്കലും എനിക്ക്‌ ഇന്നത്‌ വേണം എന്നു പറയില്ല. ഭക്തന്റെ കഴിവനുസരിച്ച്‌, സൗകര്യമനുസരിച്ച്‌, ആത്മാര്‍ത്ഥത അനുസരിച്ച്‌ എന്തുചെയ്താലും അദ്ദേഹമതിനെ സസന്തോഷം സ്വീകരിക്കുന്നു. ആനയെ നടക്കിരുത്തിയാലും ആരാധനയ്ക്കുള്ള പൂക്കളെ നടയ്ക്കല്‍ വച്ചാലും അദ്ദേഹത്തിന്‌ ഭാവവിത്യാസമൊന്നുമില്ല. പല ക്ഷേത്രങ്ങളിലും പലപല വഴിപാടുകള്‍ക്കു പ്രധാന്യം കല്‍പ്പിച്ചിട്ടുണ്ടെങ്കിലും ചില വഴിപാടുകള്‍ പൊതുവെ നടത്തപ്പെടുന്നവയാണ്‌.

വഴിപാട്‌ എന്ന പദം ആത്മാര്‍ത്ഥതയില്ലാതെ ചെയ്യുന്ന പ്രവൃത്തിയെന്ന അര്‍ത്ഥത്തില്‍ ഒരു ശൈലിയായി മാറിയിരിക്കുന്നു. അത്‌ അങ്ങിനെവരാന്‍ കാരണം നമ്മളൊക്കെ വഴിപാടിനു കൊടുക്കുന്നത്‌ ആത്മാര്‍ത്ഥതയില്ലാതെയാണ്‌. മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനാണ്‌. എങ്കിലും കാലാകാലങ്ങളായി യഥാര്‍ത്ഥ ഭക്തിയോടും വിശ്വാസത്തോടുംകൂടി നടത്തപ്പെടുന്ന വഴിപാടുകള്‍ക്ക്‌ ഫലം കാണാറുണ്ട്‌. നാമജപം തന്നെ മോക്ഷത്തിനുള്ള ഉപാധിയാണ്‌. ഒരു നിഷ്കാമകര്‍മ്മമാണ്‌; ത്യാഗമാണ്‌; അതുകൊണ്ടുതന്നെ അതൊരു യജ്ഞവുമാണ്‌. നാമജപത്തിലെ ഹോമദ്രവ്യങ്ങള്‍ നമ്മുടെ സമയവും ഊര്‍ജ്ജവുമാണ്‌. വഴിപാടുകള്‍ നാമജപത്തെക്കാള്‍ ഉത്കൃഷ്ടമായ യജ്ഞമാണ്‌. ഹോമദ്രവ്യം നമുക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ധനമോ ഫലമോ പൂക്കളോ ആയിരിക്കും. വഴിപാടിന്റെ മൂല്യം വര്‍ദ്ധിക്കുന്തോറും നമ്മുടെ ത്യാഗത്തിന്റെ ആഴവും വര്‍ദ്ധിക്കുന്നു. ത്യാഗം കൂടുന്തോറും നമ്മില്‍ നിഷ്കാമ കര്‍മ്മസ്വഭാവം ഉയര്‍ന്നുവരുന്നു. അത്‌ ഈശ്വരസാക്ഷാത്കാരത്തിലേക്കുള്ള ഒരു വഴിയാണ്‌. കലികാലത്തില്‍ നാമജപം തന്നെ മോക്ഷദായകമാണ്‌.

Saturday, June 9, 2012

യോഗ - ഗോമുഖാസനം

Part-5

        പ്രമേഹരോഗികള്‍ക്ക് ഗുണകരമായ ആസനമാണ് ഗോമുഖാസനം. ഈ ആസനം അഭ്യസിച്ചാല്‍ കടുത്ത പുറംവേദനയും തോള്‍വേദനയും ഉള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. ഈ ആസനത്തിലൂടെ കഴുത്ത്, തോള്‍, പുറത്തെ മാംസപേശികള്‍, നെഞ്ച് മുതലായവയ്ക്ക് നല്ല വ്യായാമം ലഭിക്കുന്നു. ഇടുപ്പ് വേദനയ്ക്കും ഗോമുഖാസനം ഒരു ചികിത്സയാണ്. വൃക്കകള്‍ക്ക് ഉത്തേജനം ലഭിക്കുകയും ചെയ്യും.
ചെയ്യേണ്ട വിധം >
1. കാലുകള്‍ മുമ്പോട്ട് നീട്ടി നിവര്‍ന്നിരിക്കുക
2. വലത്തുകാല്‍ മടക്കി ഉപ്പൂറ്റി ഇടത്തേ പൃഷ്ഠത്തിന്റെ ഇടതുവശത്ത് കിടത്തിവയ്ക്കുക. ഇങ്ങനെ വയ്ക്കാന്‍ കാല്‍മുട്ട് അല്‍പ്പം പൊക്കണം.
3. ഇടത്തുകാല്‍ മടക്കി വലത്തേ തുടയുടെ മുകളില്‍ കൂടി ഏറ്റുത്ത് ഉപ്പൂറ്റി വലത്തെ പൃഷ്ഠത്തിന്റെ വലത്തുഭാഗത്ത് വയ്ക്കുക. ഇപ്പോള്‍ വലത്തേ മുട്ടിന്റെ മുകളിലാണ് ഇടത്തേ മുട്ട് വച്ചിരിക്കുന്നത്.
4. വലത്തുകൈ പുറകിലേക്കെടുത്ത് മുട്ടു മടക്കി, കൈ മലര്‍ത്തി വിരലുകള്‍ ഇടത്തേ തോളിന്റെ അടുത്തേയ്ക്ക് നീട്ടി പിടിയ്ക്കുക.
5. ഇടത്തു കൈ മുട്ടു മടക്കി, ചെവിയുടെ മുകളില്‍ കൈമുട്ടു പൊങ്ങി നില്‍ക്കത്തക്കവണ്ണം ചേര്‍ത്ത് പിടിച്ച്, വിരലുകള്‍ പുറത്തുകൂടി താഴേക്ക് ഇറക്കി നീട്ടി വലത്തെ കൈവിരലുകളില്‍ മുറുക്കി പിടിക്കുക.
കൈകളുടെ വിരലുകള്‍ അകത്തേയ്ക്ക് അല്‍പ്പം വളച്ചു പിടിച്ചാല്‍ വിരലുകള്‍ അന്യോന്യം ബന്ധിപ്പിക്കാനെളുപ്പമായിരിക്കും.
6. നട്ടെല്ലും കഴുത്തും തലയും ശരിക്ക് നിവര്‍ന്നിരിക്കണം.
7. കണ്ണടയ്ക്കുക. സ്വാഭാവികമായി ശ്വോസോച്ഛാസം ചെയ്യുക. മനസ് ശ്വോസോച്ഛാസങ്ങളെ ശ്രദ്ധിച്ചുകൊണ്ടിരിക്കുക.
8. ഏതാനും സെക്കന്റ് ഈ നിലയില്‍ സ്ഥിതി ചെയ്തിട്ട് ഇതിന്റെ വിപരീതക്രമത്തില്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങുക.
9. ഇനി കൈകാലുകള്‍ മാറ്റി ഈ മുറയില്‍തന്നെ മറ്റേവശവും ചെയ്യുക. (ഇടത്തേകാല്‍മുട്ടിന്റെ മുകളില്‍ വലത്തേമുട്ടും, വലത്തേ കൈ മുകളിലേക്കും ആക്കിക്കൊണ്ട്).

കടപ്പാട് : Janmabhumi

Thursday, June 7, 2012

മക്കളുടെ കൂടുകെട്ടുകള്‍ അറിഞ്ഞിരികുക!

കൌമാരകരുടെ  മുകളില്‍  എന്നും ഒരു കണ്ണ് വേണം, പക്ഷെ അത് ഒളിഞ്ഞും മറഞ്ഞും ആകരുത്, അവിടെ ആണ് മിക്ക മാതാപിതാകല്കും പറ്റുന്ന തെറ്റ്, അത് കുട്ടികള്‍ നിങ്ങളെ വെറുകുന്നതിനു കാരണം ആകുന്നു. മറിച്ചു നല്ല രീതിയില്‍ കുടിയുടെ മുന്നില്‍ വച്ച് തന്നെ വേണം എല്ലാം ചെയ്യാന്‍. 


കടപ്പാട്: Haindavadharmapracharasabha Chentrappinni

കടുങ്ങല്ലൂര്‍ ശ്രീ നരസിംഹക്ഷേത്രം


      എറണാകുളം ജില്ലയില്‍ കടുങ്ങല്ലൂര്‍ പഞ്ചായത്തിലാണ്‌ ചിരപുരാതനമായ കടുങ്ങല്ലൂര്‍ നരസിംഹ ക്ഷേത്രം. മൂന്നിടം തൊഴുന്നതിലൂടെ മദ്ധ്യകേരളത്തില്‍ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നുമാണ്‌. ഈ മൂന്ന്‌ അമ്പല മാഹാത്മ്യത്തിലെ നടുങ്ങല്ലൂരാണ്‌ പില്‍ക്കാലത്ത്‌ കടുങ്ങല്ലൂരായി മാറിയതെന്നാണ്‌ പുരാവൃത്തം. ആലുവയിലേയും തിരുവാലൂരേയും രണ്ട്‌ മഹാദേവന്മാര്‍ക്കും നടക്കുള്ള മഹാവിഷ്ണു എന്ന ഖ്യാതിയും ഈ ക്ഷേത്രത്തിനുണ്ട്‌. ക്ഷേത്രത്തിനടുത്തുകൂടെ ബസ്‌ സര്‍വ്വീസ്‌ ഉണ്ട്‌. രഥത്തിന്റെ മട്ടിലുള്ള ക്ഷേത്ര ഗോപുരത്തിന്‌ മൂന്നുനിലകള്‍. ഇരുപതുകോലോളം ഉയരം വരുന്ന വലിയ ഗോപുരം ആകര്‍ഷകമാണ്‌. മുന്നില്‍ വിസ്തൃതമായ അങ്കണം. അവിടെ വലതുവശത്ത്‌ പറയ്ക്കാട്ട്‌ നാരായണപിള്ള സ്മരക എന്‍.എസ്‌.എസ്‌.കരയോഗമന്ദിരം ഇടതുഭാഗത്ത്‌ ആല്‍ത്തറയും മഠങ്ങളുമുണ്ട്‌. വലിയ ചുറ്റുമതിലിനുള്ളില്‍ പൗരാണികശോഭ പ്രസരിപ്പിക്കുന്ന രണ്ടുനില വട്ടശ്രീകോവില്‍. ഇരുപത്തിനാലോളം കോല്‍ പൊക്കമുള്ള ശ്രീകോവില്‍ തന്നെ ഒരപൂര്‍വ്വ ദൃശ്യം. പ്രധാനമൂര്‍ത്തി നരസിംഹം. കലയോടുകൂടിയ മഹാവിഷ്ണുവും പാര്‍ത്ഥസാരഥിയും ഉപദേവന്മാരായുണ്ട്‌. നരസിംഹമൂര്‍ത്തി കിഴക്കോട്ട്‌ ദര്‍ശനമേകുന്നു. ദേവന്‍ നരസിഹം മൂര്‍ത്തിയാണെങ്കിലും വിഷ്ണു സങ്കല്‍പത്തിലുള്ള പൂജ. മൂന്നുനേരം പൂജയുള്ള ക്ഷേത്രത്തില്‍ ഗണപതി ഹോമം പോലുള്ള വിശേഷപൂജകളില്ല. പാല്‍പായസമാണ്‌ പ്രധാന വഴിപാട്‌. വ്യാഴാഴ്ചകളില്‍ വഴിപാടിന്റെ വലിപ്പം കൂടും. എഴുപത്തിയഞ്ചുലിറ്ററില്‍ കുറയാത്ത പാല്‍പ്പായസമാണുണ്ടാവുക. പാനകനിവേദ്യമുണ്ടെങ്കിലും അത്‌ അത്താഴപൂജയ്ക്കാണ്‌. ഇടയ്ക്ക്‌ നിവേദ്യമില്ല. രക്തസംബന്ധമായ രോഗങ്ങള്‍ക്കും മംഗഗല്യഭാഗ്യത്തിനും ഈ വഴിപാട്‌ മെച്ചമെന്ന്‌ അനുഭവസ്ഥര്‍.

Wednesday, June 6, 2012

മാതാപിതാക്കളെ നിങ്ങള്‍ ഉണരൂ....


കടപ്പാട്: Haindavadharmapracharasabha Chentrappinni

ഭഗവത്ഗീതാ നിരോധനം തള്ളിയ വിധി ചോദ്യംചെയ്യില്ലെന്ന്‌ റഷ്യ


   മോസ്കോ: ലോകത്തെ മുഴുവന്‍ ഹിന്ദുമതവിശ്വാസികളുടെയും വികാരത്തെ മാനിച്ച്‌ ഭഗവത്ഗീത പ്രശ്നം അവസാനിപ്പിക്കാന്‍ റഷ്യ തീരുമാനിച്ചു. ഭഗവത്ഗീതയുടെ തര്‍ജമ നിരോധിക്കണമെന്ന കേസില്‍ അപ്പീലിന്‌ പോകില്ലെന്ന്‌ റഷ്യന്‍ പ്രോസിക്യൂട്ടര്‍മാര്‍ തീരുമാനിച്ചതോടെയാണ്‌ ഇന്ത്യ-റഷ്യ നയതന്ത്രബന്ധത്തെപ്പോലും ബാധിച്ച പ്രശ്നത്തിന്‌ വിരാമമാകുന്നത്‌.

ഭഗവത്ഗീതക്ക്‌ അനുകൂലമായ കീഴ്ക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകേണ്ടതില്ലെന്ന്‌ ടോംസ്ക്‌ സൈബീരിയന്‍ സിറ്റിയിലെ പ്രോസിക്യൂട്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. 2011 ജൂണില്‍ ഈ കേസിന്‌ തുടക്കമിട്ടത്‌ ടോംസ്ക്‌ പ്രവിശ്യയിലെ പ്രോസിക്യൂട്ടര്‍മാരുടെ ഓഫീസില്‍നിന്നായിരുന്നു. തീവ്രവാദ സാഹിത്യമാണ്‌ ഭഗവത്ഗീത ഉള്‍ക്കൊള്ളുന്നതെന്നും നിരീശ്വരവാദികളെ പുച്ഛിക്കുന്നതും സാമൂഹിക അസമത്വം വളര്‍ത്തുന്നതുമാണ്‌ ഭഗവത്ഗീതയുടെ സാരാംശം എന്നുമായിരുന്നു ഇക്കൂട്ടരുടെ വാദം. എന്നാല്‍ ഇത്‌ സംബന്ധിച്ച പരാതി ജില്ലാ കോടതിയും കീഴ്ക്കോടതിയും തള്ളിയിരുന്നു. നിയമവാഴ്ചക്കെതിരാണ്‌ ഭഗവത്ഗീതക്കെതിരെ ഉയര്‍ന്നിട്ടുള്ള പരാതിയെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ ജില്ലാ കോടതി പരാതിക്കാരുടെ വാദം തള്ളിയത്‌.

‘വികാരപരമായ പ്രശ്നത്തിന്‌ യുക്തിപൂര്‍വമായ മറുപടി’ എന്നാണ്‌ കീഴ്ക്കോടതിയും വാദം തള്ളിയതോടെ ഇന്ത്യ പ്രതികരിച്ചത്‌. ഭഗവത്ഗീത പ്രശ്നത്തില്‍ എത്രയും വേഗം പരിഹാരം കാണണമെന്ന്‌ വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്ണ റഷ്യന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു.

1788 ലാണ്‌ ഭഗവത്ഗീത ആദ്യമായി റഷ്യന്‍ ഭാഷയിലേക്ക്‌ തര്‍ജമ ചെയ്യുന്നത്‌. പിന്നീടും പുനഃപ്രസിദ്ധീകരണങ്ങള്‍ ഭഗവത്ഗീതക്ക്‌ റഷ്യയില്‍ ഉണ്ടായിട്ടുണ്ട്‌.

കടപ്പാട് : Janmabhumi

ഏകാഗ്രതയും ധ്യാനവും

  
           സാധാരണ ഏകാഗ്രതയും ധ്യാനവും തമ്മിലുള്ള വ്യത്യായം മനസ്സിലാക്കേണ്ടതാണ്‌. ധ്യാനം വെറും ഏകാഗ്രതയില്ല. അത്‌ പ്രത്യേകതരം ഏകാഗ്രതയാണ്‌. ഒന്നാമതായി ഇച്ഛാശക്തി പ്രയോഗിച്ചുള്ള ഒരു സബോധപ്രക്രിയയാണ്‌. രണ്ടാമതായി ഒരാദ്ധ്യാത്മികാശയത്തിലുള്ള ഏകാഗ്രതയാണ്‌; അതിന്നര്‍ത്ഥം, സാധകന്‌ ലൗകികാശയങ്ങള്‍ക്കുപരി ഉയരാനുള്ള കഴിവുണ്ടായിരിക്കണം. അവസാനമായി, ധ്യാനം സാധാരണയായി ഒരു പ്രത്യേക ബോധകേന്ദ്രത്തിലാണ്‌ ചെയ്യേണ്ടത്‌. ശരിയായ ധ്യാനം ദീര്‍ഘകാലാഭ്യാസം കൊണ്ട്‌ കൈവരുന്ന കുറെ ഉയര്‍ന്ന ഒരുവസ്ഥയാണെന്ന്‌ വ്യക്തം. നിഷ്ഠയുടെ ഫലമാണത്‌.
സാധാരണ ധ്യാനമെന്നറിയപ്പെടുന്നത്‌ ഒരു പേരര്‍ഹിക്കുന്നില്ല. മനസ്സ്‌ വിവിധ ദുഷ്ടചിന്തകള്‍കൊണ്ടും വാസനകള്‍കൊണ്ടും അസ്വസ്ഥമാകുന്നു; ലൗകിക കാര്യങ്ങള്‍ മനസ്സിനെ ഈശ്വര ധ്യാനത്തില്‍ നിന്നകറ്റുന്നു. മിക്ക സാധസകരുടെയും മനസ്സില്‍ മനസ്സിനെ വീണ്ടും വീണ്ടും അകത്തേക്ക്‌ വലിച്ച്‌ ഈശ്വരനിലുറപ്പിക്കാന്‍ ശ്രമിക്കേണ്ടിവരും. ഇത്തരമൊരവസ്ഥയാണ്‌ സാധാരണ ധ്യാനമെന്ന്‌ പറയുന്നത്‌. വാസ്തവത്തിലത്‌ പ്രത്യാഹാരമാണ്‌ – ബഹിര്‍മുഖമായ മനസ്സിനെ അകത്തേക്ക്‌ വലിക്കല്‍. ഒരേ ചിന്തയില്‍ മനസ്സിനെ അല്‍പനേരത്തേക്ക്‌ ധ്യാനനിരതമായി നിര്‍ത്തുന്നതാണ്‌ അടുത്തപടിയായ ധാരണ. ബഹിര്‍മുഖപ്രവണതകളെ നിരോധിച്ച്‌ മനസ്സ്‌ നിരന്തരം ഒരു പ്രവാഹം പോലെ ഈശ്വരചിന്താനിരതമാവുന്നതാണ്‌ ശരിയായ ധാനം.

Tuesday, June 5, 2012

വിചാരധാരയിലെ കുങ്കുമ സൂര്യന്‍


കടപ്പാട് : www.manoramaonline.com

പ്രവേശനോത്സവം


കടപ്പാട് : Shaji Varavoor

അനുകമ്പയായ തേന്‍..



കടപ്പാട് :  Haindavadharmapracharasabha Chentrappinni

കാളികാവ്‌ ശ്രീ ഭഗവതിക്ഷേത്രം


     ലപ്പുറം ജില്ലയില്‍ മഞ്ചേരി പട്ടണത്തിനടുത്താണ്‌ ചിരപുരാതനമായ കാളികാവ്‌ ഭഗവതിക്ഷേത്രം. കേരളത്തില്‍ ഏറ്റവുമധികം കളംപാട്ട്‌ നടക്കുന്ന ക്ഷേത്രമെന്ന ഖ്യാതിയുമുണ്ടതിന്‌. നൂറ്റാണ്ടിലധികം പ്രായമുള്ള മരങ്ങളില്‍ ദേവവൃക്ഷവും ക്ഷേത്രപരിസരത്തുണ്ട്‌. ചുറ്റമ്പലത്തിനുള്ളിലേയ്ക്കിറങ്ങിയാല്‍ താഴ്ചയില്‍ ക്ഷേത്രം. നാലമ്പലവും നടശ്ശാലയും മുഖമണ്ഡപവും എല്ലാം പുരാതന വാസ്തുശില മാതൃകയില്‍ തീര്‍ത്തവ. ഇടതുവശത്തായി മനോഹരമായ ഒരു പാട്ടുപുര കാണാം. ക്ഷേത്രത്തിന്‌ വടക്കുപടിഞ്ഞാറുഭാഗത്താണ്‌ കുളം. ശ്രീകോവിലില്‍ ദേവി – ഭദ്രകാളി കിഴക്കോട്ട്‌ ദര്‍ശനമേകുന്നു. സ്വയംഭൂവായ ദേവിക്ക്‌ മാതൃഭാവം. നാലമ്പലത്തിന്‌ പുറത്ത്‌ പടിഞ്ഞാറോട്ട്‌ ദര്‍ശനമായി അയ്യപ്പനും കിഴക്കോട്ട്‌ ദര്‍ശനമായി ഗണപതിയുമുണ്ട്‌. മൂന്നുനേരം പൂജ. അഭീഷ്ടകാര്യസിദ്ധിക്കായി ഭക്തര്‍ വഴിപാടായി ഉദയാസ്തമനപൂജ നടത്തിവരുന്നു. കളംപാട്ടാണ്‌ ഇവിടെ പ്രധാനവഴിപാട്‌. കാളികാവ്‌ ഭഗവതി ക്ഷേത്രത്തിലെ കളംപാട്ടിന്‌ പ്രസിദ്ധി. ആണ്ടില്‍ പത്തുദിവസമൊഴികെ എല്ലാ ദിവസവും കളംപാട്ടുള്ള ഏക ക്ഷേത്രമാണിത്‌. ഇവിടെ അടുത്തുള്ള മുതുകുന്നത്തുകാവ്‌ ഭഗവതിക്ഷേത്രത്തില്‍ പൂരം നടക്കുമ്പോള്‍ മാത്രം പാട്ടുണ്ടാവില്ല. മീനമാസത്തില്‍ മകയിരം നാള്‍ പത്തുദിവസം. ഇവടമാസത്തില്‍ നൂറ്റിപ്പതിനെട്ടു കളം പാട്ടുകഴിഞ്ഞാല്‍ നൂറ്റിപ്പത്തൊമ്പതാമത്‌ താലപ്പൊലിയാണ്‌. പ്രസിദ്ധമായ ഈ താലപ്പൊലിയാണ്‌ ഇവിടത്തെ ഉത്സവം. ഒരു വര്‍ഷം നാട്ടുതാലപ്പൊലിയാണെങ്കില്‍ അടുത്തവര്‍ഷം ചുറ്റുതാലപ്പൊലിയാണ്‌. അതിനോടനുബന്ധിച്ച്‌ ആന എഴുന്നെള്ളത്തും പറയെടുപ്പുമുണ്ട്‌. കളംപാട്ട്‌ കഴിഞ്ഞാല്‍ വീണ്ടും മകരചൊവ്വയ്ക്ക്‌ തുടങ്ങും. കൈവിരലുകളാല്‍ ദേവീദേവന്മാരുടെ രൂപങ്ങള്‍ നിലത്തു വരയ്ക്കുന്ന രീതിയാണ്‌ കളമെഴുത്ത്‌. അഞ്ചുനിറമുള്ള പൊടി മാറി മാറി വിതറി ഇഷ്ടദേവതാരൂപങ്ങള്‍ ചിത്രീകരിക്കുന്ന ഈ അനുഷ്ഠാനല കുല വൃത്തിയായി സ്വീകരിച്ചിരിക്കുന്നത്‌ കുറപ്പന്മാരാണ്‌. കുംഭമാസത്തിലെ പൂയം പ്രതിഷ്ഠാദനമായും കര്‍ക്കിടകമാസം രാമായണമാസമായും ആചരിച്ചുവരുന്നു. കര്‍ക്കിടകമാസത്തില്‍ പന്ത്രണ്ടുദിവസം തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ പ്രത്യേകപൂജകളും മഹാഗണപതി ഹോമവും നടക്കും.

Monday, June 4, 2012

ഈശ്വരാരാധന..


കടപ്പാട് : Haindavadharmapracharasabha Chentrappinni

ഹൈന്ദവ ധര്‍മം


കടപ്പാട് : Haindavadharmapracharasabha Chentrappinni

'ഒരു’ ജാതിമതദൈവങ്ങളുടെ ഒരേയൊരു വിശേഷണം


           ഗുരുവിന്റെ മഹാകാവ്യം ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌’ എന്നതാണല്ലോ. ഈ മഹാകാവ്യത്തിലെ മഹാശബ്ദം ‘ഒരു’ എന്നാതാണ്‌. ജാതിമതദൈവങ്ങളുടെ ഒരേയൊരു വിശേഷണമാണ്‌ അത്‌. ആ മഹാവാക്യത്തിന്റെ മഹാസാരം ഒരു എന്ന മഹാശബ്ദമാര്‍ന്ന ഭാരതീയസംസ്കാരത്തിന്റെ ഏറ്റവും അര്‍ത്ഥപൂര്‍ണമായ വിശുദ്ധിയാണ്‌ ശബ്ദസ്പന്ദനവും അതാണ്‌; ഏകത. ഒരു ജാതി എന്നുപറഞ്ഞാല്‍, സന്ന്യാസത്തില്‍ ഒരു ജാതി, പറഞ്ഞുനടക്കുന്നത്‌ പലജാതി എന്നര്‍ത്ഥം. ഒരു മതം സന്ന്യാസത്തില്‍ ഒന്ന്‌, ആചാരത്തില്‍ പലത്‌. ഒരു ദൈവവും അനുഭവത്തില്‍ ഒന്ന്‌, അഭിനയത്തില്‍ പലത്‌. ജാതിയും മതവും ദൈവവും ഒന്നാകുമ്പോള്‍ മനുഷ്യന്‍ ഒന്നാകുന്നു. അവ പലതാകുമ്പോള്‍ മനുഷ്യനും പലതാകുന്നു. ഈ ഒന്നിനെ കണ്ടെത്തലും അദ്വൈതമാണ്‌, മറ്റൊരു അദ്വൈതം. ശ്രീബുദ്ധന്‍ രാജകുമാരനായിരിക്കേ വാര്‍ദ്ധക്യം, രോഗം, മരണം എന്ന ദുഃഖം നേരിടുമ്പോള്‍ നിവാരണത്തിനുവേണ്ടി മനുഷ്യന്‍ ജിജ്ഞാസുവായിത്തീരുന്നു എന്ന്‌ സാംഖ്യവചനം. ഇതേ മട്ടിലാണ്‌ മനുഷ്യരുടെ സാധാരണജീവിതത്തിലെ ഭേദഭാവനകളെ ഗുരു കണ്ടെത്തുകയും സത്യം സാക്ഷാത്കരിക്കുകയും ചെയ്തത്‌. നമ്മുടെ ജാതി മതദൈവബോധം വികലമാണ്‌. ഇത്‌ സത്യബോധമല്ല. ഭേദബോധമാണ്‌. ഈ ഭേദവിചാരങ്ങള്‍, കവിപാടിയതുപോലെ, ‘അന്ത്യമായി ലോകം മുടിക്കും’. ഏറ്റവും ഭയങ്കരമായ ഭേദോപാധി ജാതി തന്നെയെന്ന്‌ ഗുരു കണ്ടു. വിശേഷിച്ച്‌ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അന്ന്‌ മതദൈവകലഹങ്ങള്‍ ഇന്നുള്ളത്ര ആളിക്കത്തിയിരുന്നില്ല. ജാതി അന്നും ഇന്നും – ഇന്ന്‌ കൂടുതല്‍, കുറവല്ല – അന്യൂനകാന്തിയോടെ ഭാരതമനസ്സില്‍ തിളങ്ങിനില്‍ക്കുന്നു. ഇതിനെ ആത്യന്തികമായി ഇല്ലാതാക്കണം. എന്തുവഴി? അപ്പോഴാണ്‌ അദ്വൈതത്തെ കണ്ടെത്തുന്നത്‌.

Sunday, June 3, 2012

ശ്രീ വിവേകാനന്ദ സൂക്തങ്ങള്‍



കടപ്പാട്:  Haindavadharmapracharasabha Chentrappinni

മലയിന്‍കീഴ്‌ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം


     തിരുവനന്തപുരം ജില്ലയില്‍ മലയിന്‍കീഴ്‌ പഞ്ചായത്തിലാണ്‌ ആയിരത്തി അഞ്ഞൂറിലേറെ വര്‍ഷം പഴക്കമുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. കണ്ണശ്ശന്മാരും മലയിന്‍കീഴുമായുള്ള ബന്ധം പ്രസിദ്ധമാണ്‌.കണ്ണശ്ശകവികളില്‍ മാധവപണിക്കര്‍ ഭാഷാ ഭഗവദ്ഗീത എഴുതിയത്‌ ക്ഷേത്രഗോപുരത്തിലാണെന്നും മയില്‍പ്പീലി കണ്ണനെ ഉപാസിച്ചായിരുന്നു കാവ്യരചന നടത്തിയതെന്നും പുരാവൃത്തം. കണ്ണശ്ശഗീതയുടെ ജന്മത്തിന്‌ സാക്ഷ്യം വഹിച്ച ഈ നാട്‌. ശബരിമല മാളികപ്പുറം മേല്‍ശാന്തിയായ ഗോവിന്ദന്‍പോറ്റി മലയാളമാസം ഒന്നാം തീയതിതോറും ക്ഷേത്രദര്‍ശനത്തിന്‌ മുടങ്ങാതെ എത്തുന്നു.

ക്ഷേത്രനടയിലെ ബൃഹത്തായ ഗോപുരവും നീണ്ട നടപ്പന്തലും ചുറ്റുമതിലിനുള്ളിലെ ആല്‍മരവും ആകര്‍ഷകമാണ്‌. മുന്നില്‍ വലിപ്പമുള്ള ധ്വജം. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത്‌ സ്ഥാപിച്ചതാണിത്‌. അതിനുചുവട്ടില്‍ ചുറ്റും മനോഹരമായ കൊത്തുപണികള്‍. ശ്രീകോവിലിന്റെ കഴുക്കോലില്‍ തെളിയുന്ന പുരാതനലിപിയും നാലമ്പലത്തിനകത്തെ തൂണികളിലെ ശില്‍പങ്ങളുമെല്ലാം ചാരുതയാര്‍ന്നവ. വടക്കുവശത്ത്‌ വിസ്തൃതമായ കുളമുണ്ട്‌. ശ്രീകോവിലില്‍ കിഴക്കോട്ട്‌ ദര്‍ശനമായി ശ്രീകൃഷ്ണന്‍. തിരുവല്ലയിലെ പഞ്ചലോഹ വിഗ്രഹമാണിവിടെ കൊണ്ടുവന്ന്‌ പ്രതിഷ്ഠിച്ചതെന്നും വില്വമംഗലത്തുസ്വാമിയാര്‍ പൂജിച്ചതാണെന്നും ഐതിഹ്യം.

Saturday, June 2, 2012

മഹത് വചനങ്ങള്‍



കടപ്പാട്: Haindavadharmapracharasabha Chentrappinni

നെയ്യാറ്റിന്‍കര

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചു ഇന്നലെ നടന്ന
കൊട്ടികലാശതില്‍ ഓ.രാജഗോപാലും വി.മുരളീധരനും
കടപ്പാട് :   Janmabhumi