Thursday, September 6, 2012

ഐതിഹ്യങ്ങളിലെ അയ്യപ്പന്‍


കടപ്പാട്: Panchajanyam

വി.കെ. രാജഗോപാല്‍

ശബരിമല തീര്‍ഥാടനത്തിനു പഴക്കമെത്രയാണ്‌? അയ്യപ്പനും ശാസ്‌താവുമായി ബന്ധപ്പെട്ട കഥകള്‍ക്കുള്ള ചരിത്രപശ്ചാത്തലമെന്ത്‌?

ഗതകാല ചരിത്രരേഖകളിലൊന്നും ശബരിമലയുടെ ആവിര്‍ഭാവകാലത്തേയ്‌ക്കു വെളിച്ചം വീശുന്ന മാര്‍ഗങ്ങള്‍ കാണുന്നില്ല. ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ, അതിലുപരി തലമുറകളായി പകര്‍ന്നുപോരുന്ന വിശ്വാസധാരയില്‍, ശബരിമലയുമായി ബന്ധപ്പെട്ട തിളക്കമേറിയ കഥകള്‍ ഏറെയാണ്‌.

ശബരിമല ധര്‍മശാസ്‌താവ്‌, അയ്യപ്പന്‍, വാവര്‍, എരുമേലി പേട്ടതുള്ളല്‍ തുടങ്ങിയ ഓരോന്നിനും ചരിത്രപരവും ഐതിഹ്യപരവുമായി വ്യത്യസ്‌ത കാഴ്‌ചപ്പാടുകളാണുള്ളത്‌. ഇവയെ്‌ക്കല്ലാമിടയില്‍ ഐകരൂപ്യമുള്ള ചില വസ്‌തുതകള്‍ ഉണ്ടെന്നുള്ളതും യാഥാര്‍ഥ്യം.

ശബരിമല ശ്രീ അയ്യപ്പന്‍ ശ്രീധര്‍മശാസ്‌താവിന്‍െറ അവതാരം എന്ന നിലയിലോ, അക്കാലത്തു നാടിനെ നടുക്കിയിരുന്ന മറവപ്പടയെ ആട്ടിപ്പായിക്കാന്‍ ധീര നേതൃത്വം നല്‍കിയിരുന്ന പന്തളരാജ്യത്തെ വീരനായകന്‍ എന്ന നിലയിലോ ആയാലും ശരി ലക്ഷോപലക്ഷം ഭക്തജന ഹൃദയങ്ങളില്‍ രൂഢമൂലമായ വിശ്വാസവും അകളങ്കമായ ഭക്തിയും ഏറ്റുവാങ്ങുന്ന കഥാപാത്രമാണ്‌.

കര്‍മ, ഭക്തി, ജ്ഞാനയോഗങ്ങള്‍ സമ്മിശ്രമായി സമന്വയിപ്പിച്ചുള്ള ഒരു സാധനയാണ്‌ ശബരിമല തീര്‍ഥാടനം. ഇവിടെ എത്തുന്ന നാനാജാതി മതസ്ഥരായ ലക്ഷോപലക്ഷം തീര്‍ഥാടകരും ഏകമനസ്‌കരായി നാടിന്‍െറ രക്ഷാപുരുഷന്‍ എന്ന നിലയിലാണ്‌ ധര്‍മശാസ്‌താവിനെ വണങ്ങുന്നത്‌.

ജാതി വ്യത്യാസമറിയാത്ത ഏക ദൈവത്തിന്‍െറ അധിവാസകേന്ദ്രമാണ്‌ ശബരിമല. ജാതിചിന്തയും അയിത്തവും കൊടികുത്തി വാണിരുന്ന കാലത്ത്‌, അവര്‍ക്കു ക്ഷേത്രപ്രവേശനത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനുംവേണ്ടി രാഷ്‌ട്രപിതാവിനെപ്പോലെയുള്ളവര്‍ വാദിച്ചുതുടങ്ങുന്നതിനും എത്രയോ നാള്‍ മുമ്പു മുതലേ ലോകത്തിനാകമാനം മാര്‍ഗദര്‍ശനം നല്‍കുന്നവിധം ശബരിമല ഉയര്‍ന്നുനിന്നിരുന്നു.

1818-ല്‍ ശബരിമലയും പ്രാന്തപ്രദേശങ്ങളും ചുറ്റിക്കറങ്ങി വിശദ പഠനം നടത്തിയ ലഫ്‌. ബി.എസ്‌. വാര്‍ഡ്‌ എന്ന ആംഗ്ലേയന്‍ ശബരിമല ക്ഷേത്രത്തിനു 4000 വര്‍ഷത്തെ പഴക്കമുണ്ടെന്നു പറഞ്ഞിട്ടുണ്ട്‌. ചരിത്രപരമായ പഴമയിലേക്ക്‌ വെളിച്ചംവീശുന്ന രേഖകള്‍ ഒന്നും ഇല്ലെങ്കിലും രാമായണകഥയുടെ കാലത്തോളം ശബരിമലയുടെ പഴക്കം നീളുന്നു. ശബരിമലയിലെ ശബരി ആശ്രമവും ശബരിപീഠവും മറ്റും രാമായണത്തില്‍ പ്രതിപാദിക്കുന്നുണ്ടല്ലോ.

ശബരിമലയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില ഐതിഹ്യങ്ങളിലേക്ക്‌ ഒന്നു കണ്ണോടിക്കാം.

ഐതിഹ്യകഥകള്‍ ഏറെ ഉണ്ടെങ്കിലും ശബരിമലയെ സംബന്ധിച്ചു ഏറെപ്പേര്‍ വിശ്വസിച്ചുപോരുന്നത്‌ മഹിഷിമര്‍ദനത്തിനായി ഭൂമിയില്‍ അവതരിച്ച ഹരിഹരസുതനാണ്‌ ധര്‍മശാസ്‌താവെന്നാണ്‌. പില്‍ക്കാലത്ത്‌ ചരിത്രനായകനായും പടയാളിയായും മറ്റും ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ലക്ഷോപലക്ഷം ഭക്തജനങ്ങളുടെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്ന ഐതിഹ്യകഥയാണ്‌ ധര്‍മശാസ്‌താവിന്‍േറത്‌.

Wednesday, September 5, 2012

സഹായവുമായി സേവാഭാരതി


ചാല ദുരന്ത ഭൂമിയില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ കടകളും മറ്റും ശുചീകരിക്കുന്നു

കടപ്പാട്: ജന്മഭുമി

അയ്യപ്പന്മാര്‍ താടിയും മുടിയും നീട്ടുന്നതിന്റെ രഹസ്യമെന്ത്?

കടപ്പാട്:  Panchajanyam

അയ്യപ്പന്മാര്‍ താടിയും മുടിയും നീട്ടുന്നതിന്റെ രഹസ്യമെന്ത് ?

   അയ്യപ്പന്‍മാരുടെ ബാഹ്യശരീരത്തില്‍ താടിയും മുടിയും നീട്ടുന്ന ഒരു പദ്ധതി ഉണ്ട്. എന്തിനാണ് താടിയും മുടിയും നീട്ടുന്നത് എന്നതിനെക്കുറിച്ച് നമുക്ക് പര്യാലോചിക്കാം. വേദങ്ങളിലും വൈദികസാഹിത്യങ്ങളിലും ഒക്കെ ഒരു സാധകന്‍ എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് ചില വിവരണങ്ങള്‍ നല്കുന്നുണ്ട്. അത് ഭൗതികമായ ഒരു വിവരണം മാത്രമല്ല, അതിനകത്ത് ചില ആയുര്‍വേദചിന്തകള്‍ കൂടി ഉണ്ട് എന്നൊരു പ്രസ്താവന യജുര്‍വേദത്തിലുണ്ട്. താടിയും മുടിയും വളര്‍ത്തുന്ന യോഗിയെക്കുറിച്ചുള്ളതാണ് ഈ പ്രസ്താവന. നമ്മുടെ ശരീരത്തിലെ താടിയും മീശയും ഒക്കെ കൃത്യമായി വളര്‍ത്തുന്നതിലൂടെ അത് വളര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടി വളര്‍ത്തുകയല്ല, മറിച്ച് തന്റെ ശരീരത്തിന്റെ ഒരു സന്തുലിതാവസ്ഥയില്‍ കോശങ്ങളില്‍ മുഴുവനും, അന്നമയകോശത്തിലും പ്രാണമയകോശത്തിലും മനോമയകോശത്തിലും വിജ്ഞാനമയകോശത്തിലും ആനന്ദമയകോശത്തിലും എല്ലാം ഇപ്പോള്‍ അയ്യപ്പമയമാണ്. അയ്യപ്പനാല്‍ നിറഞ്ഞിട്ടുണ്ട്. അപ്പോള്‍ അയ്യപ്പനായി സ്വയം മാറുന്ന സമയത്ത് സ്വന്തം ശരീരത്തിനെക്കുറിച്ചുള്ള ചിന്ത പതുക്കെ വെടിഞ്ഞു തുടങ്ങും. ഇത് സ്വന്തം ശരീരം ആണ് എന്ന ബോധത്തേക്കാള്‍ ഇത് അയ്യപ്പന്റെ ശരീരമാണ്, അയ്യപ്പനാണിതിനകത്ത് താമസിക്കുന്നത് എന്ന ബോധം ഓരോ അയ്യപ്പനും വളര്‍ത്തിക്കൊണ്ടുവരാന്‍ ആരംഭിക്കും. ആ ഒരു സന്തുലിതാവസ്ഥ തകര്‍ക്കാതിരിക്കാന്‍ വേണ്ടിയാണ് ഈ താടിരോമങ്ങളുടെ വളര്‍ത്തല്‍.

കാരണം, അതൊക്കെ നമ്മള്‍ മുറിച്ചുമാറ്റുമ്പോള്‍ നമ്മളിലുള്ള ഈ യോഗാവസ്ഥ നഷ്ടപ്പെടും. നമ്മുടെ ഉള്ളില്‍ നാം ഇപ്പോള്‍ അയ്യപ്പനാണ്. അതു മുദ്ര ധരിച്ചിരിക്കുന്നു. അങ്ങനെ നാം സ്വയം അയ്യപ്പനായിത്തീര്‍ന്നിരിക്കുന്നു. അങ്ങനെ നമ്മുടെ ശരീരത്തില്‍ മുഴുവന്‍ ഒരു ചിന്തയുണ്ട്. യാഗത്തിന് തയ്യാറെടുക്കുന്ന ഒരു പുരോഹിതനും യജമാനനും ഇങ്ങനെ തന്നെയാണ്. യാഗത്തിന് തയ്യാറെടുക്കുന്ന യജമാനന്‍ ഈദൃശമായ എല്ലാ വ്രതങ്ങളും പാലിക്കേണ്ടതുണ്ട്.

Tuesday, September 4, 2012

നരകം - ഹൈന്ദവ വിശ്വാസങ്ങളില്‍

കടപ്പാട്: Panchajanyam

    ത്രൈലോകത്തിനും തെക്ക്, ഗർഭോദകസമുദ്രത്തിനു മുകളിലായി, ഭൂമിയുടെ താഴെയായാണ് നരകം സ്ഥിതി ചെയ്യുന്നത്. ഓരോരോ പാപകർമ്മങ്ങൾ ചെയ്തവർക്ക് ഈ വിധം നരകങ്ങളെന്ന് മുൻ‌വിധിയുണ്ട്.ഭാരതീയ ധർമ്മശാസ്ത്രങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ, ഭഗവദ് ഗീത എന്നിവയിൽ നരകത്തെക്കുറിച്ചുള്ള പ്രതിപാദ്യങ്ങളുണ്ട്. വേദാന്തസൂത്രത്തെപ്പറ്റിയുള്ള പഠനത്തിൽ ശങ്കരാചാര്യർ നരകത്തെക്കുറിച്ച് പ്രസ്താവിക്കുന്നുൻട്. പിതൃലോകത്തിന്റെ നാഥനായ കാലൻ അവിടെയിരുന്നു കൊണ്ടു തന്റെ കിങ്കരന്മാർ കൊണ്ടുവരുന്ന മനുഷ്യർക്കും ജന്തുക്കൾക്കും അവരവർ ചെയ്ത പാപപുണ്യങ്ങൾക്കനുസരിച്ച് ശരിയായ ശിക്ഷ കൽപ്പിക്കുന്നു.തെറ്റ് ചെയ്തവരെ തെറ്റിന്റെ സ്വഭാവം അനുസരിച്ച് അദ്ദേഹം വിവിധതരത്തിലുള്ള നരകങ്ങളിലേക്ക് അയയ്ക്കുന്നു. നരകങ്ങൾ എണ്ണത്തിൽ ഇരുപത്തിയെട്ടാണു. ചിലർക്കിടയിൽ ഇവ ഇരുപത്തിയൊന്നണെറ്റ്ന്നും തർക്കമുണ്ട്. ഓരോന്നിനെക്കുറിച്ചുമുള്ള വിവരണങ്ങൾ വിശദമായി ഗരുഡപുരാണത്തിലും ഭാഗവതത്തിലുമുണ്ട്. വിഷ്ണുപുരാണത്തിലും നരകവർണ്ണനയുടെ അംശങ്ങൾ കാണാം. മഹാഭാരതത്തിൽ പാണ്ഡവർക്കു പോലും കുറച്ച് സമയത്തേക്ക് നരകപ്രവേശം ലഭിച്ചതായി പറയുന്നുണ്ട്.

ഇരുപത്തെട്ട് നരകങ്ങൾ
താമിസ്രം, അന്ധതാമിസ്രം, രൗരവം, മഹാരൗരവം, കുംഭീപാകം, കാലസൂത്രം, അസിഃപത്രം, സൂകരമുഖം, അന്ധകൂപം, കൃമിഭോജം സന്ദംശനവും, തപ്തമൂർത്തി, ശാല്‌മിനി, വജ്രകണ്ടകശാലി, വൈതരണി, പൂയോദകം, പ്രാണനിരോധകം, വിശസനം, ലാലഭക്ഷം, സാരമേയാശനം, അവീചി, അയഃപാനം, ക്ഷാരകർദ്ദമം, രക്ഷോഭക്ഷം, ശൂലപ്രോതം, ദന്ദശൂകം, വടാരോധം, പര്യാവർത്തനം, സൂചിമുഖം
------------------------------------------------------------------------------------------------------------
താമിസ്രം
പുരദ്രവ്യം, പരസ്ത്രീ എന്നിവരെ അപഹരിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നവർക്കാണ് താമിസ്രനരകം. താമിസ്രവാസം വിധിച്ചവരെ മൃത്യുദൂതന്മാർ (കാലകിങ്കരന്മാർ) അവിടേക്ക് കെട്ടിവരിഞ്ഞെത്തിക്കും. ദാഹവും വിശപ്പും സഹിച്ച് പാപകർമ്മദോഷം തീരുന്നതുവരെയുള്ള താഡനമാണ് താമിസ്രത്തിലെ ശിക്ഷ. ഇതിലും കഠിനമാണ് അന്ധതാമിസ്രത്തിലെ ശിക്ഷ. ജീവജന്തുജാലങ്ങളെ ഹിംസിക്കുന്നവരെയാണ് അന്ധതാമിസ്രത്തിലേക്ക് അയക്കുന്നത്

രൗരവം
ജീവദ്രോഹം ചെയ്ത് ദാനകർമ്മാദികളിലേർപ്പെടാതെ ലുബ്ദനായി കഴിയുന്നവർക്കുള്ളതാണ് രൗരവനരകം. പുരുഷന്മാരാൽ കൊല്ലപ്പെട്ടവരെല്ലാം ഭൂതങ്ങളായി നരകത്തിലെത്തിചേരുന്നു. അവർ തങ്ങളെ പീഡിപ്പിച്ചതുപോലെ വിധേയനേയും യുഗങ്ങളോളം ഹിംസിക്കുന്നു. ഇവയിലും ക്രൂരമായപ്രവർത്തികൾ ചെയ്തവർക്കാണ് മഹാരൗരവം വിധിക്കപ്പെട്ടിരിക്കുന്നത്. രുരുക്കൾ (ക്രൂരസർപ്പങ്ങൾ) കൊത്തിവലിക്കുന്നതിനാലാണ് ഇവയ്ക്ക് ആ നാമം ലഭിച്ചത്.

കുംഭീപാകം
പശുക്കൾ (നാൽ‌ക്കാലികൾ), പക്ഷികൾ, പ്രാണികൾ മുതലായവയെ ഹിംസിക്കുന്നവർക്കുള്ളതാണ് കുംഭീപാകം. ഇതിലെ വാസത്തിനു യോഗ്യമായവരെ മൃത്യുദൂതന്മാർ തിളച്ച എണ്ണ നിറഞ്ഞ ചെമ്പിലിട്ട് തിളപ്പിക്കുന്നു. ശരീരം മുഴുവൻ പൊള്ളി വികൃതമാകുമ്പോൾ കൊടിലിൽ കൊരുത്ത് പുറത്തെടുത്ത് ഉടൽ ജലം തളിച്ച് പോഷിപ്പിക്കുന്നു. ശേഷം വീണ്ടും വറുക്കാനായി ചെമ്പിലേക്കിടുന്നു. ദുഷ്കർമ്മത്തിന്റെ പാപഫലത്തിനറുതി വരെ ഈ ശിക്ഷാരീതി തുടരുന്നു.

കാലസൂത്രം
പിതൃക്കൾ, ബ്രാഹ്മണർ (ബ്രഹ്മജ്ഞാനമുള്ളവർ) എന്നിവരോട് ദ്രോഹം ചെയ്യുന്നവർക്കുള്ളതാണ് കാലസൂത്രനരകം. ഇതിഒഎ ദണ്ഡനവിധേയനായവനെ മൃത്യുദൂതന്മാർ പതിനായിരം കാതം വിസ്താരമുള്ള കിഴുക്കാം തൂക്കായി കെട്ടിതൂക്കുന്നു. ശേഷം അതിന്നടിയിൽ അഗ്നി ജ്വലിപ്പിക്കുന്നു. വിശപ്പും ദാഹവും സഹിച്ച് ദുഷ്കർമ്മത്തിനറുതിയുണ്ടാകും വരെ ഈ നിലയിൽ തുടരേണ്ടി വരും


ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം


ബാലഗോകുലം ജന്മാഷ്ടമി പുരസ്ക്കാര സമര്‍പ്പണവും .. കുടുംബസംഗമവും

2012 സെപ്തംബര്‍ 5 , ബുധനാഴ്ച
വൈകിട്ട് 5 .30 നു ടി . ഡി. എം ഹാള്‍ . എറണാകുളം

കടപ്പാട്: Panchajanyam

മഹാഭാരതത്തിലെ ഗുണപാഠം

കടപ്പാട്:  Panchajanyam

ഭാരതചരിത്രത്തിലെ അത്യന്തം ആദരണീയവും അതിവിശിഷ്ടവുമായ മൂന്ന് മഹത്ഗ്രന്ഥങ്ങളിലൊന്നാണ് മഹാഭാരതം. മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒന്നായ വേദവ്യാസമഹര്‍ഷിയാണ് മഹാഭാരതത്തിന്റെ കര്‍ത്താവ്. മഹാഭാരതത്തിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളായ പാണ്ഡു, ധൃതരാഷ്ട്രര്‍, വിദുരര്‍ എന്നിവര്‍ മഹര്‍ഷിയുടെ പുത്രന്മാരാണ്. പരാശര പുത്രനായ വ്യാസമുനി മൂന്നു വര്‍ഷം തപസ്സ് ചെയ്ത് ആത്മ സിദ്ധിനേടിയതിനു ശേഷമാണ് മഹാഭാരതം രചിച്ചതെന്ന് പറയപ്പെടുന്നു. മഹാഭാരതത്തിലെ മൂന്ന് കേന്ദ്രബിന്ദുക്കളാണ് വേദവ്യാസന്‍, ഭഗവാന്‍ ശ്രീകൃഷ്ണന്‍, ഭക്താഗ്രസനായ ഭീഷ്മര്‍. ലോക ധര്‍മ്മോപദേശത്തിന് സുപ്രധാനമായ ഒരു സ്ഥാനമാണ് മഹാഭാരതത്തില്‍ നല്കിയിട്ടുള്ളത്. ഇത് ഒരു ധര്‍മ്മഗ്രന്ഥമാണെന്നതിന് യാതൊരു സംശയവുമില്ല. 

മഹാഭാരതത്തിലെ കഥ ഒരു വ്യക്തിയുടേയോ ഒരു കുടുംബത്തിന്റെയോ കഥയല്ല. എന്നാല്‍ അനേകം കുടുംബങ്ങളുടേയും കഥയാണ്. വാസ്തവത്തില്‍ മഹാഭാരതം നാം ഓരോരുത്തരുടേയും കഥയാണ്. മാനവന്‍ ഉള്ളിടത്തോളം കാലം ഇതിന്റെ മാഹാത്മ്യത്തിന് യാതൊരു കോട്ടവും സംഭവിക്കുകയില്ല.
മഹാഭാരതത്തില്‍ ഇന്നത്തെ മനുഷ്യര്‍ മനസ്സിലാക്കേണ്ട ധാരാളം ഗുണപാഠങ്ങളുണ്ട്. ജ്യേഷ്ഠാനുജന്മാരുടെ മക്കള്‍ തമ്മിലുള്ള മത്സരമാണല്ലോ അനേകായിരം കുടുംബച്ഛിദ്രത്തിന് കാരണമായത്. ഇന്നും നമ്മുടെ ഇടയില്‍, നമുക്ക് ചുറ്റും എത്രയോ ശകുനിമാരും ദുര്യോധനന്മാരും ജീവിച്ചിരിപ്പുണ്ട്. മഹാഭാരത യുദ്ധത്തിന് കാരണക്കാര്‍ ഒന്നോ രണ്ടോ പേരല്ല. എല്ലാപേരും അവരവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്. പാണ്ഡുവിന്റെ മരണശേഷം തന്റെ പുത്രന്മാരായ പാണ്ഡവരുടെ രക്ഷാഭാരം കൂടി ജ്യേഷ്ഠനായ ധൃതരാഷ്ട്രരില്‍ വന്നു ചേരുന്നു. ജന്മനാ അന്ധനായ ധൃതരാഷ്ട്രരുടെ രാജകൊട്ടാരത്തില്‍ പാണ്ഡവരും കൗരവരും ഒരു കുടുംബമായി കഴിഞ്ഞുവരവേയാണ് പാണ്ഡവര്‍ തങ്ങളുടെ യശസ്സിന് വിലങ്ങുതടിയാകുമോ എന്നു സംശയിച്ച് അവരെ നശിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കൗരവര്‍ പ്രയോഗിക്കാന്‍ തുടങ്ങിയത്.

ഇനി മഹാഭാരതത്തിലെ ചില പ്രധാന കഥാപാത്രങ്ങളും അവരുടെ പ്രവൃത്തികളില്‍ നിന്നും നമുക്ക് കിട്ടുന്ന ഗുണപാഠങ്ങളും എന്തെന്നു നോക്കാം. ആദ്യം ഭീഷ്മരുടെ കാര്യം നോക്കാം. മഹാഭാരതത്തിന്റെ കഥ ഭീഷ്മരെ കേന്ദ്രബിന്ദുവാക്കിക്കൊണ്ടാണല്ലോ നീങ്ങുന്നത്. ഭീഷ്മപിതാമഹനെ മഹാഭാരത വൃക്ഷത്തിന്റെ തായ് വേര് എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ശന്തു മഹാരാജാവിന്റെയും ഗംഗാദേവിയുടേയും പുത്രനാണ് ഭീഷ്മര്‍. തന്റെ പിതാവിന് സത്യവതി എന്ന മുക്കുവസ്ത്രീയിലുണ്ടാകുന്ന പുത്രന്മാര്‍ക്ക് രാജ്യാവകാശം നല്കാന്‍ സ്വമേധയാ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ഒരു മഹാപുരുഷനാണ് ഭീഷ്മര്‍. ജീവിതകാലം മുഴുവന്‍ ബ്രഹ്മചാരിയായികഴിയും എന്നദ്ദേഹം ശപഥം ചെയ്തു. അതിനുശേഷമാണ് ദേവവ്രതന്‍ എന്നപേര് ഭീഷ്മരായിമാറിയത്. പിതാവിന്റെ ആഗ്രഹനിവൃത്തിക്കു വേണ്ടിയാണല്ലോ അദ്ദേഹത്തിന് ഇത്തരത്തിലൊരു ശപഥം ചെയ്യേണ്ടിവന്നത്. ഫലമോ ജീവിതാവസാനംവരെ പാണ്ഡവരുടെയും, കൗരവരുടേയും നടുവില്‍, നന്മയുടേയും തിന്മയുടെയും നടുവില്‍ കിടന്നു ഞെരുങ്ങുന്നു. അദ്ദേഹത്തിന്റെ എല്ലാ ദുഃഖങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശിയായി നിന്നത് മാതാവായ ഗംഗാദേവിയാണ്.

Monday, September 3, 2012

ഭഗവത്ഗീതയിലെ തെറ്റും,ശരിയും തിരിച്ചറിയുക..


കടപ്പാട്:  Panchajanyam

ഗുരുസ്വാമിയുടെ ഒരപൂര്‍വചിത്രം

കടപ്പാട്: Panchajanyam
ചിത്രത്തില്‍ ഇരിക്കുന്നവര്‍ -

ഇടത്ത് നിന്ന് വലത്തോട്ടു - വേലുപ്പിള്ള ഹെഡ്‌ മാസ്ടര്‍ ( കോട്ടു ഇട്ടു ഇരിക്കുന്നത് ) , ആറ്റൂര്‍ മൂപ്പീസ്‌ (ഉള്ളിലോട്ട് ഇരിക്കുന്നത്) , ശൂന്യത്ത്‌ രാമന്‍ പിള്ള , നടയറ അധികാരി , മാതുപിള്ള ആശാന്‍ , ഗുരു സ്വാമി , വട്ടപഴഞ്ഞി പപ്പു പിള്ള , പരമേശ്വരന്‍ പിള്ള വക്കീല്‍ , കിട്ടുപിള്ള വാദ്ധ്യാര്‍ , കണ്ണാട്ടു തുരുത്തി കൊച്ചുപിള്ള , 

നില്‍ക്കുന്നവര്‍ - വേലുപ്പിള്ളസാറിന്റെ പിന്നിലായി പപ്പു തരകന്റെ മകള്‍ അമ്മു , കുമാരനാശാന്‍ (ശൂന്യത്ത് രാമന്‍ പിള്ളയുടെ പിറകിലായി ചരിഞ്ഞു നില്‍ക്കുന്നു) , എം ഗോവിന്ദന്‍ , പത്മനാഭന്‍ വാദ്ധ്യാര്‍ , പി എം രാമന്‍ , ഗുരുസ്വാമിയുടെ പിന്നിലായി കൊച്ചുപപ്പുതരകന്‍ 


Sunday, September 2, 2012

തെറ്റിധാരണ പരത്തുന്ന ഇത്തരം പോസ്റ്റുകളുടെ സത്യാവസ്ഥ മനസിലാക്കുക

കടപ്പാട്: Panchajanyam

=-=-=-==-=-=-==-=-=-==-=-=-==-=-=-==-=-=-=
ഫേയ്സ്ബുക്ക് - ഇന്റര്‍നെറ്റ്‌ ലോകത്ത് 
തെറ്റിധാരണ പരത്തുന്ന പോസ്റ്റുകളിലെ സത്യാവസ്ഥ മനസിലാക്കു 
=-=-=-==-=-=-==-=-=-==-=-=-==-=-=-==-=-=-=

ഭവിഷ്യ പുരാണത്തില്‍ മുഹമ്മദിനെ അങ്ങേ അറ്റം മോശം ആയ രീതിയില്‍ ആയ ചിത്രികരിക്കുന്നത്
.
മ്ലെച്ചന്‍ , പിശാച്ച ധര്‍മത്തിന്റെ ആചാര്യന്‍ , പിശാചുക്കളും ആയി സഞ്ചരിക്കുന്നവന്‍ .

ഭവിഷ്യ പുരാണം പറയുന്നത് ഭാരതത്തിലെ ഭോജ രാജാവ് സിന്ദു നദി കടന്നു . മരുഭൂമില്‍ എത്തുകയും. അവിടെ ഉള്ള ശിവാലയത്തില്‍ കടന്നു ശിവ ലിംഗം ഗംഗ ജലത്തില്‍ കഴുകി വൃത്തി ആക്കി പഞ്ച ഗവ്യങ്ങള്‍ ഉപയോഗിച്ച് പൂജാതി കര്‍മങ്ങള്‍ ചെയ്യുകയും ചെയ്തു .

അപ്പോള്‍ പിശാച്ച ധര്‍മത്തിന്റെ ആചാര്യന്‍ ആയ മഹാമദന്‍ അത് വഴി പിശച്ചന്മാരും ആയി വന്നു. ഭോജ രാജാവില്‍ നിന്നു ആര്യ ധര്‍മം പഠിച്ചു.

നിന്റെ ആര്യ ധര്‍മം മഹത്തരം ആണു എന്നാല്‍ ഞാന്‍ ഈ ധര്‍മത്തിന് നേരെ വിപരീതം ആയി ഒരു ധര്‍മം സ്ഥാപിക്കും എന്നും അവര്‍ ശിഖ ( കുടുമ ) വെക്കില്ല, മാംസ ഭക്ഷണം കഴിക്കുന്നവരും. ഉച്ചത്തില്‍ പ്രാര്തിക്കുന്നവരും യുദ്ദതിലൂടെ മരണം പ്രാപിച്ചു മോക്ഷത്തെ തേടുന്നവരും ആയിരിക്കുമം എന്ന് പറഞ്ഞു മറയുന്നു .

നിച് ഓഫ് ട്രുത് കാര്‍ ആണു അതിലെ ഒരു ശ്ലോകം മാത്രം എടുത്തു ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്നത്. ഒന്നുകില്‍ അവര്‍ ഭവിഷ്യ പുരാണം മുഴുവന്‍ പറയണം.

മ്ലെച്ചന്‍ എന്നാ പദത്തിന് വിദേശി എന്നാ അര്‍ഥം ആണു എവിടെ പറഞ്ഞത് മ്ലെച്ചന്‍ ,പിശചാന്‍ , താരക അസുരന്റെ പുനര്‍ ജന്മം എന്നൊക്കെ ആണു ഭവിഷ്യ പുരാണം മുഹമ്മദിനെ പറ്റി പറയുന്നത്

-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ പറഞ്ഞിരിക്കുന്ന ഭാഗം താഴെ പറയുന്നതാണ് ..
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
എതസ്മിതന്നരെ മ്ലേച്ച ആച്ചരെന്യ സമന്ന്വിത:

"മഹാമദ"' ഇതിഖാത: ശിഷ്യ ശാഖാ സമന്യിതം '
അസ്മിന്‍ അന്തരെ = അതിനു ശേഷം
മ്ലേച്ച ആചാര്യ = മ്ലെച്ചന്മാരുടെ ആചാര്യന്‍ ,
സമന്നിത = എത്തിച്ചേര്‍ന്നു ,
മഹാമട ഇതിഖ്യത = മഹാമദന്‍ എന്നാ പേരില്‍ അറിയപ്പെടുന്ന ,
ശിഷ്യ ശാഖ സമന്നിതം = ശിഷ്യന്മാരോട് കൂടി
.
(അതിനു ശേഷം മഹാമാടന്‍ എന്നാ മ്ലേച്ച ആചാര്യന്‍ ശിഷ്യന്മാരോട് കൂടി എത്തിച്ചേര്‍ന്നു. )

അതിനു ശേഷം എന്ന് പറയുമ്പോള്‍ അതിനു മുന്നേ എന്ത് നടന്നു. ?ആ ശ്ലോകം കൂടി പറയേണ്ടിവരും ..അതിനു മുന്നേ ഭോജ രാജന്‍ മരുഭൂമിയില്‍ ശിവ ആലയത്തില്‍ ശിവ ലിന്ഗ പൂജ ചെയ്യുന്നു എന്ന് മുന്‍പേ ഉള്ള ശ്ലോകം പറയുന്നു. അപ്പോള്‍ മരുഭൂമിയിലെ ശിവലയം ഏതാണ് എന്ന് പറയേണ്ടി വരും .?
========================================
...
(ഭോജരാഞ ഉവാച )നമസ്തേ ഗിരിജാ നാഥാമാരു സ്ഥലനിവാസിനം

ത്രിപുരാ സുരനാശായ- ബഹുമായാ പ്രവര്‍ത്തിനം

=================
ഈ വരികള്‍ മുഹമ്മദിനെ പറ്റി അല്ല. ഭോജ രാജന്‍ ശിവനെ നമസ്കരിക്കുന്നത് ആണു
.
ഭോജ രാജന്‍ ഉവാച ഉവാച = ഭോജ രാജാ പറഞ്ഞു , .
നമസ്തെ = Namaste ,
ഗിരിജ നാദ = പാര്‍വത പുത്രിയുടെ നാഥ (പാര്‍വതി നാഥ ) ശിവനെ ,
മരുസ്തല നിവാസിനം= മരുഭൂമിയില്‍ വസിക്കുന്ന,
ത്രിപുരാ നഷായ = ത്രിപുരന്‍ എന്നാ അസുരനെ നശിപ്പിചവനെ ,
ബഹുമായ പ്രവര്തിതം = അനേകം മായയാല്‍ പ്രവര്തിക്കുന്നവനെ ..

(അനേകം മായയാല്‍ പ്രവര്‍ത്തിക്കുന്ന ,ത്രിപുരാ അസുരനെ നശിപ്പിച്ച , മരുഭുമി വാസി ആയ ഗിരിജാ നാഥന്‍ ആയ ശിവനെ)

ഈ ശ്ലോകം ശിവനെ പറ്റി ആണു എന്ന് വ്യക്തം....എന്നിട്ട് അത് മുഹമ്മദിനെ പറ്റി ആണു എന്ന് വ്യാഖ്യാനം...മുഹമ്മദ്‌ രിരിജ നാഥന്‍ ആണോ ? ഗിരിജ നാഥന്‍ ആരാണ് എന്ന് എല്ലാവര്ക്കും അറിയാം...

അപ്പോള്‍ ഒരു ചോദ്യം ശേഷിക്കുന്നു മരുഭൂയില്‍ ശിവന്‍ ആരാണ്?...അവിടെ ഉള്ള ശിവലയം ഏതാണ്.? അത് മക്കയിലെ കബ ആണോ. ? വ്യഖ്യനിക്കുന്നവര്‍ പിടിക്കുന്നത്‌ പുലി വാല് തന്നെ.

ഹിന്ദുക്കളെ ഇസ്ലാമിലേക്ക് ആകര്‍ഷിക്കാന്‍ ചിലര്‍ ചെയ്യുന്ന വിദ്യകള്‍ അപാരം

മരു പ്രദേശത്ത് ഭോജ രാജന്‍ ആരാധിച്ച ശിവാലയം ഏതാണ് ?

ശിവ ലിംഗം ഏതാണ് ?

ഭവിഷ്യ പുരാണം ത്രിപുരാ അസുരന്റെ പുനര്‍ജന്മ ആയിട്ടാണ് മഹാമദനെ കാണുന്നത് ...കാര്യം അങ്ങെനെ ആണു എന്ന് ഇതിന്റെ പ്രാചാരകര്‍ പറയുമോ ? അസുരന്‍ എന്നാ വാക്കിന്റെ അര്‍ത്ഥം ഇവര്‍ക്ക് അറിയില്ലേ. ?

മ്ലേച്ച ധര്‍മം , മ്ലേച്ച ആചാര്യന്‍, പിശാച്ച ധര്‍മം , മോക്ഷം കിട്ടും എന്ന് കരുതി യുദ്ധം ചെയ്തു മരിക്കുന്നവര്‍ . അക്രോഷിക്കുന്നവര്‍ , തകര്‍ക്കുന്നവര്‍ എന്നിങ്ങേനെ ഒക്കെ ഉള്ള പ്രയോഗങ്ങള്‍ ഭവിഷ്യ പുരാണത്തില്‍ മുഹമ്മദിന്റെ അനുയായികളെ പറ്റി പറയുന്നു അതൊക്കെ ശരി ആണോ ?

ഭവിഷ്യ പുരാണത്തിലെ ഏതെങ്കിലും ഒരു ശ്ലോകം പൊക്കി പിടിച്ചു നടക്കുമ്പോള്‍ അതിന്റെ മുന്നിലും പിന്നിലും ഉള്ള വരികള്‍ എങ്കിലും വായിച്ചു നോക്കു. എന്നിട്ട് തീരുമാനിക്ക് ഇത്തരം പ്രചരണം തങ്ങള്‍ക്ക് ഗുണമോ ദോഷമോ വരുത്തുക എന്ന്

-*-*-*-*-*-*-*-*-*-*-*-*
മറ്റൊരു കള്ള പ്രചാരണം ..
-*-*-*-*-*-*-*-*-*-*-*-*
(ഭോജരാഞ ഉവാച )
നമസ്തേ ഗിരിജാ നാഥാമാരു സ്ഥലനിവാസിനം

ത്രിപുരാ സുരനാശായ- ബഹുമായാ പ്രവര്‍ത്തിനം

മ്ലെചൈ ഗുപ്തായ ശുദ്ധായ സച്ചിദാനന്ദ രൂപിണെ

ത്വാമാഹി കിങ്കരം വിദ്ധിശരാര്തര്‍മപാഗതം

(പ്രതിസര്ഗ പര്‍വ്വം )

'അല്ലയോ മനുഷ്യ രാശിയുടെ അഭിമാനമേ,അറേബ്യാ നിവാസി,നാന്‍ നിന്നെ വന്ദിക്കുന്നു .പിശാചിനെ തകര്‍ക്കാന്‍ നീ മഹത്തായ ശക്തി സംഭരിചിരിക്കുന്നു.മ്ലെച്ചന്മാരായ ശത്രുക്കളില്‍ നിന്നെല്ലാം നീ സുരക്ഷിതനായിരിക്കുന്നു അല്ലയോ സചിതാനന്ദ സ്വോരൂപമേ ,ഞാന്‍ അവിടത്തെ എളിയ ദാസനാണ്. അങ്ങയുടെ പാതചരണങ്ങളില്‍ പതിച്ച ഈയുള്ളവനെ സ്വീകരിച്ചനുഗ്രഹിചാലും.'

=================
ഇങ്ങെനെ വ്യാഖ്യാനിച്ചവനെ ചാണകം വാരി എറിയണം.

ഗിരിജാ നാദന്‍ =പര്‍വത പുത്രി ആയ പാര്‍വതിയുടെ നാദന്‍ (ശിവന്‍ ) എപ്പോഴാണ് മുഹമ്മദ്‌ ആയതു. ?
സച്ചിടാനന്ത മൂര്‍ത്തി ആയ ശിവന്‍ എപ്പോഴാണ് മുഹമ്മദ്‌ ആയതു ?

ത്രിപുരാ അസുര നാശകാന്‍ =പുരാണത്തില്‍ ത്രിപുരാ അസുരനെ നശിപ്പിച്ചത് മുഹമ്മടോ അതോ ശിവനോ ?

ബഹു മായ പ്രവര്തിതം = മായയാല്‍ പ്രവര്‍ത്തിക്കുന്നവര്‍.....മുഹമ്മദ്‌ എപ്പോഴാണ് മായയാല്‍ പ്രവര്‍ത്തിക്കുന്ന അര്‍ദനാരീശ്വരന്‍ ആയതു ?

ബുദ്ധിദോഷികളെ നിങ്ങള്‍ എന്തോ വലുതെന്നും പറഞ്ഞു പൊക്കി കൊണ്ട് വരുന്നതിലെ സത്യം മനസിലായില്ലേ? നിങ്ങള്‍ പിടിക്കുന്നത്‌ പുലിവാല് തന്നെ ..

പോസ്റ്റ്‌ തയ്യാറാക്കിയത് - സനല്‍
=================
ഇത്തരം തെറ്റിധാരണ പരത്തുന്ന പോസ്റ്റുകളുടെ സത്യാവസ്ഥ മനസിലാക്കുക, സുഹുര്തുകള്‍ക്കും ഷെയര്‍ ചെയ്യുക 

ശുഭ വചനം

കടപ്പാട്:  Panchajanyam