Thursday, April 26, 2012

ഭ്രാന്താലയത്തിലെ ഭിഷഗ്വരന്‍!


ശ്രീരാമകൃഷ്ണദേവന്റെ ശിഷ്യനും സന്ദേശവാഹകനുമായിരുന്ന തുളസീ മഹാരാജ്‌ നിര്‍മലാനന്ദസ്വാമികളുടെ സമാധിദിനമാണിന്ന്‌. 1938 ഏപ്രില്‍ 26 നാണ്‌ സ്വാമികള്‍ സമാധിയായത്‌. തെക്കുനിന്ന്‌ വടക്കോട്ട്‌ ഒഴുകുന്ന നീളയുടെ തീരത്ത്‌ ഒറ്റപ്പാലത്താണ്‌ സ്വാമിയുടെ അന്ത്യവിശ്രമം.  സമാധികഴിഞ്ഞ്‌ 74 വര്‍ഷം പിന്നിടുമ്പോഴും കേരളജനതക്ക്‌ സ്വാമിയുടെ സംഭവാനകള്‍ പ്രചോദനമേകുന്നു. ജനങ്ങളുടെ ആദ്ധ്യാത്മിക പ്രബുദ്ധതക്ക്‌ വേണ്ടി അക്ഷീണം പരിശ്രമിച്ച ശ്രീരാമകൃഷ്ണപരമ്പരയിലെ പ്രഥമശിഷ്യനായിരുന്നു നിര്‍മലാനന്ദസ്വാമികള്‍. ‘അവനവനെ അവനവന്‍ തന്നെയാണ്‌ ഉയര്‍ത്തേണ്ടത്‌ ‘ എന്ന നിര്‍മലാനന്ദജിയുടെ സിദ്ധാന്തം ആണ്‌ പതിനാറ്‌ ശ്രീരാമകൃഷ്ണമഠങ്ങള്‍ക്ക്‌ കേരളത്തില്‍ ജന്മം നല്‍കാനും പരമഹംസ സന്ദേശം ഇവിടെ വേരുറപ്പിക്കാനും വഴിവച്ചത്‌. സ്വാമിജിയുടെ വ്യക്തിവൈഭവും ആദര്‍ശനിഷ്ഠയും നിശബ്ദവിപ്ലവത്തിലൂടെ അയിത്താചാരണത്തെ ഉന്മലനം ചെയ്തു. ശിവഭാവത്തില്‍ ജീവസേവ ചെയ്യുക മാത്രമായിരുന്നു ഈ രാമകൃഷ്ണശിഷ്യന്റെ ഉദ്ദേശ്യം.

കടപാട് : Janmabhumi

No comments:

Post a Comment